Data entry job vacancy in kerala - Temporary appointment

Application invited for the various temporary data  entry operator job 

Also Read



◾️ഡാറ്റാ എൻട്രി ഓപ്പറേറ്റർ, മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ 

കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു
തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള VRDL ലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികകളിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേയ്ക്ക് കൺസോളിഡേറ്റഡ് വേതനത്തിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ തൃശൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഡിസംബർ 24 നകം സമർപ്പിക്കണം. ഫോൺ: 0487- 2200310, ഇമെയിൽ : Principalmctcr@gmail.com

◾️ഡേറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖം

ആലപ്പുഴ: ജില്ലാ പ്ലാനിംഗ് ഓഫീസില്‍ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.
യോഗ്യത – പ്ലസ്ടൂ / തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. ടെസ്റ്റും അഭിമുഖവും ഡിസംബർ 24ന് നടക്കും.
യോഗ്യരായവര്‍ അസൽ രേഖകള്‍ സഹിതം ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിൽ രാവിലെ 10ന് എത്തണം. ഫോൺ: 0477- 2252064.

◾️ഇന്‍ഷൂറന്‍സ് ഏജന്റ് / ഫീല്‍ഡ് ഓഫീസര്‍ നിയമനം

മഞ്ചേരി പോസ്റ്റല്‍ ഡിവിഷണില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷൂറന്‍സ് വിപണനത്തിനായി കമ്മീഷണ്‍ വ്യവസ്ഥയില്‍ ഡയറക്റ്റ് ഏജന്റുമാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് ജയിക്കണം. 18 നും 50 നും ഇടയില്‍ പ്രായമുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍ രഹിതര്‍, ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയിലെ മുന്‍ ഏജന്റുമാര്‍, അങ്കണവാടി ജീവനക്കാര്‍, വിമുക്ത ഭടന്‍മാര്‍, വിരമിച്ച അധ്യാപകര്‍, ജനപ്രതിനിധികള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവരെ ഡയറക്റ്റ് ഏജന്റായും ഗവണ്‍മെന്റ് സര്‍വ്വീസില്‍ നിന്ന് വിരമിച്ച 65 വയസ്സിന് താഴെ പ്രായമുള്ളവരെ ഫീല്‍ഡ് ഓഫീസറായും നിയമിക്കും. അപേക്ഷകര്‍ വയസ്സ്, യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം സൂപ്രണ്ട് ഓഫ് പോസ്‌റ്റോഫീസ്, മഞ്ചേരി പോസ്റ്റല്‍ ഡിവിഷണ്‍ മഞ്ചേരി-676121 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കണം. അപേക്ഷകള്‍ ഓഫീസില്‍ ലഭിക്കേണ്ട അവസാന തിയതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 8907264209/ 0483 2766840

Post a Comment

Previous Post Next Post

Display Add 2