Insurance Agent Recruitment at Postal Department

Application Invited for the post of insurance agent at Postal Department 

Also Read



◾️ഇൻഷുറൻസ് ഏജന്റ് 

തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ് നിയമനം
പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്/ ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ 18 നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍ എന്നിവരെ ഡയറക്ടര്‍ ഏജന്റായി നിയമിക്കുന്നു. പത്താം ക്ലാസാണ് യോഗ്യത. കൂടാതെ പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസക്കാരാകണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്തഭടന്മാര്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന. നിലവില്‍ മറ്റേതെങ്കിലും ലൈഫ് ഇന്‍ഷുറന്‍സില്‍ പ്രവര്‍ത്തിക്കുന്നവരെ പരിഗണിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ എന്‍.എസ്.സി/ കെ.വി.പി ആയി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടി വയ്‌ക്കേണ്ടതാണ്. അപേക്ഷകര്‍ ബയോഡേറ്റ (മൊബൈല്‍ നമ്പര്‍ സഹിതം) ദി സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, പാലക്കാട് ഡിവിഷന്‍, പാലക്കാട് -678001 വിലാസത്തില്‍ വയസ്, യോഗ്യതാ മുന്‍പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ 31 നകം അയക്കേണ്ടതാണ്. ഫോണ്‍: 0491 2544740, 2545850.

◾️അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ് നടപ്പിലാക്കി വരുന്ന എഫ്.എം.എസ് എം.വി.ഡി പ്രോജക്ടിലേയ്ക്ക് അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി, ഇലക്ട്രോണിക്സിലോ, കമ്പ്യൂട്ടർ ഹാർഡ് വെയറിലോ ഉള്ള മൂന്ന് വർഷത്തെ ഡിപ്ലോമ/ബി.സി.എ/ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ് ) എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ വാക്-ഇൻ-ഇന്റർവ്യൂ കോഴിക്കോട് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസിൽ നടത്തുന്നു. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഡിസംബർ 21ന് രാവിലെ 10.00 മണി മുതൽ 1.00 മണി വരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. പ്രതിമാസ വേതനം- Rs. 15,500. കൂടുതൽ വിവരങ്ങൾക്ക് www.cditor; സന്ദർശിക്കുക.

For More Job Vacancies Follow 👇
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

Previous Post Next Post

Display Add 2