Temporary appointment in government jobs

Application invited for the various temporary vacancies 

Also Read



◾️ഡെന്റൽ ഹൈജീനിസ്റ്റ്

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ അട്ടപ്പാടി മേഖലയില്‍ ഡെന്റല്‍ ഹൈജീനിസ്റ്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഹൈജീനാണ് യോഗ്യത. 14,000 രൂപ ശമ്പളം. ഒരു ഒഴിവാണ് ഉള്ളത്. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ www.arogyakeralam.gov.in/ opportunities/, https://forms.gle/U3YyU3fA8EUkshc3A ലിങ്കില്‍ ഡിസംബര്‍ 27 ന് വൈകീട്ട് നാലിനകം ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491 2504695.

◾️ഗസ്റ്റ് ഇൻസ്ട്രക്ടർ

മലപ്പുറം : പുഴക്കാട്ടിരി ഗവ. ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഭാഗത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം.ബി.എ /ബി.ബി.എ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫയര്‍, എക്കണോമിക്‌സ് എന്നിവയില്‍ ഏതെങ്കിലും ഒന്നിലുള്ള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡി.ജി.റ്റിയില്‍ നിന്നുള്ള പരിശീലനവും ഡിപ്ലോമ/ ഗ്രാജുവേഷനും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും, 12/ ഡിപ്ലോമ തലത്തിലോ ശേഷമോ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, ബേസിക് കമ്പ്യൂട്ടര്‍ എന്നിവയുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 29ന് രാവിലെ 11ന് പുഴക്കാട്ടിരി ഗവ. ഐ.ടി.ഐ. പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04933 254088.

◾️വെറ്റിനറി ഡോക്ടർ

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ മൃഗചികിത്സാ സേവനം നല്കുന്നതിന് വെറ്ററിനറി ഡോക്ടര്‍മാരെ ആവശ്യമുണ്ട്. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. അഭിമുഖം ഡിസംബര്‍ 28 ന് ഉച്ചയ്ക്ക് രണ്ടിന് കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04994 255483

◾️ഫർമസിസ്റ്റ്

കൊച്ചിഃ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ധന്വന്തരി സർവീസ് സൊസൈറ്റിയുടെ മെ‍ഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട ഉദ്യാേഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത ‍ഡിഫാം. മൂന്ന് വർഷത്തെ പ്രവ്യത്തി പരിചയം പ്രായം 20-40. താത്പര്യമുളള ഉദ്യാേഗാർത്ഥികൾ ‍ഡിസംബർ 30-ന് രാവിലെ 11-ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം വാക് ഇൻ ഇൻ്റർവ്യൂവിന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം

For More job vacancies Follow 👇
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

Previous Post Next Post

Display Add 2