Temporary appointment in government institutions

Application invited for the various temporary vacancies 

Also Read



◾️ഫർമസിസ്റ്റ്

ആലപ്പുഴ ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ 27,900- 63,700 ശമ്പളനിരക്കിൽ അദർ ക്രിസ്ത്യൻ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ആയുർവേദ ഫാർമസിസ്റ്റ് Gr.II ഒരു താല്കാലിക ഒഴിവ് നിലവിലുണ്ട്. എസ്.എസ്.എൽ.സി യും ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയുർവേദ ഫാർമസി ട്രെയിനിംഗ് കോഴ്‌സ് സർട്ടിഫിക്കറ്റുമാണ് യോഗ്യത. 2021 ജനുവരി ഒന്നിന് 18നും 41 നും മദ്ധ്യേ. നിയമാനുസൃത വയസ്സിളവ് ലഭിക്കും. മേൽ പറഞ്ഞ യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 2022 ജനുവരി 21നകം ഏറ്റവും അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.

◾️പ്രൊജക്റ്റ്‌ ഫെല്ലോ

കേരള വന ഗവേഷണ സ്ഥാപനത്തിൽ 29 ജൂലൈ 2024 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്‌മെന്റ് ആൻഡ് മെയിന്റനൻസ് ഓഫ് ദി സെന്റർ ഫോർ സിറ്റിസൻ സയൻസ് ആൻഡ് ബയോഡൈവേഴ്‌സിറ്റി ഇൻഫോർമാറ്റിക്‌സിൽ മൂന്ന് പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

◾️ട്രേഡ്സ്മാൻ ഒഴിവ്

നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഫിറ്റിംഗ്, കാർപെന്ററി, സർവേ എന്നീ വിഭാഗങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ട്രേഡ്‌സ്മാൻമാരെ ആവശ്യമുണ്ട്. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ യുമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 27  ന് രാവിലെ 10 ന് നെയ്യാറ്റിൻകര കുളത്തൂർ ഗവ: ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471 2210671, 9400006461.

For More Job Vacancies Follow 👇
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

Previous Post Next Post

Display Add 2