Temporary appointment in government institutions

Application invited for the various temporary appointment- Job Vacancy in kerala 

Also Read


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

◾️കായിക പരിശീലക ഒഴിവുകൾ 

ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂൾ തിരുവനന്തപുരം, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിൽ ‘സെന്റർ ഓഫ് എക്‌സലൻസ് ഫോർ കപ്പാസിറ്റി ബിൽഡിംഗ്’ എന്ന പദ്ധതി നടപ്പാക്കുന്നതിനായി അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ബാസ്‌കറ്റ്ബാൾ, വോളീബോൾ, ഹോക്കി, ജൂഡോ, തായ്‌ക്വോണ്ടോ, ബോക്‌സിങ്, റെസ്ലിങ്, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങളിൽ പരിചയസമ്പന്നരായ പരിശീലകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷാഫോം www.gvrsportsschool.org എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.  പൂരിപ്പിച്ച അപേക്ഷകൾ gvrsportsschool@gmail.com എന്ന മെയിൽ ഐഡിയിലോ, Directorate of Sports & Youth Affairs, Jimmy George Indoor Stadium, Vellayambalam, Thiruvananthapuram എന്ന വിലാസത്തിലോ ഡിസംബർ 15ന് വൈകിട്ട് അഞ്ചിനു മുൻപായി സമർപ്പിക്കേണ്ടതാണ്.

◾️സി.സി.ടി.വി ഇൻസ്റ്റലേഷൻ ജോലി

തിരുവനന്തപുരം : ജില്ലാ വ്യവസായ കേന്ദ്രം ഡിസംബറിൽ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ സി.സി.ടി.വി ഇൻസ്റ്റലേഷൻ ആൻഡ് സർവീസിംഗ് ടെക്‌നോളജി ക്ലിനിക്കിലേക്ക് ഐ.ടി.ഐ ഡിപ്ലോമ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2326756, 8547068477.

◾️ജോലി ഒഴിവ്

വ്യവസായ വാണിജ്യ വകുപ്പിന്റെ ഡി.എ/ഡി.പിയിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകുന്നതിന് എം.ബി.എ ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തേക്കാണ് നിയമനം. പ്രായം 25-40നും മദ്ധ്യേ. അപേക്ഷകൾ ഡിസംബർ 10നകം തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിൽ സമർപ്പിക്കണം. അപേക്ഷാ ഫോമിനും മറ്റ് വിശദവിവരങ്ങൾക്കും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2326756.

തൊഴിൽ വാർത്തകൾ 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

Previous Post Next Post

Display Add 2