Temporary appointment in government guest house through interview

Application invited for the post of house keeping, restaurant service, cook in govt Guest House

Also Read 


▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
ഗസ്റ്റ് ഹൗസിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: വിനോദ സഞ്ചാര വകുപ്പിന്റെ അധീനതയിലുളള എറണാകുളം ഗവ: ഗസ്റ്റ് ഹൗസിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ മൂന്ന് ഒഴിവിലേക്കും, റസ്‌റ്റോറന്റ് സര്‍വീസിലെ ഒരു ഒഴിവിലേക്കും കുക്ക് തസ്തികയിലെ ഒരു ഒഴിവിലേക്കും ഉള്‍പ്പെടെ ആകെ അഞ്ച് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് കേരളത്തിലെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിര്‍ നിന്നും നിശ്ചിത കോഴ്‌സ് പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.ഹൗസ് കീപ്പിങ്, റസ്‌റ്റോറന്റ് സര്‍വീസിലെ ഒഴിവുകളിലേക്ക് നിയമനത്തിന് പരിഗണിക്കപ്പെടുവാന്‍ താത്പര്യമുളളവര്‍ ഡിസംബര്‍ 21-ന് രാവിലെ 11-ന് കുക്ക് തസ്തികയിലെ ഒഴിവിലേക്ക് പരിഗണിക്കപ്പെടുവാന്‍ താത്പര്യമുളളവര്‍ ഡിസംബര്‍ 22-ന് താവിലെ 11-നും അസല്‍ സര്‍ട്ടിഫിക്കറ്റുമായി എറണാസും ഗവ:ഗസ്റ്റ് ഹൗസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. താത്കാലികാടിസ്ഥാനത്തില്‍ നിയമിതരാകുന്നവര്‍ക്ക് ഈ നിയമനത്തിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ വിനോദസഞ്ചാര വകുപ്പില്‍ സ്ഥിരപ്പെടുത്തുന്നതിനുളള യാതൊരുവിധ അവകാശവും ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക (ഫോണ്‍ 0484-2360502).
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വിവിധ ഒഴിവുകൾ
 
◾️അധ്യാപിക 
 
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഫിസിക്കൽ സയൻസ് അദ്ധ്യാപികയുടെ താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്.  ഹൈസ്‌കൂൾ തലത്തിൽ ഫിസിക്കൽ സയൻസ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ളവർ 15ന് രാവിലെ 10 മണിക്ക് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സൽ അഭിമുഖത്തിന് ഹാജരാക്കണം. വിശദവിവരങ്ങൾക്ക്:  0472 2812686.

◾️ഫീൽഡ് അസിസ്റ്റന്റ്, പ്രൊജക്റ്റ്‌ ഫെല്ലോ

പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടപ്പാക്കുന്ന ഗവേഷണ പദ്ധതികളില്‍ ജൂനിയര്‍ പ്രൊജക്ട് ഫെലോ(19 ഒഴിവ്), ഫീല്‍ഡ് അസിസ്റ്റന്റ് / പ്രൊജക്ട് അസിസ്റ്റന്റ്(10 ഒഴിവ്), വെറ്ററിനേറിയന്‍(ഒരു ഒഴിവ്) തസ്തികകളില്‍ നിയമനത്തിന് 16, 17 തീയതികളില്‍ രാവിലെ പത്തിന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.jntbgrl.res.in.

For More job vacancies 👇
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

Previous Post Next Post

Display Add 2