Temporary appointment in government institutions

Application invited for the various temporary appointment

Also Read


◾️ജർമൻ ഭാഷ പരിശീലകർ 

സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി. ലിമിറ്റഡ് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ട്രെയിനിംഗ് സെന്ററുകളിൽ ജർമ്മൻ ഭാഷാപരിശീലകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. Goethe / Telc / oSD അംഗീകൃത ജർമ്മൻ ഭാഷാ പരീക്ഷകളിൽ B2 ലെവൽ നേടിയിട്ടുള്ളവരും (C1 ലെവൽ ഉള്ളവർക്ക് മുൻഗണന) ജർമ്മൻ പരിശീലകരായി കുറഞ്ഞത് അഞ്ചു വർഷം ഭാഷ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അപേക്ഷ training@odepc.in ലേക്ക് ഡിസംബർ 20ന് മുമ്പ് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in, 9446094595, 0471 2329441/42/43/45

◾️അക്കൗണ്ടന്റ്, മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ്

പറമ്പിക്കുളം കടുവ സങ്കേതത്തിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. കൺസർവേഷൻ ബയോളജിസ്റ്റ്, അക്കൗണ്ടന്റ്, എക്കോ ടൂറിസം കം മാർക്കറ്റിങ് സ്‌പെഷ്യലിസ്റ്റ് തസ്തികകളിലാണ് നിയമനം. അപേക്ഷകൾ ബയോഡേറ്റയ്‌ക്കൊപ്പം 15 നകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ, ഓഫീസ് ഓഫ് ദ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, വൈൽഡ്‌ലൈഫ്, നോർത്തേൺ റീജ്യൺ, അരണ്യ ഭവൻ കോംപ്ലക്‌സ്, ഒലവക്കോട്, പാലക്കാട് എന്ന വിലാസത്തിലോ joinptcf@gmail.com ലോ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: https://forest.kerala.gov.in.

◾️ഗസ്റ്റ് അധ്യാപകർ

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ ഒരു ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം ഡിസംബർ എട്ടിനു രാവിലെ 11 ന് നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.

◾️വിവിധ ഒഴിവുകൾ

വനിതാ ശിശുവികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാഘടകങ്ങളായ ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലും ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലും 2022 മാർച്ചിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റികളിൽ ചെയർപേഴ്‌സെന്റെ ഒരു ഒഴിവും മെമ്പർമാരുടെ നാല് ഒഴിവുകളുമാണുള്ളത്.
ജില്ലകളിലെ ജുവനൈൽ ജസ്റ്റിസ് ബോർഡുകളിൽ സോഷ്യൽ വർക്കർ മെമ്പർമാരുടെ രണ്ട് ഒഴിവുകൾ വീതമുണ്ട്. ഇതുസംബന്ധിച്ച വിജ്ഞാപനം ഗസറ്റിലും വനിതാശിശുവികസന വകുപ്പിന്റെ (wcd.kerala.gov.in) വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ഡിസംബർ 24 ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് വനിതാശിശുവികസന ഡയറക്ടർ, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജയിൽ കഫെറ്റീരിയക്കെതിർവശം, പൂജപ്പുര, തിരുവനന്തപൂരം – 695012 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

For More job vacancy Follow 👇
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

أحدث أقدم

Display Add 2