Job vacancy in kerala - temporary appointment in government service

Application invited for the various temporary appointment in government department
Also Read



◾️ക്ലാർക്ക് (ഡെപ്യൂട്ടെഷൻ )

കേരള വനിതാ കമ്മിഷനിൽ നിലവിലുള്ള ഒരു ക്ലാർക്ക് തസ്തികയിലേക്ക് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ ഈ മാസം 31-നകം ലഭിക്കേണ്ടതാണ്.

◾️ക്ലീനിംഗ് സ്റ്റാഫ് ഒഴിവ്

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈകുന്നേരം 6 മുതല്‍ 11 മണി വരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. യോഗ്യത – എട്ടാം ക്ലാസ്സ്, പ്രവൃത്തി പരിചയം. അഭിമുഖം ജനുവരി 27ന് രാവിലെ 11ന് താലൂക്ക് ആശുപത്രി ഓഫീസില്‍. (സമീപപ്രദേശങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന)

◾️കൺസൾട്ടന്റ്‌സ്

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് ഒഫ്താൽമോളജിസ്റ്റുമാരെ (കൺസൾട്ടന്റ്‌സ്) നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് ജനുവരി 20 നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in.

◾️ഡാറ്റ എൻട്രി ഓപ്പറേറ്റർ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഡാറ്റ എൻട്രി തസ്തികയിലേക്ക് കരാർ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ഇന്റർമീഡിയറ്റ്/ പ്ലസ് ടുവും ടൈപിങിൽ ഒരു മണിക്കൂറിൽ 15,000 കീ വേഗതയുമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പ്രായ പരിധി 25 വയസ്. ശമ്പളം മാസം 17,000 രൂപ. കരാർ കാലാവധി ഒരു വർഷം. താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 22ന് വൈകിട്ട് മൂന്നിന് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ, നേരിട്ടോ നൽകണം.

◾️സൗജന്യ പരിശീലനം

എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് ഒരു മാസത്തെ സൗജന്യ ഓൺലൈൻ മത്സര പരീക്ഷാ പരിശീലനം നൽകുന്നു. നാഷണൽ എംപ്ലോയ്‌മെൻറ് സർവീസ് വകുപ്പിന്റെ സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് ശാക്തീകരണ പദ്ധതി പ്രകാരമാണ്  എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകളിലെ ഉദ്യോഗാർഥികൾക്ക്  പരിശീലനം നൽകുന്നത്. എസ്.എസ്.എൽ.സി മുതൽ ബിരുദം വരെയുള്ള പ്രവേശന പരീക്ഷയുടെ സിലബസിനെ അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ. പങ്കെടുക്കാൻ താത്പര്യമുള്ളവർ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ അപേക്ഷ വാട്‌സാപ്പ് നമ്പറടക്കം     ജനുവരി 17 നു മുൻപ് rpeeekm.emp.lbr@kerala.gov.in വഴി രജിസ്റ്റർ ചെയ്യാം. എറണാകുളം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന് രജിസ്റ്റർ ചെയ്തവർക്ക് മുൻഗണനയുണ്ട്.

◾️പ്രൊജക്റ്റ്‌ എഞ്ചിനീയർ

സംസ്ഥാനത്തെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എഞ്ചിനിയർ (കെമിക്കൽ) തസ്തികയിൽ ഈഴവ/ തീയ/ ബില്ലവ വിഭാഗത്തിൽ സംവരണം ചെയ്തിട്ടുള്ള ഒരു താത്ക്കാലിക ഒഴിവുണ്ട്. പ്രായം 01.01.2021 ന് 41 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പളം: 40,000 രൂപ. യോഗ്യത: കെമിക്കൽ എഞ്ചിനിയറിങ്/ കെമിക്കൽ ടെക്‌നോളജി ബിരുധം, ബന്ധപ്പെട്ട മേഖലയിലെ ഇൻഡസ്ട്രിയൽ പ്രോജക്ട് പ്രവർത്തനത്തിലെ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി  പരിചയം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 24 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

◾️ഡെപ്യൂട്ടെഷൻ ഒഴിവ്

തിരുവനന്തപുരം സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63,700-1,23,700 രൂപ ശമ്പള സ്‌കെയിലിൽ 02.03.2022ൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന ഒരു ഡെപ്യൂട്ടി ഡയറക്ടറുടെ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ സെക്രട്ടറി/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 63,700-1,23,700 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും അംഗീകൃത സർവകലാശാലയിൽ നിന്ന് കലാ, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ അൻപത്തിയഞ്ച് ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം.  അപേക്ഷകൾ ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം-23, ഫോൺ: 0471-2478193, ഇ-മെയിൽ വിലാസം: culturedirectoratec@gmail.com എന്ന വിലാസത്തിൽ ഫെബ്രുവരി 11നകം ലഭിക്കണം.

For More job vacancies Follow 👇
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

Previous Post Next Post

Display Add 2