Kerala job vacancy - temporary appointment in government department

Application invited for the temporary appointment



◾️ഡയറക്ടർ നിയമനം 

പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ (IIMS) ഡയറക്ടർ തസ്തികയിൽ നിയമനത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, എം.ബി.ബി.എസും, മെഡിക്കൽ പി.ജിയുമുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളേജ് അധ്യാപന പരിചയമുള്ളവർ, ഗവൺമെന്റ് സർവീസിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുള്ളതും എം.ബി.ബി.എസ് ഡിഗ്രിയുള്ളതുമായ മാനേജ്‌മെന്റ് വിദഗ്ധർ എന്നിവരിൽ നിന്ന് അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവർ സെക്രട്ടറി, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ 25ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾ www.gmcpalakkad.in ൽ ലഭിക്കും.

◾️കരാർ നിയമനം

തിരുവനന്തപുരം സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഔട്ട് റീച്ച് പ്രോഗ്രാമുകളിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഫിസിഷ്യൻ തസ്തികകളിൽ ഒരു വർഷത്തെ കരാർ നിയമനത്തിനുള്ള അഭിമുഖം ജനുവരി 22നു രാവിലെ 11ന് മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ചേംബറിൽ നടക്കും. രണ്ടു തസ്തികകളിലും ഒരു ഒഴിവു വീതമാണുള്ളത്. എം.എസ്.സി. ക്ലിനിക്കൽ സൈക്കോളജിയോ തത്തുല്യ യോഗ്യതയോ അല്ലെങ്കിൽ എം.ഫിൽ ഇൻ സൈക്കോളജി അല്ലെങ്കിൽ ആർ.സി.ഐ. അപ്രൂവ്ഡ് രണ്ടു വർഷ തത്തുല്യ കോഴ്സ്, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്ട്രേഷൻ എന്നിവയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ആവശ്യമായ യോഗ്യത. ബി.എച്ച്.എം.എസും ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റിൽ പി.ജി. അല്ലെങ്കിൽ ബി.എച്ച്.എം.എസും കൗൺസിലിംഗിലും സൈക്കോളജിയിലുമുള്ള പി.ജി. ഡിപ്ലോമയുമുള്ളവർക്ക് ഫിസിഷ്യൻ തസ്തികയിലും അഭിമുഖത്തിനു പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഇന്റർവ്യൂ ദിവസം രാവിലെ 11നു മുൻപായി അസൽ സർട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം ഐരാണിമുട്ടം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2459459.

Post a Comment

Previous Post Next Post

Display Add 2