Application Invited for the various temporary appointment
◾️സ്റ്റോര്‍ കീപ്പര്‍ ജോലി ഒഴിവ്
എറണാംകുളം ജില്ലയിലെ ഒരുകേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പര്‍ ഗ്രേഡ് രണ്ട് ഓപ്പണ്‍ വിഭാഗത്തിലേക്ക് രണ്ട് ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 19-നകം അതത് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 2022 ജനുവരി 31 ന് 18-25. വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. കൂടാതെ കേന്ദ്ര/സംസ്ഥാന അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും സ്റ്റോര്‍സ് കൈകാര്യം ചെയ്യുന്നതിനുളള ഒരു വര്‍ഷത്തെ പ്രവ്യത്തി പരിചയം ഉണ്ടായിരിക്കണം.
◾️ആയ കം കുക്ക് നിയമനം
മേപ്പാടി ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് സ്‌പെഷ്യല്‍ സ്‌ക്കൂളില്‍ ആയ കം കുക്കിനെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 18 ന് രാവിലെ 11 ന് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നടക്കും. പത്താംതരം യോഗ്യതയുള്ള തൊഴില്‍ സന്നദ്ധരും പാചക ആഭിമുഖ്യമുള്ളവരുമായവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുളുമായി ഹാജരാകണം. അപേക്ഷ സ്വീകരിക്കുന്ന ജനുവരി 15 വരെ അപേക്ഷ സ്വീകരിക്കും.
◾️എഞ്ചിന്‍ ഡ്രൈവര്‍ ഒഴിവ്
എറണാംകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ എഞ്ചിന്‍ ഡ്രൈവര്‍ തസ്തികയില്‍ തുറന്ന വിഭാഗത്തിലേക്ക് മൂന്ന് ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 19-നകം അതത് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 2022 ജനുവരി 31 ന് 18-30. വിദ്യാഭ്യാസ യോഗ്യത മെട്രിക്കുലേഷന്‍ ജയിച്ചിരിക്കണം. ഒരു അംഗീകൃത ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള എഞ്ചിന്‍ ഡ്രൈവര്‍ എന്ന നിലയിലുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം. 400 ലധികം ബോട്ട് പവറുള്ള ഒരു കപ്പലില്‍ സാരംഗായി രണ്ട് വര്‍ഷത്തെ പ്രവ്യത്തി പരിചയം.
Read More...
Post a Comment