Temporary job vacancy in kerala - appointment on contract basis

Application invited for the various temporary vacancies

Also Read


◾️താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലേക്ക് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ വർഷം മാർച്ച് 31 വരെയുള്ള കാലയളവിലേക്കാണ് നിയമനം.
🔸മെഡിക്കൽ ഓഫീസർ : 20 ഒഴിവുകൾ. യോഗ്യത എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ. പ്രായപരിധി 18 മുതൽ 36 വരെ.
🔸സ്റ്റാഫ് നേഴ്സ് : 40 ഒഴിവുകൾ, യോഗ്യത ബിഎസ് സി നഴ്സിംഗ് / ജി എൻ എം, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ.
🔸ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 6ഒഴിവുകൾ, യോഗ്യത ബിരുദം, ഡി സി യെ പി ജി ഡി സി എ.
🔸ക്ലീനിങ് സ്റ്റാഫ് : 30 ഒഴിവുകൾ യോഗ്യത എസ്എസ്എൽസി.
18നും 35നും ഇടയിൽ പ്രായപരിധിയിലുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കോവിഡ് സംബന്ധമായ ജോലികൾക്ക് റിസ്ക് അലവൻസ് / ഇൻസെന്റിറ്റീവ് എന്നിവ ഉണ്ടായിരിക്കുന്നതല്ല. മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ഈ മാസം 31 ന് രാവിലെ 10 മണിക്കും ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് ഫെബ്രുവരി ഒന്നിനും ഇൻറർവ്യൂ നടക്കും. താല്പര്യമുള്ളവർ ബയോഡാറ്റ,വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി എറണാകുളം മെഡിക്കൽ കോളേജ് സി സി എം ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0484 2754000, 0484 2754456.

◾️ക്ലാർക്ക് ദിവസവേതന നിയമനം

ന്യൂനപക്ഷക്ഷേമ ഡയറക്ടറുടെ ഓഫീസിൽ സ്‌കോളർഷിപ്പ് ആനുകല്യ വിതരണവുമായി ബന്ധപ്പെട്ട് ഡാറ്റാ എൻട്രി ജോലികൾ നിർവഹിക്കുന്നതിനായി ക്ലാർക്ക് തസ്തികയിൽ 90 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ടെക്‌നിക്കൽ എഡ്യൂക്കേഷൻ, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് എന്നീ വകുപ്പുകൾ അംഗീകരിച്ച ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്‌സ് വിത്ത് ട്രെയിനിംഗ് ഇൻ എം.എസ് ഓഫീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അല്ലെങ്കിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി സഹിതമുള്ള അപേക്ഷ ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിന് മുമ്പ് director.mwd@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാകും നിയമനം

◾️അക്കാഡമിക് അസിസ്റ്റന്റ്

ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസിൽ അക്കാഡമിക് അസിസ്റ്റന്റിന്റെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
60 ശതമാനം മാർക്കോടെ എം.കോം (റഗുലർ) പാസായിരിക്കണം. 01.01.2022-ൽ 36 വയസ് കവിയാൻ പാടില്ല. (നെറ്റ് യോഗ്യതയുള്ളവർക്കും, യു.ജി./പി.ജി. ക്ലാസ്സുകളിൽ അധ്യാപന പരിചയമുള്ളവർക്കും മുൻഗണന). 15,000 രൂപയാണ് പ്രതിമാസ വേതനം. ഡയറക്ടർ കിറ്റ്‌സിന്റെ പേരിൽ മാറാവുന്ന 500 രൂപയുടെ ഡി.ഡി സഹിതം ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തിൽ ഫെബ്രുവരി ഒന്നിന് മുമ്പ് അയയ്ക്കണം. വിശദ വിവരങ്ങൾക്ക്: 0471 2329539, 2329468.

For More job vacancy Follow 👇
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

Previous Post Next Post

Display Add 2