Application invited for the various temporary vacancies
Also Read
◾️താൽകാലിക നിയമനം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദിവസവേതന അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലബോറട്ടറി ടെക്‌നീഷ്യൻ, ലബോറട്ടറി അസിസ്റ്റന്റ് തസ്തികകളിൽ നിയമനം നടത്തുന്നു. കോവിഡ് ബ്രിഗേഡ് മുഖേന ജോലി ചെയ്തവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾ www.dmohtrivandrum.in ൽ ലഭ്യമാണ്. താല്പര്യമുളളവർ www.dmohtrivandrum.in ലെ ഗൂഗിൾ ഫോമിൽ 30ന് വൈകിട്ട് അഞ്ചിനകം വിവരം രേഖപ്പെടുത്തി സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം.
◾️ഡയറക്ടർ
പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ (ഐ.ഐ.എം.എസ്) ഡയറക്ടർ തസ്തികയിൽ നിയമനത്തിനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, എം.ബി.ബി.എസ്, മെഡിക്കൽ പോസ്റ്റ് ഗ്രാജുവേഷനുമുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളേജ് അധ്യാപന പരിചയമുള്ളവർ, ഗവൺമെന്റ് സർവീസിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുള്ളതും എം.ബി.ബി.എസ് ഡിഗ്രിയുള്ളതുമായ മാനേജ്‌മെന്റ് വിദഗ്ധർ എന്നിവരിൽ നിന്ന് അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ നിയമനം നടത്തുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി രണ്ടുവരെ ദീർഘിപ്പിച്ചു.
നിശ്ചിത യോഗ്യതയുള്ളവർ prlsecy.scdd@kerala.gov.in ലോ സെക്രട്ടറി, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ നേരിട്ടോ ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിനു മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽവിവരങ്ങളും അപേക്ഷാഫോമും www.gmcpalakkad.in ൽ ലഭിക്കും.
◾️പ്രിൻസിപ്പൽ തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിൽ പ്രിൻസിപ്പൽ തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
നിലവിൽ ഉദുമ നഴ്‌സിംഗ് കോളേജിൽ മാത്രമാണ് ഒഴിവുള്ളത്. മറ്റ് കോളേജുകളിൽ ഒഴിവുണ്ടാകുന്നമുറയ്ക്ക് ഈ ലിസ്റ്റിൽ നിന്ന് നിയമിക്കും. എം.എസ്.സി നഴ്‌സിംഗിന് ശേഷം 15 വർഷത്തെ പ്രവർത്തിപരിചയം. ഇതിൽ 12 വർഷത്തെ അദ്ധ്യാപകപരിചയത്തിൽ കുറഞ്ഞത് 10 വർഷം കോളേജിയേറ്റ് പ്രോഗ്രാമിൽ പഠിപ്പിച്ചുള്ള പരിചയം. എം.ഫിൽ (നഴ്‌സിംഗ്)/ പി.എച്ച്.ഡി (നഴ്‌സിംഗ്)/ പബ്ലിക്കേഷൻ എന്നിവയാണ് യോഗ്യതകൾ. പരമാവധി പ്രായം 60 വയസ്സ്. www.simet.kerala.gov.in ലെ റിക്രൂട്ട്‌മെന്റ് ഭാഗത്ത് ഒറ്റത്തവണ രജിസ്‌ട്രെഷൻ നടത്തി കാൻഡിഡേറ്റ് ലോഗിൻ വഴി ഫെബ്രുവരി അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം.
സിമെറ്റിന്റെ വെബ് സൈറ്റിൽ (www.simet.kerala.gov.in, www.simet.in) നിന്ന് ലഭിക്കുന്ന ചെലാൻ പൂരിപ്പിച്ച് ഏതെങ്കിലും എസ്.ബി.ഐ ശാഖയിൽ 1,000 രൂപ അടച്ചതിന്റെ രസീത് (candidate copy) (എസ്.സി/ എസ്.റ്റി വിഭാഗത്തിന് 500 രൂപ), ഒപ്പ് രേഖപ്പെടുത്തിയ അപേക്ഷ (വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ്), ബയോഡേറ്റ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ബി.എസ്‌സി നഴ്‌സിംഗ്, എം.എസ്‌സി നഴ്‌സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ (അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്‌ട്രെഷൻ ഉൾപ്പെടെ) എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഫെബ്രുവരി 10 നകം അയയ്ക്കണം. ശമ്പളം 64,140 രൂപ. വിശദവിവരങ്ങൾക്ക്: 0471-2302400, www.simet.in.
Post a Comment