Temporary appointment in government department

Application Invited for the various temporary appointment in govt institutions

വിവിധ താൽകാലിക ജോലി ഒഴിവുകൾ

◾️സംസ്ഥാന ഐ റ്റി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഐസിഫോസിലെ അസിസ്റ്റീവ് ടെക്‌നോളജി പ്രോജക്ടിലേക്ക് റിസേർച്ച് അസിസ്റ്റന്റ്, ഫോസ് ഇന്നൊവേഷൻ ഫെലോ എന്നീ  തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒന്നു മുതൽ മൂന്ന് വർഷം വരെ പ്രവൃത്തി പരിചയമുള്ള ഇലക്ട്രോണിക്‌സിൽ ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് മൂന്നിന് രാവിലെ 9ന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസ് ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471-2700012/13/14; 0471 2413013, 9400225962.

◾️സംസ്ഥാന സർക്കാരിന്റെ നോളജ് ഇക്കോണമി മിഷന്റെ ഭാഗമായി വ്യക്തിത്വ വികസന പരിശീലകരെ (പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് പ്രൊഫഷണൽ-പി.ഡി.പി.) എംപാനൽ ചെയ്യുന്നു. തൊഴിലന്വേഷകർക്ക് അവരുടെ മേഖലകളിൽ വിജയിക്കുന്നതിനാവശ്യമായ കൗൺസിലിംഗും മെന്ററിംഗും നൽകുകയും ആശയവിനിമയ വൈദഗ്ധ്യം ഉണ്ടാക്കുകയും ജോലിക്കുവേണ്ടിയുള്ള അഭിമുഖങ്ങളിലും മറ്റും പങ്കെടുക്കാൻ സജ്ജമാക്കുകയുമാണ് ലക്ഷ്യം. ഈ മേഖലയിൽ പരിചയസമ്പന്നരായ വിദഗ്ദ്ധരിൽ നിന്ന് നോളജ് എക്കോണമി മിഷന്റെ ചുമതലയുള്ള കേരള ഡവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലാണ്      (കെ-ഡിസ്‌ക്) അപേക്ഷ ക്ഷണിച്ചത്. അവസാന തിയതി മാർച്ച് രണ്ട്. വിശദവിവരങ്ങൾ https://kdisc.kerala.gov.in/ ൽ ലഭിക്കും.

◾️എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ഊർജ്ജ സംരക്ഷണ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്താനുള്ള റിസോർസ് പേഴ്‌സൺമാർക്കുള്ള പരിശീലന പരിപാടിക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി മാർച്ചിൽ കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തും. കുറഞ്ഞത് പ്ലസ്ടു അല്ലെങ്കിൽ തത്തുല്ല്യ  യോഗ്യതയും എനർജി/എൻവയോൺമെന്റ് വിഷയങ്ങളിൽ താല്പര്യവും ഉള്ളവർക്ക്  പങ്കെടുക്കാം. മുൻകാലങ്ങളിൽ ഇ.എം.സി യുടെ പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കം.  പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ഇ.എം.സി യുടെ റിസോർസ് പേഴ്‌സൺ ആയി അംഗീകരിച്ചുള്ള  ഐഡന്റിറ്റി കാർഡും ലഭിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് യാത്രാബത്ത/സ്‌റ്റൈപ്പൻഡ് ലഭിക്കും. പരിശീലന പരിപാടിക്ക് ഓൺലൈനായി റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് www.cedindia.org, www.keralaenergy.gov.in, www.emcurjakiran.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. താല്പര്യമുള്ളവർ ഫെബ്രുവരി 28 നു മുമ്പ് റജിസ്റ്റർ ചെയ്യുക.  കൂടുതൽ വിവരങ്ങൾക്ക്: 7736042377.

◾️കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്ന മെസ്സഞ്ചർ തസ്തികയിൽ തൃശൂർ ജില്ലയിൽ നിലവിലുള്ള ഒഴിവിൽ സ്ത്രീ ഉദ്യോഗാർഥികളെ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.
പത്താം ക്ലാസ് പാസായിരിക്കണം. 25നും 45നും ഇടയിലാവണം പ്രായം. സമാന ജോലിയിൽ പ്രവൃത്തിപരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം.
താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മാർച്ച് 9ന് രാവിലെ 11ന് തൃശൂർ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

◾️തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ അലോപ്പതി വിഭാഗത്തിൽ സോണോളജിസ്റ്റിനെ താത്കാലികമായി ദിവസവേതനത്തിന് ഓൺകോൾ വ്യവസ്ഥയിൽ നിയമിക്കുന്നതിന് മാർച്ച് 3ന് രാവിലെ 11ന് അഭിമുഖം നടത്തും.വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം.  എം.ബി.ബി.എസും റേഡിയോ ഡയഗ്‌നോസിസ് ഡിപ്ലോമയോ എം.ഡിയോ ആണ് യോഗ്യത.

◾️ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന റൂസാ കാര്യാലയത്തിൽ ടാലി ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ (755 രൂപ പ്രതിദിനം) ഒരു വർഷത്തെ കരാർ നിയമനത്തിന് കേരള/ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള 22നും 40നും മദ്ധ്യേ പ്രായമുള്ള എം.കോമും ടാലിയും യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടോ തപാലിലോ ഇ-മെയിൽ മുഖേനയോ സമർപ്പിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 4. അപേക്ഷയിൽ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ രേഖപ്പെടുത്തിയിരിക്കണം. വിലാസം: കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസ്, പാളയം യൂണിവേഴ്‌സിറ്റി. പി.ഒ, തിരുവനന്തപുരം-695034. ഇ-മെയിൽ: keralarusa@gmail.com, ഫോൺ: 0471-2303036.

◾️കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കായി മാർച്ച് 10ന് (രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ) തൊഴിൽമേള സംഘടിപ്പിക്കും. പത്താം ക്ലാസോ അതിനു മുകളിലോ യോഗ്യതയുള്ളവർ രജിസ്റ്റർ ചെയ്യുകയോ ബയോഡാറ്റ നേരിട്ടോ തപാൽ മുഖേനയോ ഓഫീസ് ഇ-മെയിൽ വഴിയോ അയയ്ക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 5. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://forms.gle/ggVgujdNm6Yo91R8A, ഇ-മെയിൽ: vrctvm@nic.in. വിലാസം: ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, ഭാരത സർക്കാർ, തൊഴിൽ മന്ത്രാലയം (ഡി.ജി.ഇ) നാലാഞ്ചിറ, തിരുവനന്തപുരം- 695015. കൂടുതൽ വിവരങ്ങൾക്ക്: 0471-2530371, 9895544834, 9400739172.

◾️നോർക്കാറൂട്‌സും ജർമ്മൻ ഫെഡറൽ എംപ്‌ളോയ്‌മെന്റ് ഏജൻസിയും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിൾ വിൻ പ്രോഗ്രാം ആരംഭിക്കുന്നു. നഴ്‌സിംഗിൽ ബിരുദമോ ഡിപ്‌ളോമയോ ഉള്ള കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമ്മൻ ഭാഷപരിശീലനം (ബി1 ലെവൽ വരെ) നൽകി ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട് ചെയ്യും.  45 വയസ്സ് കവിയാത്ത സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.  ഭാഷാ പരീശീലനവും റിക്രൂട്ട്‌മെന്റും സൗജന്യം.
നിലവിൽ ജോലി ചെയ്യുന്ന മൂന്ന് വർഷം പ്രവർത്തി പരിചയമുള്ളവർ, ജർമ്മൻ ഭാഷാ പ്രാവീണ്യമുള്ളവർ, ഹോം കെയർ/ നഴ്‌സിംഗ് ഹോം പ്രവർത്തി പരിചയമുള്ളവർ, തീവ്ര പരിചരണം/ ജറിയാട്രിക്‌സ്/ കാർഡിയോളജി/ ജനറൽ വാർഡ്/ സർജിക്കൽ – മെഡിക്കൽ വാർഡ്/ നിയോനാറ്റോളജി/ ന്യൂറോളജി/ ഓർത്തോപീഡിക്‌സും അനുബന്ധ മേഖലകളും/ ഓപ്പറേഷൻ തീയറ്റർ/ സൈക്യാട്രി എന്നീ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർ എന്നിവർക്ക് മുൻഗണനയുണ്ട്.
ട്രിപ്പിൾ വിൻ പ്രോഗ്രാമിലൂടെ തെരെഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാർക്ക് ജർമ്മൻ ഭാഷാ എ1/ എ2/ ബി1 ലെവൽ പരിശീലനം ഇൻഡ്യയിൽ നൽകും. എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തിൽ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 250 യൂറോ വീതം ബോണസ് ലഭിക്കും. തുടർന്ന് ജർമ്മനിയിലെ ആരോഗ്യമേഖലയിൽ നഴ്‌സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യാൻ അവസരം ലഭിക്കും. ജർമ്മൻ ഭാഷ ബി2 ലെവൽ പാസായി അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് രജിസ്റ്റേഡ് നഴ്‌സായി ജർമ്മനിയിൽ ജോലി ചെയ്യാം. രജിസ്റ്റേഡ് നഴ്‌സായി അംഗീകാരം ലഭിക്കുന്നത് വരെ ഏകദേശം 2300 യൂറോയും പിന്നീട് 2800 യൂറോയും (ഓവർടൈം അലവൻസുകൾക്ക് പുറമെ) ലഭിക്കും.  ഉദ്യോഗാർഥികൾ www.norkaroots.org യിൽ അപേക്ഷ സമർപ്പിക്കണം. ഈ പ്രോഗ്രാമിൽ മുമ്പ് അപേക്ഷ സമർപ്പിച്ചിരുന്നവർ വീണ്ടും നൽകേണ്ടതില്ല. മാർച്ച് 10നകം അപക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 1800-425-3939 ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടാം. ഇമെയിൽ: triplewin.norka@kerala.gov.in.

◾️ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന റൂസാ കാര്യാലയത്തിൽ ടാലി, ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ (755 രൂപ പ്രതിദിനം) ഒരു വർഷത്തെ കരാർ നിയമനത്തിന് കേരള/ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള 22നും 40നും മദ്ധ്യേ പ്രായമുള്ള എം.കോമും ടാലിയും യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടോ തപാലിലോ ഇ-മെയിൽ മുഖേനയോ സമർപ്പിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 4.
അപേക്ഷയിൽ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ രേഖപ്പെടുത്തിയിരിക്കണം. വിലാസം: കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസ്, പാളയം യൂണിവേഴ്‌സിറ്റി പി.ഒ, തിരുവനന്തപുരം-695034. ഇ-മെയിൽ: keralarusa@gmail.com, ഫോൺ: 0471-2303036.

◾️തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA), വെൽഡർ, അരിത്തമാറ്റിക് കം ഡ്രോയിങ് (ACD) എന്നീ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിൽ താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് 28ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.
എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി ആണ് യോഗ്യത.

Post a Comment

Previous Post Next Post

Display Add 2