Application Invited for the various temporary appointment
GULF JOBS | View |
KERALA JOBS | View |
GOVT JOBS | View |
ONLINE JOBS | View |
PRIVATE JOBS | View |
PSC STUDY MATERIALS | View |
◾️ഇന്റർവ്യൂ
സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി.ആർ.സികളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ, വർക്ക് എഡ്യൂക്കേഷൻ, ആർട്ട് എഡ്യൂക്കേഷൻ (മ്യൂസിക്, ഡ്രോയിംഗ്) എന്നീ വിഭാഗങ്ങളിൽ സ്‌പെഷ്യൽ ടീച്ചേഴ്‌സിന്റെ ഒഴിവുകളിൽ അർഹരായ ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് മാർച്ച് ഏഴിന് രാവിലെ 9ന് ജില്ലാ പ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച്.എസ്. സ്‌കൂൾ, കോമ്പൗണ്ട്, തിരുവനന്തപുരം) വാക്-ഇൻ-ഇന്റർവ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2455590, 2455591.
◾️വിവിധ ഒഴിവുകൾ
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA), വെൽഡർ, അരിത്തമാറ്റിക് കം ഡ്രോയിങ് (ACD) എന്നീ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിൽ താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് 28ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.
എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി ആണ് യോഗ്യത.
◾️സൗജന്യ തൊഴിൽ മേള
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവർഗക്കാരായ തൊഴിൽരഹിതർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്നതിന് തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കൈമനം ഗവൺമെന്റ് വനിത പോളിടെക്‌നിക്ക് കോളേജിൽ 13ന് രാവിലെ 9.30ന് തൊഴിൽമേള ആരംഭിക്കും. തൊഴിൽ മേളയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പട്ടികജാതി/ പട്ടികവർഗക്കാരായ ഉദ്യോഗാർഥികൾ https://forms.gle/x4rVExaRBbEae35s7 എന്ന ലിങ്കിൽ മാർച്ച് 9നകം രജിസ്റ്റർ ചെയ്യണം. വയസ്, ജാതി, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മേള നടക്കുന്ന കേന്ദ്രത്തിൽ രാവിലെ എത്തണം. തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് ഫീസ് നൽകേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: നാഷണൽ കരീർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി ട്രിവാൻഡ്രം ഫെയ്‌സ്ബുക്ക് പേജിലോ 0471-2332113/ 8304009409 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.
◾️ലോകയുക്തയിൽ ഡെപ്യൂട്ടെഷൻ ഒഴിവുകൾ
കേരള ലോകായുക്തയിൽ അസിസ്റ്റന്റ് (37,400-79,000), ഡാറ്റ എൻട്രി ഓപ്പറേറ്റർ (31,100-66,800), റിക്കാർഡ് കീപ്പർ (23,700-52600) തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന ഏപ്രിൽ 13 ന് വൈകിട്ട് അഞ്ചിനകം രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.
◾️ഡ്രാഫ്റ്റ്‌മാൻ
തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് (സംസാരം/ കേൾവിശേഷിക്കുറവ്) ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്ക് അപ്രന്റീസ് ഒഴിവ് ഉണ്ട്. എസ്.എസ്.എൽ.സി പാസായവരും ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്ക് – നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ പ്രൊവിഷണൽ എൻ.ടി.സി ഉള്ളവർക്ക് അപേക്ഷിക്കാം. സ്റ്റൈപന്റ്: പ്രതിമാസം 8050 രൂപ. വയസ്: 18-30 (ഒ.ബി.സി- 33, എസ്.സി/ എസ്.ടി- 35), ഭിന്നശേഷിക്കാർക്ക് 10 വയസ് ഇളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മാർച്ച് എട്ടിനു മുൻപ് പേര് രജിസ്റ്റർ ചെയ്യണം.
◾️പ്ലമ്പർ അപ്രെന്റിസ്
തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് (അസ്ഥിവൈകല്യം) പ്ലംബർ അപ്രന്റീസ് ഒഴിവ് ഉണ്ട്. എസ്.എസ്.എൽ.സി പാസായവരും പ്ലംബർ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ പ്രൊവിഷണൽ എൻ.ടി.സി ഉള്ളവർക്കും അപേക്ഷിക്കാം. സ്റ്റൈപന്റ്: പ്രതിമാസം 7700 രൂപ. വയസ്: 18-30 (ഒ.ബി.സി- 33, എസ്.സി/ എസ്.ടി- 35), ഭിന്നശേഷിക്കാർക്ക് 10 വയസ് ഇളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മാർച്ച് എട്ടിനു മുൻപ് പേര് രജിസ്റ്റർ ചെയ്യണം.
◾️ഓഡിറ്റ് എക്സ്പെർട്ട്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളയിൽ സോഷ്യൽ ഓഡിറ്റ് എക്‌സ്പർട്ട് തസത്കിയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുണ്ട്. ഏതെങ്കിലും സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. സോഷ്യൽ സയൻസിലോ, ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലോ ഉള്ള ബിരുദാനന്തര ബിരുദം അഭിലഷണീയം. കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ സാമൂഹ്യവികസന പദ്ധതികളുടെ ആസൂത്രണം, നിർവഹണം എന്നിവയുമായി ബന്ധപ്പെട്ട് 8-10 വർഷത്തെ പ്രവർത്തന പരിചയവും ഇത്തരം പദ്ധതികളുടെ 2-3 വർഷത്തെ സോഷ്യൽ ഓഡിറ്റ് പരിചയവും ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം ബന്ധപ്പെട്ട പരിശീലത്തിലും കാര്യപ്രാപ്തി വികസനത്തിലും ചുരുങ്ങിയത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 60 വയസ്. പ്രതിമാസം 25,000 രൂപ ഓണറേറിയം ലഭിക്കും. അപേക്ഷാ ഫോം www.socialaudit.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ 18 നകം https://forms.gle/UEGv4t1fBHGwV9iw6 ഗൂഗിൽ ഫോമിൽ അപ്‌ലോഡ് ചെയ്യണം.
◾️പ്രോഗ്രാം മാനേജർ
രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ പ്രോഗ്രാം മാനേജ്മന്റ് യൂണിറ്റിൽ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ആൻഡ് സ്പെഷ്യലിസ്റ്റ് തസ്തികയിൽ 10 ഒഴിവുകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസിലോ ഐടിയിലോ ഉള്ള ബിടെക് ബിരുദമോ സിസ്റ്റം മാനേജ്മെന്റിലുള്ള എം.ബി.എയോ ആണ് യോഗ്യത. പ്രതിമാസ വേതനം 31920 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 17ന് വൈകിട്ട് അഞ്ചു മണി. കൂടുതൽ വിവരങ്ങൾക്ക് www.dop.lsgkerala.gov.in, www.kila.ac.in
Post a Comment