Application Invited for the various temporary appointment
Also Read
◾️ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു
പുലയനാർകോട്ട നെഞ്ചു രോഗാശുപത്രിയിൽ മൂന്ന് ക്ലീനിംഗ് സ്റ്റാഫിനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തും. കോവിഡ് ബ്രിഗേഡിൽ ജോലി ചെയ്തവർക്കാണ് അവസരം. ബയോഡാറ്റയും ഫുൾസൈസ് ഫോട്ടോയും സഹിതം ഫെബ്രുവരി 9 വരെ ആശുപത്രി ഓഫീസിലെത്തി അപേക്ഷ നൽകാം. ഇന്റർവ്യൂ 10ന് ഓൺലൈനായി നടത്തും. സമീപ പ്രദേശത്തുള്ളവർക്ക് മുൻഗണന. മൊബൈൽ നമ്പറും ഇ-മെയിലും ബയോഡാറ്റയിൽ ഉണ്ടായിരിക്കണം.
◾️ഹെല്‍പ്പര്‍ (കാര്‍പ്പെന്റര്‍) ജോലി ഒഴിവ്
എറണാംകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹെല്‍പ്പര്‍ (കാര്‍പ്പെന്റര്‍) തസ്തികയിലേക്ക് നാല് ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളളവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 19-നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-41. നിയമാനുസൃത വയസിളവ് അനുവദനീയം. സ്ത്രീകളും ഭിന്നശേഷിക്കാരും അര്‍ഹരല്ല. യോഗ്യത എസ്.എസ്.എല്‍.സി, എന്‍.ടി.സി കാര്‍പ്പെന്റര്‍, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം.
◾️വനിതാ കമ്മീഷനിൽ ഒഴിവ്
കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം- 695004 എന്ന വിലാസത്തിൽ ഫെബ്രുവരി 15നകം ലഭിക്കണം
◾️ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനം
കോന്നി താലൂക്ക് ആശുപത്രിയിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് മുഖേന താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ നിയമിക്കുന്നു. വോക് ഇന്‍ ഇന്റർവ്യൂവിലൂടെയാണ് നിയമനം. ഈ മാസം 11ന് ഉച്ചയ്ക്ക് 12മണിക്ക് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ യോഗ്യതയുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും കോവിഡ് ബ്രിഗേഡിയറായി സേവനം ചെയ്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. പ്ലസ് ടു, ഡിപ്ലോമ ഇന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് (രണ്ടുവര്‍ഷം) എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനൽ സര്‍ട്ടിഫിക്കറ്റുമായി ഇന്റവ്യൂവില്‍ പങ്കെടുക്കണം.
◾️വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ലഹരി വർജ്ജന മിഷനായ വിമുക്തിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത- സോഷ്യൽ വർക്ക്, സൈക്കോളജി, വിമന്‍ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ് എന്നിവയിൽ ഏതിലെങ്കിലും സർവകലാശാലാ ബിരുദാനന്തര ബിരുദം. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാര്‍, അർധ സർക്കാർ സ്ഥാപനങ്ങളിലോ മിഷനുകളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായം ജനുവരി ഒന്നിന് 23നും 60നും മധ്യേ. പ്രതിമാസ മാസ ശമ്പളം 50,000 രൂപ.
അപേക്ഷകള്‍ ഫെബ്രുവരി 20നകം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ കാര്യാലയം, ഇരുമ്പുപാലം പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം. ഫോൺ: 9447178056.
◾️ഫാര്‍മസിസ്റ്റ് ഒഴിവ്
കാസര്‍കോട് ജില്ലയില്‍ ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാര്‍ച്ച് 31 വരെയുള്ള താല്‍ക്കാലിക ഒഴിവിലേക്ക് കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഫാര്‍മസിസ്റ്റുകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 7 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍ 04994 284808
◾️പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 31 വരെ (ആവശ്യമെങ്കിൽ ദീർഘിപ്പിക്കാവുന്ന) കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ഡിസൈൻ ആന്റ് കണ്ടക്ട് എക്‌സ്റ്റെൻഷൻ ആന്റ് ഔട്ട്‌റീച്ച് പ്രോഗ്രാംസ്’ ൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ (www.kfri.res.in) ലഭിക്കും.
◾️സംസ്ഥാന ഔഷധസസ്യ ബോർഡില്‍ അവസരം
സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ തിരുവനന്തപുരം മേഖലാ ഓഫീസിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവിലേക്ക് ഫെബ്രുവരി 10ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം. പരിചയ സമ്പന്നർക്കും ഇരുചക്ര വാഹന ലൈസൻസ് ഉള്ളവർക്കും മുൻഗണന. മാസവേതനം 12,000 രൂപ. പ്രായം 2022 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. സംവരണാനുകൂല്യമുള്ളവർക്കും നിയമാനുസൃത ഇളവ് അനുവദിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഔഷധസസ്യ ബോർഡിന്റെ തിരുവനന്തപുരം മേഖല കാര്യാലയത്തിൽ (ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസ്, പൂജപ്പുര) ഫെബ്രുവരി 10ന് രാവിലെ 10നു നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.
Post a Comment