Application Invited for the various temporary jobs in govt service
Also Read
◾️ജോലി ഒഴിവ്
എറണാംകുളം ജില്ലയില്‍ കുട്ടികൾക്കായുള്ള ജില്ലാ വെബ് പോർട്ടൽ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 25,000 രൂപ വേതനത്തിൽ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
യോഗ്യത: കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്നോളജിയിലോ ബി ടെക് ബിരുദം അല്ലെങ്കിൽ എംസിഎ. സോഫ്റ്റ്‌വെയർ ഡെവലപ്പ്മെൻ്റിൽ 2 വർഷത്തെ പ്രവർത്തി പരിചയവും വേണം. പ്രായപരിധി 35 വയസ്.
അപേക്ഷ ഓൺലൈൻ ആയി kerekn@nic.in എന്ന ഇമെയിലിൽ അയക്കണം. അപേക്ഷയോടൊപ്പം ബയോഡാറ്റയും യോഗ്യത, പ്രവർത്തന പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യേണ്ടതാണ്. സ്കിൽ ടെസ്റ്റ്, ഇൻ്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10.
◾️അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ ഒഴിവ്
ഇടുക്കി ജില്ലാ ഫര്‍മേഷന്‍ ഓഫീസില്‍ ഒരു അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ്ടു പാസ്സായ ശേഷം ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍ സി വി റ്റി/ എസ് സി വി റ്റി/ കെ ജി ടി ഇ (ലോവര്‍) സ്റ്റില്‍ ഫോട്ടോഗ്രാഫി അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ നേടിയ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. അപേക്ഷിക്കുമ്പോള്‍ പ്രായം 20 നും 30 നും മധ്യേയായിരിക്കണം. സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരിക്കണം. 2022 മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധി. പ്രതിമാസം 15000 രൂപ പ്രതിഫലം നല്‍കും. തിരഞ്ഞെടുക്കുന്നതിന് സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയും പ്രാക്ടിക്കല്‍ ടെസ്റ്റും ഉണ്ടായിരിക്കും. അഭിമുഖ തീയതി പിന്നീട് അറിയിക്കും. അഭിമുഖത്തിന് ഹാജരാകുമ്പോള്‍ ക്യാമറ, യോഗ്യതാ രേഖകളുടെയും സ്ഥിരം വിലാസം വ്യക്തമാക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെയും അസലും പകര്‍പ്പും ക്രിമിനല്‍ കേസുകളില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നു വ്യക്തമാക്കുന്ന, പ്രദേശത്തെ പോലീസ് എസ്.എച്ച്.ഒ-യുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. താല്‍പര്യം ഉളളവര്‍ ഫെബ്രുവരി 8 നകം യോഗ്യതകളും പ്രായം, വിലാസം, ഇ-മെയില്‍ വിലാസം, തിരിച്ചറിയല്‍ രേഖ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സിവില്‍ സ്റ്റേഷന്‍ കുയിലിമല പൈനാവ് എന്ന വിലാസത്തിലോ അല്ലെങ്കില്‍ dio.idk@gmail.com എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04862 233036.
◾️കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ അപേക്ഷ ക്ഷണിച്ചു
ഇടുക്കി ജില്ലയില്‍ ജലജീവന്‍മിഷന്‍ പദ്ധതിയുടെ നിര്‍വ്വഹണ സഹായ എജന്‍സിയായി ഇടുക്കി ജില്ലയിലെ 16 ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രിയെ നിയോഗിച്ചു. ഇതിന്റെ ഭാഗമായി പ്രസ്തുത പഞ്ചായത്തുകളിലെ മുഴുവന്‍ ഭവനങ്ങളിലേക്കും ടാപ്പുകളില്‍ ശുദ്ധ ജലവിതരണം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും, നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനും രണ്ട്് തസ്തികകളിലേക്ക് കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ ടീം ലീഡറാകാന്‍ താല്‍പര്യമുള്ളവിരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എംഎസ്ഡബ്ലയു/എംഎ സോഷ്യോളജി ബിരുദാ ന്തരബിരുദം, ഗ്രാമ വികസന പദ്ധതിയുമായി ബന്ധെപ്പട്ട് 3 വര്‍ഷത്തില്‍
കുറയാത്ത പ്രവര്‍ത്തി പരിചയം. ജലവിതരണ പദ്ധതികളില്‍ ജോലി പരിചയം, ടുവിലര്‍ ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം കുടുംബശ്രീ ജില്ലാ മിഷന്‍ സിവില്‍ സ്റ്റേഷന്‍, പൈനാവ് കുയിലിമല ഓഫീസില്‍ 2022 ഫെബ്രുവരി 15 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് എത്തിച്ചേരണം. ഇടുക്കി ജില്ലക്കാര്‍ക്ക് മുന്‍ഗണന. കരാര്‍ കാലാവധി 18 മാസം ആയിരിക്കും. ടിം ലീഡര്‍ രണ്ട് പഞ്ചായത്തുകള്‍ക്ക് ഒരാള്‍ ആണെങ്കില്‍ ഒരു പഞ്ചായത്തില്‍ നിന്നും 8000 രൂപ വീതം നിശ്ചിതതുകയും കൂടാതെ അതാതു മാസത്തെ ടാര്‍ജറ്റ് പൂര്‍ത്തികരിക്കുന്ന മുറക്ക് 4500 രൂപ യും ഉള്‍പ്പെടെ 12500 രൂപ ഒരു പഞ്ചായത്തില്‍ നിന്നും അനുവദിക്കും. ഒരു പഞ്ചായത്ത് മാത്രമാണെങ്കില്‍ 10000 പഞ്ചായത്ത് രൂപ പ്രതിമാസ വേതനവും പുറമെ ടാര്‍ജറ്റ് പൂര്‍ത്തികരിക്കുന്ന മുറക്ക് ഇന്‍സെന്റീവായി 6000 രൂപയും ലഭിക്കും.
إرسال تعليق