Application Invited for the various temporary job vacancies
Also Read
◾️പ്രോജക്ട് മാനേജർ, ഔട്ട് റീച്ച് വർക്കർ
കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള സുരക്ഷ പ്രോജക്ടിൽ പ്രോജക്ട് മാനേജർ, ഔട്ട് റീച്ച് വർക്കർ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് മാനേജർ തസ്തികയിൽ എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ എം.എ സോഷ്യോളജി അല്ലെങ്കിൽ എം.ബി.എ, മൂന്ന് വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. പ്ലസ് ടുവാണ് ഔട്ട് റീച്ച് വർക്കറുടെ യോഗ്യത. ഇരുതസ്തികകൾക്കും ഹിന്ദി ഭാഷാപ്രാവിണ്യം അഭികാമ്യം. താത്പര്യമുള്ളവർ മാർച്ച് 15ന് മുൻപായി whiaidsproject@gmail.com മെയിലിൽ ബയോഡേറ്റ അയയ്ക്കണമെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 8129949923
◾️ജൂനിയർ ഇൻസ്ട്രക്ടർ
തിരുവനന്തപുരം ചാക്ക ഗവൺമെന്റ് ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി താത്കാലിക നിയമനത്തിന് മാർച്ച് 10നു രാവിലെ 10.30ന് അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സിയും എം.ബി.എ/ബി.ബി.എ/ സോഷ്യോളജി, സോഷ്യൽ വെൽഫെയർ, ഇക്കണോമിക് എന്നിവയിൽ ഏതിലെങ്കിലുമുള്ള ബിരുദവുമുള്ളവർക്ക് പങ്കെടുക്കാം. 12-ാം ക്ലാസിൽ ഇംഗ്ലിഷ്/കമ്മ്യൂണിക്കേഷൻ സ്‌കിൽസ്, ബേസിക് കംപ്യൂട്ടർ അല്ലെങ്കിൽ ഡിപ്ലോമയോ അതിനു മുകളിലോ യോഗ്യതയുള്ളവരുമായിരിക്കണം അപേക്ഷകർ. ഐ.ടി.ഐ. പ്രിൻസിപ്പാൾ മുൻപാകെയാണ് ഇന്റർവ്യൂവിനു ഹാജരാകേണ്ടത്. പൂർണമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇന്റർവ്യൂ.
◾️ഗസ്റ്റ് ഇൻസ്ട്രക്ടർ
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്ട്രക്ടറുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐകളിൽ എംപ്ലോയബിലിറ്റി സ്‌കിൽസ് പഠിപ്പിക്കുന്നതിന് ബി.ബി.എ/എം.ബി.എ/ ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി (ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ കഴിവും, പ്ലസ്ടു/ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനയോഗ്യതയും ഉണ്ടായിരിക്കണം) യോഗ്യതയുള്ളവരെ ഗസ്റ്റ് ഇൻസ്ട്രക്ടറായി തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച 17 ന് രാവിലെ 11 ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും സഹിതം 10.30 നകം നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. മണിക്കൂറിന് 240 രൂപ പ്രതിഫലം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2316680.
◾️ഒഡെപെക് ബെൽജിയത്തിലെ ഡിഗ്‌നിടാസ് കൺസോർഷ്യവും കൊച്ചിയിലെ ലൂർദ് ആശുപത്രിയുമായി സഹകരിച്ചു നടപ്പാക്കുന്ന അറോറ പദ്ധതിയുടെ ഭാഗമായി ഭാഷാ പരിശീലനം പൂർത്തിയാക്കിയ 22 നഴ്സുമാർക്കുള്ള വിസ, ട്രാവൽ ടിക്കറ്റ് വിതരണ ചടങ്ങ് മാർച്ച് 12നു രാവിലെ 10.30ന് ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടക്കും. പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.
◾️നോർക്ക വഴി ദുബായിയിൽ ജോലി നേടാം
ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇൻ പേഷ്യന്റ് ഡിപ്പാർട്ടമെന്റ് (ഐ പി ഡി)/ ഒ റ്റി നഴ്‌സ് , ലാബ്/ സിഎസ് എസ് ഡി / ലബോറട്ടറി/ അനസ്‌തേഷ്യ/ മൈക്രോബിയോളജി/ കാർഡിയോളജി ടെക്‌നിഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് നോർക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു.
ഐ.പി.ഡി വിഭാഗത്തിൽ കുറഞ്ഞത് രണ്ടു മുതൽ മൂന്ന് വർഷം വരെ സർജിക്കൽ/മെഡിക്കൽ വിഭാഗത്തിൽ പ്രവർത്തി പരിചയമുള്ള പുരുഷൻമാർക്കും ഒ.റ്റി നഴ്‌സ് ഒഴിവിലേക്ക് അഞ്ച് വർഷത്തിന് മുകളിൽ (ഇ.എൻ.ടി/ഒബിഎസ ഗൈനിക്/ഓർത്തോ/പ്ലാസ്റ്റിക് സർജറി/ജനറൽ സർജറി ഒ.ടി) പ്രവർത്തിപരിചയം ഉള്ള സ്ത്രീകൾക്കും പുരുഷന്‍മാർക്കും അപേക്ഷിക്കാം.
കാർഡിയോളജി ടെക്‌നിഷ്യൻ വിഭാഗത്തിലേക്ക് രണ്ടു മുതൽ മൂന്ന് വർഷം വരെ പ്രവർത്തി പരിചയം ഉള്ള വനിതകൾക്ക് മാത്രവും മറ്റ് ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടു മുതൽ മൂന്ന് വർഷം വരെ പ്രവർത്തി പരിചയം ഉള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷകർ നിർബന്ധമായും ഡി.എച്ച്.എ പരീക്ഷ പാസായിരിക്കണം (അപേക്ഷ സമർപ്പിക്കുന്ന സമയം ഡി.എച്ച്.എ പരീക്ഷാ ഫലത്തിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം) രണ്ടു മാസത്തിനു മുകളിൽ പ്രവർത്തന വിടവ് ഉണ്ടാവരുത്. 5000 മുതൽ 5500 ദിർഹം വരെ (ഏകദേശം 1 ലക്ഷം മുതൽ 1.13 ലക്ഷം ഇന്ത്യൻ രൂപ) ശമ്പളം ലഭിക്കും. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ഡി.എച്ച്എ.
ഉദ്യോഗാർഥികൾ അപ്‌ഡേറ്റ് ചെയ്ത ബിയോഡേറ്റയോടൊപ്പം ഡിഎച്ച്എ പരീക്ഷ ഫലം, യോഗ്യത, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ പാസ്സ്‌പോർട്ടിന്റെ പകർപ്പ്, ഫോട്ടോ മുതലായവ സഹിതം നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴി 2022 മാർച്ച് 20- നകം അപേക്ഷിക്കേണ്ടതാണെന്നു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ നോർക്കറൂട്ട്‌സിന്റെ വെബ്‌സൈറ്റിൽ നിന്നും 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ നിന്നും ലഭിക്കും. +91 8802 012345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്ഡ് കോൾ സൗകര്യവും ലഭ്യമാണ്.
Post a Comment