Job Vacancies - Office Staff, therapist, cleaner, nurse, receptionist

Application invited for the various temporary vacancies

Also Read


◾️തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലും, വയനാട് ജില്ലാ പ്രോഗ്രാം കോർഡിനേറ്ററുടെ ഓഫീസിലും സുൽത്താൻ ബത്തേരി, പനമരം ബ്ലോക്ക് ഓഫീസുകളിലും കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ക്ലസ്റ്റർ ഫസിലിറ്റേഷൻ പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാന മിഷൻ ഓഫീസിൽ സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ – എൻ.ആർ.എം, സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ- ലൈവ്‌ലിഹുഡ്, വയനാട് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്ററുടെ ഓഫീസിൽ ഡിസ്ട്രിക്റ്റ് ജി.ഐ.എസ് എക്‌സ്‌പെർട്ട്, സുൽത്താൻ ബത്തേരി ബ്ലോക്ക് ഓഫീസിൽ (വയനാട് ജില്ല) ബ്ലോക്ക് ലൈവ്‌ലിഹുഡ് എക്‌സ്‌പെർട്ട്, പനമരം ബ്ലോക്ക് ഓഫീസിൽ (വയനാട് ജില്ല) ബ്ലോക്ക് ജി.ഐ.എസ് കോർഡിനേറ്റർ, ബ്ലോക്ക് ലൈവ്‌ലിഹുഡ് എക്‌സ്‌പെർട്ട് എന്നീ തസ്തികകളിലാണ് നിയമനം. വിശദവിവരങ്ങൾ www.nregs.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2313385, 2314385.

◾️തെറാപ്പിസ്റ്റ് നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ താൽക്കാലികമായി പ്രതിദിനവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമനം നടത്തുന്നു. ഏപ്രിൽ ആറിന് രാവിലെ 11നാണ് ഇന്റർവ്യൂ. രജിസ്‌ട്രേഷൻ 10 മണിക്ക് ആരംഭിക്കും. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്‌സ് വിജയിച്ചിരിക്കണം.

◾️ക്ലീനർ ഒഴിവ്

കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴില്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ഹൈ ആള്‍റ്റിറ്റിയൂഡ് ട്രെയിനിംഗ് സെന്ററിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ക്ലീനറെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് 31 ന് രാവിലെ 11 മണിക്ക് പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടക്കും. താല്‍പ്പര്യമുള്ളവര്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം അന്നേ ദിവസം രാവിലെ 11 മണിക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04862 – 232499, 9447243224.

◾️റിസപ്ഷനിസ്റ്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്പ്രെന്റിസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.  ഏപ്രിൽ 11ന് വൈകിട്ട് നാലു വരെ അപേക്ഷകൾ സ്വീകരിക്കും.  വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.rcctvm.gov.in.

◾️ദുബായിൽ നേഴ്സ് ആകാം

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് നഴ്സുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് മൂന്നു വർഷം ലേബർ ആൻഡ് ഡെലിവറി/ മറ്റേർണിറ്റി/പോസ്റ്റ് നേറ്റൽ വാർഡ്, മിഡ്‌വൈഫറി, ഔട്ട് പേഷ്യന്റ്, എമർജൻസി വിഭാഗങ്ങളിൽ പ്രവൃത്തി പരിചയമുള്ള നഴ്സുമാർക്ക് അപേക്ഷിക്കാം. എമർജൻസി വകുപ്പിൽ പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷകർ ഡിഎച്ച്എ പരീക്ഷ പാസായിരിക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ ഡിഎച്ച്എ പരീക്ഷാ ഫലത്തിന് കുറഞ്ഞത് ആറു മാസത്തെ കാലാവധി ഉണ്ടായിരിക്കണം. കൂടാതെ രണ്ടു മാസത്തിനു മുകളിൽ പ്രവർത്തന വിടവ് ഉണ്ടാവരുത്. ശമ്പളം 5000 ദിർഹം. (ഏകദേശം ഒരു ലക്ഷം ഇന്ത്യൻ രൂപ). ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ഡി എച്ച് എ ആണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അവരുടെ അപ്ഡേറ്റ് ചെയ്ത ബയോഡേറ്റയോടൊപ്പം ഡിഎച്ച്എ പരീക്ഷ ഫലം, യോഗ്യത, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ടിന്റെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം www.norkaroots.org വഴി മാർച്ച് 31 നകം അപേക്ഷിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഇതേ ആശുപത്രിയിലേക്ക് നേരത്തെ ക്ഷണിച്ചിരുന്ന അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്് നോർക്കറൂട്സിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യണം. വിദേശത്തു നിന്നും +91 8802 012345 എന്ന നമ്പരിൽ മിസ്ഡ് കോൾ സൗകര്യവും ലഭ്യമാണ്.

Post a Comment

Previous Post Next Post

Display Add 2