Temporary jobs in government service - Apply Now

Application invited for the post of accountant data entry operator, Gardner

◾️അക്കൗണ്ടന്റ് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ – അപേക്ഷ ക്ഷണിച്ചു.

മരിയാപുരം ഗ്രാമപഞ്ചായത്തില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തില്‍ അക്കൌണ്ടന്റ് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 30 ന് രാവിലെ 10 മണിക്ക് അസ്സല്‍ രേഖകളുമായി ഗ്രാമ പഞ്ചായത്തോഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍: 04862235645

◾️ഗാർഡനർ തസ്തികയിൽ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ ഓപ്പൺ (4), ഈഴവ തിയ്യ ബില്ലവ (1), എസ്.സി (1) മുസ്ലീം (1) എന്നീ വിഭാഗങ്ങളിലായി ഗാർഡനർ തസ്തികയിൽ 7 ഒഴിവുകളുണ്ട്. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്, ഗാർഡനിംഗ് മേഖലയിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയം എന്നിവയാണ് യോഗ്യത. 18നും 41നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 28ന് മുൻപായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.



◾️വാക് ഇൻ ഇന്റർവ്യൂ

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ, കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ ഹോമിലേക്ക് കെയർ ടേക്കർ തസ്തികയിൽ യോഗ്യരായ സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക് -ഇൻ-ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. പ്ലസ്ടു/പ്രിഡിഗ്രിയാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 12,000 രൂപയാണ് വേതനം. അപേക്ഷകർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഏപ്രിൽ അഞ്ചിന് രാവിലെ 11 ന് കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റെർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ : 0471 -2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

Post a Comment

Previous Post Next Post

Display Add 2