Application invited for the various temporary vacancies
GULF JOBS | View |
KERALA JOBS | View |
GOVT JOBS | View |
ONLINE JOBS | View |
PRIVATE JOBS | View |
PSC STUDY MATERIALS | View |
◾️വാക്ക് ഇൻ ഇന്റർവ്യൂ 27ന്
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ 27ന് രാവിലെ 11.30ന് നടക്കും. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കാസർഗോഡ് കളക്‌ട്രേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. ഒരു ഒഴിവുണ്ട്.
എം.എസ്.ഡബ്ല്യൂ/ എം.എ (സോഷ്യോളജി)/ എം.എ (സൈക്കോളജി)/ എം.എസ്‌സി (സൈക്കോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം 22,500 രൂപ വേതനം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.
◾️ലാബ് ടെക്‌നിഷ്യൻ കരാർ നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലാബ്‌ടെക്‌നിഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.
മെഡിക്കൽ ലബോറട്ടറി ടെക്‌നിഷ്യൻ ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും വേണം. പ്രതിമാസം 20,000 രൂപയാണ് വേതനം.
താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഏപ്രിൽ 23നു വൈകിട്ട് മൂന്നിനു മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ അപേക്ഷിക്കണം. ഇന്റർവ്യൂ നടത്തിയാണ് നിയമനം. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/ യുടെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
◾️ഗസ്റ്റ് വർക്‌ഷോപ്പ് സൂപ്പർവൈസർ
തിരുവനന്തപുരം പാങ്ങപ്പാറയിലുള്ള സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ വൊക്കേഷണൽ റീ ഹാബിലിറ്റേഷൻ കോഴ്‌സിലേക്ക് മണിക്കൂറിന് 375 രൂപ നിരക്കിൽ പരമിത കാലത്തേക്ക് ഗസ്റ്റായി വർക്‌ഷോപ്പ് സൂപ്പർവൈസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
എൻജിനിയറിങ് ട്രേഡിലുള്ള രണ്ട് വർഷത്തെ പരിചയം അല്ലെങ്കിൽ എൻജിനിയറിങ് ട്രേഡിലുള്ള അഞ്ച് വർഷത്തെ എൻ.സി.വി.റ്റി (ഐ.റ്റി.ഐ)
സർട്ടിഫിക്കറ്റ്. താത്പര്യമുള്ളവർ ഏപ്രിൽ 30ന് രാവിലെ 9.30ന് എസ്.ഐ.എം.സിയിൽ എത്തണമെന്നു ഡയറക്ടർ അറിയിച്ചു.
◾️ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കല്‍ ) ഒഴിവ്
അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കല്‍ ) തസ്തികയിലേക്ക് താല്‍ക്കാലിക ഒഴിവ് ഉണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 19 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ ഹാജാരാകണം. യോഗ്യത: ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. വെബ്സൈറ്റ് : www.cea.ac.in, ഫോണ്‍ 04734-231995.
◾️മെമ്പർ സപ്പോർട്ടിങ് സ്റ്റാഫ്
തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിലും മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനുമായുള്ള ഓരോ സ്ഥിരം ഒഴിവുകളുണ്ട്. മൂന്നു വർഷത്തെ പ്രവൃത്തി പരിചയത്തോടെ എൻ.സി.വി.ടി/ ഐ.ടി.ഐ(ഫിറ്റർ) സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2022 ജനുവരി ഒന്നിന് 18നും 30നും മധ്യേ. ശമ്പളം 25500 – 81100 രൂപ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 26നു മുൻപ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേരു രജിസ്റ്റർ ചെയ്യണം.
◾️ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്കായി ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ രണ്ടു സ്ഥിരം തസ്തികകളും എസ്.സി. വിഭാഗത്തിൽ ഒരു സ്ഥിരം തസ്തികയിലും ഒഴിവുണ്ട്.
ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഇലക്ട്രോണിക്സ്/മെക്കാനിക് റേഡിയോ ആൻഡ് ടിവിയിൽ എൻ.സി.വി.ടി ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവയാണ് മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒരു തസ്തികയിലെ (Code: TVPM/MTS B2/03) യോഗ്യത. മെക്കാനിക്കൽ എൻജിനീയറിങിൽ ഒന്നാംക്ലാസ് ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് രണ്ടാമത്തെ തസ്തികയിൽ (Code: TVPM/MTS B2/04) അപേക്ഷിക്കാം.
കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ഏതിലെങ്കിലും ഒന്നാം ക്ലാസ് ഡിപ്ലോമ, ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവർക്ക് എസ്.സി. വിഭാഗത്തിനായുള്ള ഒഴിവിൽ (Code: TVPM/MTS/B2/02) അപേക്ഷിക്കാം.
ഇരു തസ്തികയ്ക്കും 35400 – 112400 ആണ് ശമ്പള സ്‌കെയിൽ. പ്രായം 2022 ജനുവരി ഒന്നിന് 18നും 35നും മധ്യേ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഏപ്രിൽ 26നു മുൻപു പേര് രജിസ്റ്റർ ചെയ്യണം.
إرسال تعليق