Various job vacancies in kerala - temporary job Recruitment

Application invited for the various temporary job vacancies in kerala
For More Job Vacancies 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

◾️പ്രൊജക്റ്റ്‌ അസിസ്റ്റന്റ്

തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ ദിവസവേതന നിരക്കില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 2023 മാര്‍ച്ച് 31 വരെയായിരിക്കും നിയമനം. 2021 ജനുവരി 1 ന്, 18 നും 30 നും ഇടയില്‍ പ്രായമുള്ള (പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷത്തെ ഇളവുണ്ട്) താഴെ പറയുന്ന നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
യോഗ്യത – സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്റ്റീസ് (DCP)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ്സ് മാനേജ്‌മെന്റ് പാസ്സായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശ്ശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പാസ്സായിരിക്കണം.
ഏപ്രില്‍ 30ന് 5 മണിയ്ക്ക് മുമ്പായി സെക്രട്ടറി, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, തൊടുപുഴ കോലാനി പി.ഒ, എന്ന മേല്‍വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

◾️ലാബോറട്ടറി അസിസ്റ്റന്റ്

മലപ്പുറം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ വേണം.
ഏതെങ്കിലും അംഗീകൃത കെമിക്കൽ/ഫിസിക്കൽ ലബോറട്ടറിയിലെ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം (കേരള ഇൻഡസ്ട്രീസ് ആൻഡ് സബോർഡിനേറ്റ് സർവീസ് സ്‌പെഷ്യൽ റൂൾസ് പ്രകാരമുള്ള യോഗ്യത). 01/01/2018 നു 18 നും 41 നും മദ്ധ്യേയായിരിക്കണം പ്രായം. നിയമാനുസൃത വയസിളവ് ലഭിക്കും. 18,000 – 41,500 രൂപയാണ് വേതനം.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 28 നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

◾️ഫാർമസിസ്റ്റ്

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ പട്ടികവർഗ്ഗത്തിന് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി നികത്തുന്ന ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ഒഴിവിൽ അപേക്ഷിക്കാം. ഡിഫാം, കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. 2021 ജനുവരി ഒന്നിന് 18 നും 41 നു മിടയിലാവണം പ്രായം. 22000-48000 രൂപ ശമ്പളം ലഭിക്കും. അസൽ സർട്ടിഫിക്കളുമായി മേയ് 10 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.

◾️ആഫ്രിക്കയിൽ ജോലി

കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന ആഫ്രിക്കയിലെ സുഡാനിലേക്ക് ഫിനാൻഷ്യൽ കൺട്രോളർ, ചീഫ് ടെക്‌നോളജി ഓഫീസർ, ഹ്യൂമൻ റിസോഴ്‌സ് ലീഡ്, അഗ്രികൾചർ പ്രൊഫസർ, എഫ്.ആർ.പി/ജി.ആർ.പി പ്ലാന്റ് മാനേജർ/ മോൾഡ് മേക്കർ, പ്ലാന്റ് മാനേജർ (കോൺ & വീറ്റ് മില്ലിംഗ് യൂണിറ്റ്) തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തികകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in ൽ ലഭിക്കും. ഓരോ തസ്തികയിലും ആവശ്യമായ യോഗ്യതയും 10-15 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം jobs@odepc.in ലേക്ക് മെയ് 5ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 0471-2329441/42/43/45.

◾️ഡോക്ടർ ഒഴിവ്

പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ കാർഡിയോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ് എന്നിവരെ കരാറടിസ്ഥാനത്തിൽ കൺസൾട്ടന്റായും (ആഴ്ചയിൽ രണ്ട് ദിവസം) ഫിസിഷ്യൻ (ജനറൽ മെഡിസിൻ), എൻഡോക്രൈനോളജിസ്റ്റ്, ജനറൽ സർജൻ എന്നിവരെ കരാറടിസ്ഥാനത്തിലും നിയമിക്കുന്നു. മേയ് 5ന് വൈകിട്ട് 5 മണിക്ക് മുമ്പ് ഇ-മെയിൽ ആയോ നേരിട്ടോ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0471-2559388. ഇ-മെയിൽ: iidtvm@yahoo.com.

◾️സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

കേരള ഡെന്റൽ കൗൺസിലിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലെ ഒരു ഒഴിവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ബി.ടെക്/ എം.സി.എ/ എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 16. വിശദവിവരങ്ങൾക്ക്: www.keraladentalcouncil.org.in, 0471-2478759.

◾️സിസ്റ്റം സപ്പോർട്ട് എഞ്ചിനീയർ

ഇടുക്കി പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോടതിയ്ക്ക് ഡിജിറ്റലൈസേഷന്‍ സിസ്റ്റം സപ്പോര്‍ട്ട് എഞ്ചിനീയറെ ആവശ്യമുണ്ട്. ഐടിഐയിലോ കമ്പ്യൂട്ടര്‍ സയന്‍സിലോ എന്‍ജിനീയറിംഗ് ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, ഐടി എന്നിവയില്‍ ഡിപ്ലോമയും ഓഫീസ് ഡിജിറ്റലൈസേഷനില്‍ പ്രവൃത്തി പരിചയവുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 2022 ഏപ്രില്‍ 11ന് 21നും 30നും മധ്യേ. പ്രതിമാസം 24,040 രൂപ പ്രതിഫലം നല്കും. ആറുമാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
മെയ് 25 രാവിലെ 11 മണിക്ക് പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ കോടതി ഓഫീസില്‍ അഭിമുഖം നടത്തും. താല്പര്യമുള്ളവര്‍ ഏപ്രില്‍ 30 നകം പാസ്പോര്‍ട്ട് ഫോട്ടോ സഹിതം വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഇ-മെയിലില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും മൊബൈല്‍ ഫോണ്‍ നമ്പറും ഉണ്ടായിരിക്കണം. വിശദാംശങ്ങള്‍ നല്‍കിയ അപേക്ഷകരെ മാത്രമേ അഭിമുഖത്തിന് ക്ഷണിക്കു. ഫോണ്‍ : 04869 233625. മെയില്‍ itipeerumade@gmail.com.

Post a Comment

أحدث أقدم

Display Add 2