Job Vacancy in kerala - temporary jobs in government institutions

Application invited for the various temporary appointment. How can I apply for job vacancy?

◾️പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയെ താത്ക്കാലികമായി നിയമിക്കുന്നു. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ആണ് യോഗ്യത. വനയാത്രയിലും പാരിസ്ഥിതിക പഠനത്തിലും ഉള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും.
താൽപര്യമുള്ള ഉദ്യോഗാർഥികൾ 30ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

◾️മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കണിയാമ്പറ്റ പളളിയറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ ഒരു വര്‍ഷ കാലയളവിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറെ നിയമിക്കുന്നു. ഏഴാം ക്ലാസ്സ് പാസ്സായ 45 വയസ്സിന് താഴെ പ്രായമുളള ശരീരിക ക്ഷമതയും കുട്ടികളുടെ സംരക്ഷണത്തില്‍ പ്രവൃത്തി പരിചയവുമുളളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ ജൂണ്‍ 29 ന് രാവിലെ 10 ന് കണിയാമ്പറ്റ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ശാരീരിക ക്ഷമത തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സഹിതം ഹാജരാകണം. ഫോണ്‍: 04936 286900, 7034729653.

◾️വാക് ഇന്‍ ഇന്റര്‍വ്യൂ

സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയുടെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസ്സിംഗ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്കു ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രതിദിനം 650 രൂപ നിരക്കില്‍ കാഷ്വല്‍ ലേബര്‍മാരെ നിയമിക്കുന്നു. പത്താം ക്ലാസ് പാസ്സായ ഏതെങ്കിലും ട്രേഡിലുള്ള ഐ.ടി.ഐ. കോഴ്സ് വിജയിച്ച നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സി-ഡിറ്റ് മെയിന്‍ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉയര്‍ന്ന പ്രായ പരിധി 40 വയസ്സ്. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാദ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 28 ന് രാവിലെ 10 മുതല്‍ 1 വരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോണ്‍: 9447301306.

◾️ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു

തലശേരി ഗവ. കോളേജിൽ കൊമേഴ്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും നെറ്റ്/ പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച ഗസ്റ്റ് പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 24ന് നിശ്ചിത സമയത്ത് എത്തണം.
24ന് രാവിലെ 10ന് കൊമേഴ്‌സ്, ഹിസ്റ്ററി വിഭാഗങ്ങളിലും 10.30ന് ഇംഗ്ലീഷ്, ഫിലോസഫി വിഭാഗങ്ങളിലും 11ന് പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലും ഉള്ളവർ കോളേജിലെത്തണം. ഫോൺ: 04902966800.
****************************
Any job vacancy for there in the year 2021

Post a Comment

Previous Post Next Post

Display Add 2