Temporary job Vacancy in kerala

Application invited for the various temporary jobs in kerala

◾️മഴവില്ല് പ്രോജക്ടിലേക്ക് വോളണ്ടിയറിനെ ആവശ്യമുണ്ട്

സര്‍ക്കാരിന്‍റെയും കെ-ഡിസ്കിന്‍റെയും ആഭിമുഖ്യത്തില്‍ കൊച്ചിന്‍ കോര്‍പറേഷന്‍റെ സഹായത്തോടു കൂടി എറണാകുളം മഹാരാജാസ് കോളേജില്‍ നടന്നുവരുന്ന മഴവില്ല് പദ്ധതിയിലേക്ക് ബി.എ, ബി.എസ്.സി ബിരുദം നേടിയ ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 21-28, ഓണറേറിയം 7500. താത്പര്യമുളളവര്‍ mazhavillumaharajas@gmail.com ഇ-മെയില്‍ ഐ.ഡിയിലേക്ക് മെയില്‍ അയക്കുക. ഇന്‍റര്‍വ്യൂ നടത്തുന്ന ദിവസവും സമയവും ഇ-മെയില്‍ അയക്കുന്ന പ്രകാരം അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ 8714619225, 8714619226, 9188617405

◾️കുക്ക് നിയമനം

മലപ്പുറം ജില്ലയില്‍ വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പാചകക്കാരനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ 29ന് പകല്‍ 11ന് അഭിമുഖം നടത്തും. ഏഴാം ക്ലാസ് വിജയിച്ചവര്‍ക്കും 56 വയസ്സ് കവിയാത്തവര്‍ക്കും നിയമന അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, വിലാസം എന്നിവ വ്യക്തമാക്കുന്ന അസ്സല്‍ രേഖയും പകര്‍പ്പും സഹിതം എത്തണം.

◾️സാഫിൽ മിഷൻ കോ-ഓർഡിനേറ്റർ ഒഴിവ്

കോട്ടയം: സാഫ് ഡി.എം.ഇ. പദ്ധതി ജില്ലയിൽ വ്യാപിപ്പിക്കുന്നതിനും പദ്ധതി നടത്തിപ്പിനുമായി മിഷൻ കോ- ഓർഡിനേറ്ററെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: കമ്മ്യൂണിറ്റി ഡെവലപ്‌മെന്റിൽ എം.എസ്.ഡബ്ല്യു. അല്ലെങ്കിൽ മാർക്കറ്റിംഗിൽ എം.ബി.എ. ടൂവീലർ ഡ്രൈവിംഗ് ലൈസൻസ് അഭിലഷണീയം. പ്രായപരിധി 35 വയസ്. താത്പര്യമുള്ളവർ ജൂൺ 30ന് രാവിലെ 10 ന് പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം കാരാപ്പുഴയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2566823.

◾️ബി.ആര്‍.സികളില്‍ നിയമനം

സമഗ്രശിക്ഷ കേരളം മലപ്പുറം ജില്ലാ പ്രൊജക്ട് ഓഫീസിന് കീഴിലെ വിവിധ ബി.ആര്‍.സികളില്‍ എം.ഐ.എസ് കോര്‍ഡിനേറ്റര്‍, അക്കൗണ്ടന്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. എം.സി.എ/ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സാണ് എം.ഐ.എസ് കോര്‍ഡിനേറ്റര്‍ നിയമന യോഗ്യത. അക്കൗണ്ടന്റ് നിയമനത്തിന് ബി.കോം-ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, രണ്ട് വര്‍ഷത്തെ മുന്‍ പരിചയം (അഭിലഷണീയം) എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകള്‍ ജൂണ്‍ 30ന് വൈകീട്ട് അഞ്ചിനകം ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, സമഗ്ര ശിക്ഷാ കേരളം, മലപ്പുറം, ജില്ലാ പ്രൊജക്ട് ഓഫീസ്, ഡൗണ്‍ഹില്‍ പി.ഒ മലപ്പുറം-676519 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0483 2736953, 2735315.

◾️കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് നിയമനം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് നിയമനം നടത്തുന്നു. ഗവ. അംഗീകൃത ജി.എന്‍.എം/ ബി.എസ്.സി. നഴ്‌സിങ് കോഴ്‌സ് വിജയിക്കണം. കേരള നഴ്‌സിങ് കൗണ്‍സിലിന്റെ രജിസ്‌ട്രേഷനും കാത്ത്‌ലാബ് പ്രവൃത്തി പരിചയം നിര്‍ബന്ധം. അപേക്ഷകര്‍ക്ക് 45 വയസ്സ് കവിയരുത്. നിയമന അഭിമുഖം ജൂണ്‍ 29ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും. ഫോണ്‍: 0483 2766425.

◾️ജില്ലാ പ്രോഗ്രാം മാനേജര്‍ നിയമനം

പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന പദ്ധതിയുടെ ജില്ലാതല മോണിറ്ററിങിനായി ജില്ലാ പ്രോഗ്രാം മാനേജറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 12 മാസത്തേക്കാണ് നിയമനം. അപേക്ഷകര്‍ ഫിഷറീസ് സയന്‍സ്/സുവോളജി/മറൈന്‍ ബയോളജി/ ഫിഷറീസ് എക്കണോമിക്‌സ്/ഇന്റസ്ട്രിയല്‍ ഫിഷറീസ്/ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റ് എന്നിവയില്‍ ഏതെങ്കിലുമുള്ള ബിരുദാനന്തര ബിരുദവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലോ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലോ ഡിപ്ലോമയുള്ളവരും ആയിരിക്കണം. ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ മേഖലയിലെ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം. മാനേജ്‌മെന്റില്‍ ബിരുദം/അഗ്രികള്‍ച്ചര്‍ ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി : 35 വയസ്സ്. താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ 30ന് നിറമരുതൂരിലെ ഉണ്യാല്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ രാവിലെ 10ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0494 2666428

◾️കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല പദ്ധതി പ്രിസം) യുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒഴിവുള്ള കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം/ പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം. പത്ര, ദൃശ്യമാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍ അര്‍ധ- സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍സ് വാര്‍ത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷനില്‍ പ്രവൃത്തിപരിചയം ഉണ്ടാകണം. ഡിസൈനിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 35 വയസ്സ് (നോട്ടിഫിക്കേഷന്‍ നല്‍കുന്ന തീയതി കണക്കാക്കി)
2022 ജൂലൈ 1ന് രാവിലെ 11 മണിക്ക് പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടത്തും. താത്പര്യമുള്ളവര്‍ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ,പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടുന്ന അപേക്ഷ ജൂണ്‍ 28ന് മുമ്പായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-20. ഫോണ്‍: 0495 2370225

Post a Comment

Previous Post Next Post

Display Add 2