You can get job through interview with out examination
Also Read
◾️സ്‌പീച് തെറാപ്പിസ്റ്റ്
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് (കെ.എസ്.എസ്.എം ന്റെ ശ്രുതി തരംഗം പദ്ധതി പ്രകാരം) വാക് ഇൻ ഇന്റർവ്യൂ നടത്തും. ബി.എ.എസ്.എൽ.പി/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എ.വി.റ്റി ആൻഡ് ആർ.സി.ഐ രജിസ്‌ട്രേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം. പി.എസ്.സി നിയമപ്രകാരമുള്ള പ്രായപരിധി ബാധകം. ഒരു വർഷമാണ് കാലാവധി. പ്രതിമാസ വേതനം 22,290 രൂപ. ഓഗസ്റ്റ് മൂന്നിനു രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളജ്, പ്രിൻസിപ്പളിന്റെ കാര്യാലയത്തിലാണ് ഇന്റർവ്യൂ.
ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം ഹാജരാകണം.
◾️IHRD കോഴ്സുകളിലേക്ക് അപേക്ഷിക്കാം
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഓഗസ്റ്റ് മാസത്തിൽ ആരംഭിക്കുന്ന താഴെപറയുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ജൂലൈ 31 വരെ ദീർഘിപ്പിച്ചു.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.എ 2 സെമസ്റ്റർ) ഡിഗ്രിയാണ് യോഗ്യത. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ 1 സെമസ്റ്റർ) പ്ലസ്ടുവാണ് യോഗ്യത. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് (എ.ഡി.ബി.എം.ഇ 1 സെമസ്റ്റർ) Pass in Degree in Electronics or allied subjects / Three year Diploma. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി സയൻസ് (CCL iSc) പത്താം ക്ലാസ് പാസായിരിക്കണം.
അവസാന തീയതി ജൂലൈ 31. SC/ST/OEC/OBC(H) വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. https://forms.gle/axtYrThGgfTFDTsq8 ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.ihrd.ac.in സന്ദർശിക്കുക, 04862 232 246/ 297 617, 8547005084, 9495276791 എന്നീ നമ്പറുകളിൽ വിളിക്കുക.
◾️ട്രെയിനർമാരുടെ എംപാനൽ
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിലുള്ള ഫിനിഷിങ് സ്‌കൂളായ റീച്ചിൽ വിവിധ പരിശീലന പരിപാടികളിലേക്ക് ട്രെയിനർമാരെ എംപാനൽ ചെയ്യുന്നു. ഐ.ടി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സോഫ്റ്റ്‌സ്‌കിൽ മേഖലകളിൽ ട്രെയിനിങ് പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 7. അപേക്ഷ സമർപ്പിക്കാൻ വെബ്‌സൈറ്റ് സന്ദർശിക്കുക. വിശദവിവരങ്ങൾക്ക്: 0471-2365445, 9496015051, www.reach.org.in , https://kswdc.org/.
إرسال تعليق