Temporary job vacancies in govt department - Apply Now

Application invited for the various temporary vacancies 

Also Read



◾️ക്ലാർക്ക് ഒഴിവ്

സൈനിക ക്ഷേമവകുപ്പിന്റെ കീഴിലുള്ള കെക്‌സ്‌കോണിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ രണ്ട് ക്ലാർക്കുമാരുടെ താൽക്കാലിക ഒഴിവുണ്ട്. കെക്‌സ്‌കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 50 വയസിൽ കഴിയാത്തവരും (01 ഓഗസ്റ്റ് 2022ന്) ക്ലറിക്കൽ/ കമ്പ്യൂട്ടർ/ അക്കൗണ്ടിംഗ് പരിജ്ഞാനമുള്ള വിമുക്തഭട•ാർ അവരുടെ ആശ്രിതർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ, അഡ്രസ്, ഫോൺ നമ്പർ, ഇ-മെയിൽ, യോഗ്യത തെളിയിക്കന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സൈനിക് വെൽഫെയർ ആൻഡ് എം. ഡി കെക്‌സ്‌കോൺ, കേരള സ്റ്റേറ്റ് എക്‌സ്- സെർവീസ്‌മെൻ കോർപ്പറേഷൻ, ടി.സി-25/838, ഓപ്പോസിറ്റ് അമൃത ഹോട്ടൽ, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിന് മുമ്പായി പോസ്റ്റൽ ആയോ kex_con@yahoo.co.in ലോ ലഭിക്കണം. ഫോൺ: 0471-2320772, 2320771.

◾️അസിസ്റ്റന്റ് പ്രൊഫസർ 

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയുടെ കീഴിലുള്ള കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ ഒഴിവുള്ള അസിസ്റ്റന്റ്  പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന്  ഫാഷൻ ഡിസൈനിംഗ് / ഗാർമെന്റ് ടെക്‌നോളജി/ ഡിസൈനിങ്ങ്  മേഖലയിൽ  ബിരുദാനന്തര ബിരുദം,  യൂജിസി നെറ്റ്, അധ്യാപന പരിചയം (അഭികാമ്യം) യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയുള്ളവർ  വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും, ബയോഡാറ്റയും  സഹിതം ഓഗസ്റ്റ് 30നു വൈകിട്ട് അഞ്ചിന് മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി-കണ്ണൂർ, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂർ-7 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കണം. ഇ-മെയിൽ മുഖേനയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.  കൂടുതൽ വിവരങ്ങൾക്ക്: 0497-2835390.

◾️കോർഡിനേറ്റർ ഒഴിവ് 

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഒഴിവ്. താത്കാലിക ഒഴിവിലേക്ക് അതത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ഓഗസ്റ്റ് 16. ഫോൺ: 0471-2724740.

◾️ഐ ടി ഓഫീസർ

തദ്ദേശ സ്വയംഭരണ (നഗരം) വകുപ്പിൽ, അയ്യൻകാളി നഗര തൊഴിലുറപ്പ് സെല്ലിൽ ഒരു വർഷ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഐ.ടി ഓഫീസർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യാഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്ന് റഗുലർ കോഴ്‌സ് വഴി ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) / ബി.ടെക് (ഐടി) അല്ലെങ്കിൽ എം.സി.എ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഐ.ടി മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം വേണം.  പ്രായപരിധി 45 വയസ്. 36,000 രൂപയാണ് പ്രതിമാസ ശമ്പളം. അപേക്ഷകൾ auegskerala@gmail.com  എന്ന ഇ-മെയിൽ വിലാസത്തിൽ ഓഗസ്റ്റ് വൈകിട്ട് അഞ്ചിനു മുമ്പ് അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമും മറ്റ് വിശദാംശങ്ങളും www.urban.lsgkerala.gov.in ൽ ലഭിക്കും.

Post a Comment

Previous Post Next Post

Display Add 2