Various job vacancies - Apply Now

Application invited for the various temporary job vacancies

Also Read◾️സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നേഴ്സ് ആകാം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രായത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് നിയമനത്തിനായി രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി നഴ്‌സുമാരെ (സ്ത്രീ) തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ അടിസ്ഥാന ശമ്പളം 4110 സൗദി റിയാൽ. പ്രായപരിധി 35 വയസ്. വിശദമായ ബയോഡാറ്റാ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം gcc@odepc.in എന്ന മെയിലിലേക്ക് ഓഗസ്റ്റ് 22 നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471 2329440/41/42/6238514446.

◾️പ്രൊജക്റ്റ്‌ ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു റിസർച്ച് ഫെല്ലോയുടെ ഒഴിവിൽ 30ന് രാവിലെ 10ന് തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. സുവോളജി, ലൈഫ് സയൻസ്, ഇക്കോളജി, എൻവയോൺമെന്റൽ സയൻസ് എന്നിയിലൊന്നിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം വേണം. അധിനിവേശ സ്പീഷിസുകളിൽ ഗവേഷണ പരിചയം അഭികാമ്യം. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. ഇതിനുപുറമെ  ഡിസംബർ 2023 വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘ഡൈവേർസിറ്റി ആൻഡ് ഡൈനാമിക്‌സ് ഓഫ് ട്രോപ്പിക്കൽ വെറ്റ് എവർഗ്രീൻ ഫോറസ്റ്റ് എക്കോ സിസ്റ്റം ഇൻ സതേൺ വെസ്റ്റേൺ ഘട്ട്‌സ് ഇൻ ദി കോൺടെസ്റ്റ് ഓഫ് ചെയ്ഞ്ചിങ് ക്ലൈമറ്റ്’ ൽ മൂന്ന് പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവിലേക്കും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഇതിന്റെ വിശദവിവരങ്ങൾ www.kfri.res.in ൽ ലഭിക്കും.

◾️അക്വേറിയം കീപ്പർ നിയമനം 

വയനാട് മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോട് ശുദ്ധജല അക്വേറിയത്തിലേക്ക് ദിവസ വേതനടിസ്ഥാനത്തില്‍ അക്വേറിയം കീപ്പറെ നിയമിക്കുന്നു. പൊഴുതന, വൈത്തിരി ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് മുന്‍ഗണന. എസ്.എസ്.എല്‍.സി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് ആഗസ്റ്റ് 20 ഉച്ചയ്ക്ക് 2ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04936 293214, 9605278547.

◾️ഇന്റർവ്യൂ

മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ, ലീഗൽ കൗൺസിലർ(പാർട്ട് ടൈം) തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തും.
ഹോം മാനേജർ ഒരു ഒഴിവിലേക്ക് എം.എസ്.ഡബ്ല്യു/ എം.എ (സോഷ്യോളജി)/ എം.എ (സെക്കോളജി), എം.എസ്.സി (സൈക്കോളജി) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം പ്രതിമാസം 22,500 രൂപ. ഒരു ഫീൽഡ് വർക്കർ കം കേസ് വർക്കർ ഒഴിവിലേക്ക് എം.എസ്.ഡബ്ല്യു/ പിജി (സൈക്കോളജി/ സോഷ്യോളജി) പാസ്സായവർക്ക് അപേക്ഷിക്കാം ശമ്പളം 16000 രൂപ. ലീഗൽ കൗൺസിലറിന്റെ പാർട്ട് ടൈം ഒഴിവിലേക്ക് എൽ.എൽ.ബി പൂർത്തിയായ അഭിഭാഷക പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ശമ്പളം 10,000 രൂപ. അപേക്ഷകർ 25 വയസ്സ് പൂർത്തിയായിരിക്കണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന.
യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓഗസ്റ്റ് 30ന് രാവിലെ 10.30ന് കോട്ടയം കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ നടക്കുന്ന ഇന്റർവ്യുവിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ 0471 2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

◾️ട്രേഡ്സ് മാൻ

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളജിൽ ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 22നു രാവിലെ 10നു കോളജിൽ നടക്കും. രണ്ട് ഒഴിവാണുള്ളത്. ഐ.ടി.ഐ/ ടി.എച്ച്.എസ്.എൽ.സി/ വി.എച്ച്.എസ്.സി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.

Post a Comment

Previous Post Next Post

Display Add 2