Temporary jobs in various govt Department

Application invited for the following temporary job vacancies in kerala govt sectors

◾️ക്ലാർക്ക് 
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ സ്കോളർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ്, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റ് എന്നിവ അംഗീകരിച്ച എം.എസ് ഓഫീസോടെയുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സ് അല്ലെങ്കിൽ ഡി.സി.എ അല്ലെങ്കിൽ സി.ഒ.പി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ  പകർപ്പുകൾ ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇമെയിൽ ഐ.ഡി സഹിതം 8 ന് വൈകിട്ട് 5 നകം director.mwd@gmail.com ൽ അയയ്ക്കണം.

◾️മെഡിക്കൽ ഓഫീസർ

കല്‍പ്പറ്റ നഗരസഭയുടെ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററിലേക്ക് താലക്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറുടെ നിയമനം നടത്തുന്നു. യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി സര്‍ട്ടിഫിക്കറ്റ്. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ രേഖകള്‍ സഹിതം ജനുവരി 3ന് രാവിലെ 11ന് സൂപ്രണ്ട് ഓഫീസില്‍ എത്തണം. ഫോണ്‍: 0936 206768

◾️ വീഡിയോ സ്ട്രിങ്ങർ

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിംഗറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്ത്, വോയ്സ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം വേണം. സ്വന്തമായി ഫുള്‍ എച്ച് ഡി പ്രൊഫണല്‍ ക്യാമറയും നൂതമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അഭിലഷണീയം. ടെസ്റ്റ് കവറേജ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം. നിശ്ചിത യോഗ്യതയുള്ളവര്‍ 2024 ജനുവരി 8 നകം careersdiotvm@gmail.com എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 04712731300

◾️ഇലക്ട്രിഷ്യൻ കം പ്ലമ്പർ

തിരുവനന്തപുരം ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിൽ ഇലക്ട്രീഷ്യൻ കം പ്ലംബറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷ 20 ന് വൈകിട്ട് 5 നകം ലഭിക്കണം. വിശദ വിവരങ്ങൾക്ക്: 0471-2326644.

◾️ഫാം അസിസ്റ്റന്റ്

കാസര്‍ഗോഡ് ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫാം അസിസ്റ്റന്റ് ഗ്രേഡ് രണ്ട് വെറ്ററിനറിയുടെ രണ്ട് താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത : എസ് എസ് എല്‍ സി പാസായിരിക്കണം അല്ലെങ്കില്‍ തത്തുല്യം ,2. അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി അംഗീകരിച്ച ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്‌സ് പൂര്‍ത്തീകരിക്കണം . അല്ലെങ്കില്‍ തത്തുല്യം.

നിശ്ചിതയോഗ്യതയുള്ളവരുടെ അഭാവത്തില്‍ പരിഗണിക്കുന്നവര്‍ പ്ലസ്ടു പാസായിരിക്കണം അല്ലെങ്കില്‍ തത്തുല്യം, ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ ലൈവ് സ്റ്റോക്ക് മാനേജെന്റില്‍ ഡിപ്ലോമ, പൗള്‍ട്ടറി പ്രൊഡക്ഷന്‍ /ഡയറി സയന്‍സ്/ലബോറട്ടറി ടെക്‌നിഷ്യന്‍ എന്നിവയില്‍ ഡിപ്ലോമ. പ്രായപരിധി : 18-41 നിയമാനുസൃത വയസ്സിളവ് അനുവദനീയം . പ്രായം, വിദ്യാഭ്യാസ യോഗ്യത. എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി നാലിനകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

◾️മൾട്ടി പർപ്പസ് ജീവനക്കാരുടെ ഒഴിവ് 

തിരുവനന്തപുരം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ രണ്ട് മൾട്ടി പർപ്പസ് ജീവനക്കാരുടെ താത്കാലിക ഒഴിവിൽ വാക്-ഇൻ-ഇന്റർവ്യൂ ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ ജനുവരി നാലിന് രാവിലെ 11ന് നടക്കും. ജി.എൻ.എം നഴ്സിങ്, ഹോമിയോ മരുന്നുകൾ കൈകാര്യം ചെയ്തുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം 15,000 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റ, വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

Post a Comment

أحدث أقدم

Display Add 2