തിരുവനന്തപുരം: കേരള സർക്കാർ വകുപ്പുകൾക്ക് കീഴിൽ പുതിയ ജോലി ഒഴിവുകൾ പുറത്തുവിട്ടു. കേരള നഴ്‌സസ് കൗൺസിൽ, കെപ്‌കോ (KEPCO), നോർക്ക റൂട്ട്‌സ് (NORKA Roots) എന്നീ പ്രമുഖ സ്ഥാപനങ്ങളിലാണ് നിലവിൽ ഒഴിവുകളുള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്തി നിശ്ചിത തീയതിക്കകം അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഒഴിവുകളുടെ പൂർണ്ണമായ വിവരങ്ങൾ താഴെ നൽകുന്നു:
1. കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ (Clerk Vacancy)
കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള ക്ലാർക്ക് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ (Deputation) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.തസ്തിക: ക്ലാർക്ക് (Clerk)ആർക്കൊക്കെ അപേക്ഷിക്കാം: സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ നിലവിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം.ആവശ്യമായ രേഖകൾ: ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം (NOC).അവസാന തീയതി: സെപ്റ്റംബർ 18 വൈകുന്നേരം 5 മണിക്ക് മുമ്പ്അപേക്ഷിക്കേണ്ട വിലാസം: രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ, തിരുവനന്തപുരം, പിൻ – 695035.
2. കെപ്‌കോ റസ്റ്റോറന്റ് (Food & Beverage Manager)
കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ (കെപ്‌കോ) കീഴിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷിക്കാം.തസ്തിക: ഫുഡ് ആന്റ് ബിവറേജസ് മാനേജർ (Food & Beverage Manager)പ്രായപരിധി: 35 മുതൽ 50 വയസ്സ് വരെ.വിദ്യാഭ്യാസ യോഗ്യത: ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ അല്ലെങ്കിൽ ഹോട്ടൽ ആൻഡ് കാറ്ററിങ് മാനേജ്‌മെന്റിലുളള ഡിഗ്രി.പ്രവൃത്തി പരിചയം: കുറഞ്ഞത് 5 വർഷത്തെ പരിചയം നിർബന്ധം.അവസാന തീയതി: സെപ്റ്റംബർ 26 വൈകിട്ട് 4 മണിക്ക് മുൻപായിഅപേക്ഷിക്കേണ്ട വിലാസം: മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ), ടി.സി. 30/697, പേട്ട, തിരുവനന്തപുരം-695024.കൂടുതൽ വിവരങ്ങൾക്ക്: 0471-2468585 (kepcopoultry@gmail.com)
3. നോർക്ക റൂട്ട്‌സ് (Video Editor & Graphic Designer)
നോർക്ക റൂട്ട്‌സിൽ (NORKA Roots) കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.തസ്തിക: വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ (Video Editor cum Graphic Designer)വിദ്യാഭ്യാസ യോഗ്യത: ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, ഫിലിം, ബി.എഫ്.എ (BFA) അല്ലെങ്കിൽ അനുബന്ധ വിഷയത്തിലെ ബിരുദം.പ്രവൃത്തി പരിചയം: കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.അവസാന തീയതി: സെപ്റ്റംബർ 25 വൈകിട്ട് 5 മണിക്ക് മുൻപായിഅപേക്ഷിക്കേണ്ട വിലാസം: ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, നോർക്ക റൂട്ട്‌സ്, നോർക്ക സെന്റർ, തൈക്കാട് പി.ഓ, തിരുവനന്തപുരം – 695 014.
