മുഖ്യമന്ത്രിയുടെ നെഞ്ചിൽ കല്ലെറിയുന്നതും എല്ലാം തല്ലി പൊളിക്കുന്നതും പ്രതിപക്ഷ ധർമം ആയി യുഡിഫ് കാണുന്നില്ല :ഉമ്മൻ ചാണ്ടി


തിരുവനന്തപുരം : ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നെഞ്ചിൽ കല്ലെറിയുന്നതും എല്ലാം തല്ലിപൊളിക്കുന്നതും പ്രതിപക്ഷ ധർമം ആയി യുഡിഫ് കാണുന്നില്ല, യുഡിഫ്  നെ സിപിഎം ആയി താരതമ്യം ചെയ്യരുത് എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 

ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് പ്രതിപക്ഷ ധർമം, ജനാതിപത്യ ശൈലി ഉൾകൊണ്ടും യുഡിഫ് നും കോൺഗ്രസ് നും യോജിക്കുന്ന ശൈലി ഉൾകൊണ്ടും രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷം നല്ല രീതിയിൽ ആണ് പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

കോവിഡ് ന്റെ തുടക്കം മുതൽ മദ്യ വിതരണവുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്തെ വിവാദം.ഈ സമയത്ത് മദ്യത്തിനാണോ മുൻഗണന നൽകേണ്ടത്, മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുന്നത് ശരിയല്ല എന്നും അദ്ദേഹം വ്യക്തമാക്കി.


Post a Comment

أحدث أقدم

Display Add 2