"കൂടണയും വരെ കൂടെയുണ്ട്" എന്നത് കോൺഗ്രസ് ഉയർത്തിയ കേവലം ഒരു മുദ്രാവാക്യമല്ല,മറിച്ച് ലോക്ക് ഡൗണിൽ രാജ്യത്തിനകത്തും പുറത്തും പെട്ടുപോയ മലയാളികളെ തിരികെയെത്തിക്കുന്ന ഹൃദയവികാരമാണെന്ന് ഈ നാട് അനുഭവത്തിലൂടെ തിരിച്ചറിയുന്നു.....
മലയാളികൾക്കായി മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ഇന്ന് രാത്രി എത്തിച്ചേരും. ഡൽഹിയിൽ നിന്നും കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ സ്പെഷ്യൽ ട്രെയിനിലെ വിദ്യാർത്ഥികളുടെ മുഴുവൻ ടിക്കറ്റ് ചാർജ്ജും കോൺഗ്രസ് നൽകി.
വാസ്തവത്തിൽ "കൂടണയും വരെ കൂടെയുണ്ടാകും" എന്ന ആശ്വാസ സന്ദേശത്തിന്റെ ബ്രാൻഡ് അംബാസഡറായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ശ്രീ.കെ.സി.വേണുഗോപാൽ മാറുകയാണ്....
ശ്രീമതി.സോണിയാഗാന്ധിയുടെയും ശ്രീ.രാഹുൽ ഗാന്ധിയുടെയും നിർദ്ദേശാനുസരണം അന്യസംസ്ഥാനക്കാരെ നാട്ടിൽ എത്തിക്കുവാൻ രാജ്യമെമ്പാടുമുള്ള പ്രവർത്തനങ്ങളെ കോഡിനേറ്റ് ചെയ്യുമ്പോഴും തന്നെ താനാക്കിയ മലയാളികളോടുള്ള പ്രത്യേക താൽപര്യവും കെ.സിയുടെ ഇടപെടലുകളിൽ പ്രകടമാണ്....
ഇന്ന് എത്തിച്ചേരുന്ന സ്പെഷ്യൽ ട്രെയിനടക്കം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പി.സി.സികളെയും കോൺഗ്രസ് നേതൃത്വത്തെയും ചുമതലപ്പെടുത്തി നടത്തിയ ഇടപെടലുകളിലൂടെ ട്രെയിനും ബസും മറ്റു വാഹന സൗകര്യങ്ങളും ഏർപ്പെടുത്തി വിദ്യാർത്ഥികളും തൊഴിലാളികളുമടക്കം പതിനായിരങ്ങളേയാണ് സൗജന്യമായി കേരളത്തിൽ മടക്കിയെത്തിച്ചു കൊണ്ടിരിക്കുന്നത്....
അധികാരവും സ്വാധീനവും വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി വിനിയോഗിക്കാതെ നാടിനും ജനതയ്ക്കും വേണ്ടി വിനിയോഗിക്കുന്ന ഒരു പൊതുപ്രവർത്തകന്റെ ഉത്തമമായ ധർമമാണ് "കെ.സി" നിർവഹിക്കുന്നത് എന്നതിൽ ആർക്കും രണ്ട് പക്ഷമില്ല....
ഇവിടെ ഭരണകൂടങ്ങൾ ഇക്കാര്യത്തിൽ നിരുത്തരവാദിത്വം കാട്ടുമ്പോൾ കോൺഗ്രസ് ഒരു ജനപക്ഷ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്വം നിറവേറ്റുകയാണ്....
إرسال تعليق