സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി എൻ കെ പ്രേമചന്ദ്രൻ എം പി


പാവപെട്ട പ്രവാസികളുടെ ക്വാറന്റൈൻ ചിലവ് അവർ തന്നെ വഹിക്കണം എന്ന സർക്കാർ തീരുമാനത്തിന് എതിരെ ആഞ്ഞടിച്ചു എൻ കെ പ്രേമചന്ദ്രൻ MP. 
പ്രവാസികളെ തിരികെ നാട്ടിൽ എത്തിക്കാൻ ഹൈക്കോടതി സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ പറയുകയും, അതിൽ സർക്കാർ 153000 ബാത്രൂം അറ്റാച്ഡ് റൂമുകൾ സജ്ജമാക്കി എന്നും അതിൽ പതിനായിരത്തോളം വരുന്ന ഹോട്ടൽ മുറികൾ ആണ് അത് സാമ്പത്തികമായി മെച്ചപ്പെട്ട ആളുകൾക്കു അവരുടെ ചിലവിൽ താമസിക്കാം എന്നും ആണ് പറഞ്ഞിട്ടുള്ളത്, അതായത് ബാക്കി ഉള്ളത് പാവപെട്ട പ്രവാസികൾക്കു സർക്കാർ സൗജന്യമായി നൽകും എന്നുള്ളത് വ്യക്തമാണ് എന്നും അദ്ദേഹം ആരോപിച്ചു. 

സെക്രട്ടറിയേറ്റിനോട് ചേർന്നുള്ള മെച്ചപ്പെട്ട സൗകര്യത്തോടെ ഉള്ള ഒരു ലോഞ്ച് ഹാൾ പതിനാറു കോടി ചിലവാക്കി ലോക കേരള സഭ നടത്തിയതിനെയും രൂക്ഷമായി അദ്ദേഹം വിമർശിച്ചു. 2016 ഇൽ അബുദാബിയിൽ മുഖ്യമന്ത്രി നടത്തിയ വാക്ദാനങ്ങൾ അദ്ദേഹം ഓര്മിപ്പിക്കുകയുണ്ടായി. 
ഒരു മഹാമാരി നടന്നുകൊണ്ടിരിക്കുമ്പോൾ പത്ര മാധ്യമങ്ങളിൽ കോടികൾ ചിലവഴിച്ചു സർക്കാരിന്റെ നാലാം വാർഷികം ആഘോഷിച്ചടിനേയും എൻ കെ പ്രേമചന്ദ്രൻ കടന്നാക്രമിക്കുകയുണ്ടായി.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ വീഡിയോ കാണാം,

Post a Comment

أحدث أقدم

Display Add 2