Electric Bus-E mobility scam-price water house cooper company
സംസ്ഥാനത്ത് ഇലക്ട്രിക് ബസ് വാങ്ങുന്നതിലും വൻ അഴിമതി ആണ് കേരളത്തിലെ ഇടത് പക്ഷ സർക്കാർ നടത്തുന്നത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
E-Mobility പദ്ധതി പ്രകാരം സംസ്ഥാനത്ത് മൂവായിരത്തോളം ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനു 4500 കോടി രൂപയുടെ കൺസൾട്ടൻസി കരാറിൽ ആണ് അഴിമതി ആരോപണം. ഇത്രയും വലിയ ഒരു പദ്ധതിയിൽ കരാർ നൽകിയത് എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തികൊണ്ടാണ് എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കൂടാതെ ഈ കരാർ എടുത്തിരിക്കുന്ന കമ്പനിയെ SEBI-Security Exchange Board of India രണ്ട് വർഷത്തേക്ക് കരിമ്പട്ടികയിൽ പെടുത്തി ഇന്ത്യയിൽ വിലക് ഏർപെടുത്തിയിട്ടുള്ളതാണ് എന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയിൽ SEBI നിരോധിച്ചിട്ടുള്ള ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൌസ് കൂപ്പർ എന്ന കമ്പനിയാണ് ഈ കരാർ എടുത്തിട്ടുള്ളത്.ഈ കമ്പനിയെ നിരോധിച്ചിരിക്കുന്ന കാര്യം 2017 ഇൽ തന്നെ ലോ കമ്മീഷൻ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചിട്ടുള്ളതാണ്.
ഈ ബഹുരാഷ്ട്ര കമ്പനിക്ക് കരാർ നല്കുനല്കുന്നതിനു മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ട് എന്നും,2019 ഇൽ ഈ കമ്പനിക്ക് എതിരെ വിലക്ക് നില നിൽകുമ്പോൾ തന്നെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഒരു യോഗത്തിൽ ആണ് കരാർ തീരുമാനം ഉണ്ടായത് എന്ന് ഇതിന്റെ ഉത്തരവിൽ പറയുന്നു. ക്യാബിനറ്റ് കൂടാതെ മറ്റു മന്ത്രിമാർ അറിയാതെ 4500 കോടി രൂപ വരുന്ന ഒരു കൺസൾട്ടൻസി കരാർ എങ്ങനെ ആണ് ഉണ്ടാകുന്നത് എന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
നിരവധി പദ്ധതികൾ കേരള സർക്കാർ പ്രൈസ് വാട്ടർ ഹൌസ് കൂപ്പർ എന്ന ഈ വിവാദ കമ്പനിക്ക് നൽകിയതിനെ തുടർന്നാണ് ലോ കമ്മിഷൻ മുഖ്യമന്ത്രിക് കത്തയച്ചത്.
പ്രതിപക്ഷ നേതാവിന്റെ ആരോപണം ശരിവെക്കുന്ന തരത്തിൽ ആയിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം.
ഈൗ കരാർ നൽകിയതിനെ കുറിച്ച് തനിക്ക് വ്യക്തമായ അറിവില്ലന്നും ഫയൽ നോക്കിയാലെ എന്തേലും പറയാൻ പറ്റൂ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
Post a Comment