ആരാണ് Price waterhouse cooper മുഖ്യമന്ത്രിയുമായുള്ള ബന്ധം എന്ത്? E mobility - Electric Bus

Price waterhouse cooper- E mobility-Electric Bus
E-Mobility പദ്ധതി എന്ന പേരിൽ  3000 Electric Bus വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിന് പിന്നിൽ വൻ അഴിമതി ഉണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ തുടർന്നാണ് ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പർ  (PwC) എന്ന കമ്പനി ഇന്ത്യയിൽ  വീണ്ടും ചർച്ചയാകുന്നത്. ഈ കമ്പനിക്കാണ് ഇലക്ട്രിക് ബസ് വാങ്ങാനുള്ള കണ്‍സൾട്ടൻസി കരാര്‍ എല്ലാ ചട്ടങ്ങളും ലംഘിച്ച് സംസ്ഥന സർക്കാർ നൽകിയിട്ടുള്ളത്.4,500 കോടി രൂപയുടെ ഇടപാടിന്റെ കൺസൾട്ടൻസി കരാറാണ് നൽകിയിരിക്കുന്നത്.

സെബി രണ്ട് വർഷത്തേക്ക് നിരോധിച്ച പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്(PWC)എന്ന ഈ കമ്പനിക്ക് എതിരെ സത്യം കുംഭകോണത്തിൽ അടക്കം ഗുരുതരമായ 9 കേസുകള്‍ നിലിൽക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കൺസൾട്ടൻസി കരാർ നൽകിയിരിക്കുന്നത്.പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് അഥവാ PwC എന്ന കമ്പനിയുടെ പേര് ഇന്ത്യയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് സത്യം കുംഭകോണ സമയത്താണ്. 2009-ലാണ് സത്യം കമ്പ്യൂട്ടേഴ്സില്‍ നടന്ന സാമ്പത്തികത്തട്ടിപ്പിനെക്കുറിച്ച് രാജ്യമറിയുന്നത്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച്  ഓഫ് ഇന്ത്യ (SEBI) നടത്തിയ അന്വേഷണത്തില്‍ 7,800 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തി. ഈ സമയം PwC യുടെ ഇന്ത്യന്‍ കമ്പനിയായ PW ബാംഗ്ലൂരായിരുന്നു സത്യം കമ്പ്യൂട്ടേഴ്സിന്റെ ഓഡിറ്റ് നടത്തിയത്. അതേത്തുടര്‍ന്ന് 2018-ല്‍ SEBI ഓഡിറ്റിങ് അടക്കമുള്ള പ്രവൃത്തികളില്‍ നിന്ന് PwCയെ ഇന്ത്യയില്‍ വിലക്കിയിരുന്നു.വിലക്ക് ഈ വര്‍ഷം മാര്‍ച്ച് 31-ന് അവസാനിച്ചു.എന്നാൽ 2009-ല്‍ നടന്ന വെട്ടിപ്പ് ആദ്യത്തെയും അവസാനത്തേതും ആയിരുന്നില്ല. ഏറ്റവും ആദ്യ കേസ് ഗ്ലോബല്‍ ട്രസ്റ്റ് ബാങ്കുമായി ബന്ധപ്പെട്ടതായിരുന്നു. ബാങ്ക് നടത്തിയ സാമ്പത്തിക വെട്ടിപ്പിനെക്കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയോട് (ICAI) റിസര്‍വ് ബാങ്കാണ് ആദ്യം പരാതിപ്പെട്ടത്. പിന്നീട് റിസര്‍വ് ബാങ്കും ഐ.സി.എ.ഐയും കോടതിയിലും പോയിരുന്നു. ഗ്ലോബൽ ട്രസ്റ്റ്‌ ബാങ്കിന്റെ ഓഡിറ്റ് നടത്തിയത് PwCയായിരുന്നു.

അടുത്തത് 2010-ലാണ്. ഇന്ത്യ ഇന്ന് സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരിക്കുന്ന വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡില്‍ 2010-2013 കാലയളവില്‍ 2,100 കോടിയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 2010-11 സാമ്പത്തികവര്‍ഷം കമ്പനിയുടെ ഓഡിറ്റ് നടത്തിയതും പ്രൈസ് വാട്ടർ ഹൌസ് എന്ന PwCയാണ്.

PwCയോട് ഏറ്റവും താത്പര്യമുള്ളത് പിണറായി വിജയനാണെന്നു തെറ്റിദ്ധരിക്കേണ്ട. സെബി അവര്‍ക്കു വിലക്കേര്‍പ്പെടുത്തുന്നതിനു മുന്‍പ് മോദി സര്‍ക്കാര്‍ രാജ്യത്തുടനീളം പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവെച്ചു നടത്തിയ സോ കോള്‍ഡ് കള്ളപ്പണ വേട്ടയുടെ കണ്‍സള്‍ട്ടന്റ് PwCയായിരുന്നു. മാത്രമല്ല, മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പാക്കിയ മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്മാര്‍ട്ട് സിറ്റി പദ്ധതി എന്നിവയുടെയെല്ലാം ഔദ്യോഗിക കണ്‍സള്‍ട്ടന്റ് അവരായിരുന്നു. 2017-ല്‍ പ്രശാന്ത് ഭൂഷണാണ് ഇതിനെതിരെ ശക്തമായി രംഗത്തുവന്നത്.

മറ്റൊന്ന് എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലിന് കേന്ദ്രത്തിന് ഉപദേശം നല്‍കിയത് PwCയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ബി.ജെ.പിക്കുള്ളില്‍ നിലനിന്നിരുന്ന ഭിന്നതയാണു മറ്റൊരു കാര്യം പുറത്തെത്തിച്ചത്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വകയായിരുന്നു അത്. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ PwCയുടെ ലണ്ടന്‍ ഓഫീസിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റില്‍ സീനിയര്‍ മാനേജരായിരുന്നു എന്ന കാര്യം അന്ന് സ്വാമി പുറത്തുവിട്ടിരുന്നു.

കേന്ദ്ര മന്ത്രി നിർമല സീതാരാമന്റെ PwC ബന്ധത്തിന്റെ സംസ്ഥാന വേര്‍ഷനാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണയുടേത്. അവരുടെ ബെംഗളൂരു കമ്പനിയായ എക്സാലോജിക്കിന്റെ കണ്‍സള്‍ട്ടന്റായ ജെയ്ക് ബാലകുമാര്‍ എന്ന വ്യക്തി കഴിഞ്ഞ 16 വര്‍ഷമായി PwCയില്‍ ഡയറക്ടറാണ്. സ്പ്രിങ്ക്ളര്‍ വിവാദം ഉണ്ടായതിനു ശേഷം ജെയ്കിന്റെയടക്കം ചില വ്യക്തികളുടെ പേരുകള്‍ എക്സാലോജിക് സൈറ്റില്‍ നിന്നു നീക്കം ചെയ്തിരുന്നു. ജെയ്ക്കിന്റെ പേരടക്കം ഏറെക്കുറേ എല്ലാ മാധ്യമങ്ങളിലും അന്നു വാര്‍ത്ത വന്നിരുന്നു.
സ്വകാര്യ കമ്പനികൾക് രാജ്യത്തെ തീറെഴുതി കൊടുക്കുന്ന കേന്ദ്ര സർക്കാരിന്റെ മറ്റൊരു വേർഷൻ ആണ് കേരള സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുന്നത്.പ്രൈസ് വാട്ടർ ഹൌസ് കൂപ്പർ എന്ന കമ്പനിയുടെ വിലക്ക് നിലനിൽക്കുമ്പോൾ തന്നെ എങ്ങനെ ആണ് അവർക്ക് സംസ്ഥാന സർക്കാർ ഈ കോൺസൾട്ടൻസി കരാർ നൽകിയിരിക്കുന്നത് എന്ന് സമഗ്ര അന്വേഷണം നടകേണ്ടതാണ്. 





Post a Comment

Previous Post Next Post

Display Add 2