PSC നിയമനങ്ങളുടെ അപ്രഖ്യാപിത വിലക്ക് :യൂത്ത് കോൺഗ്രസ് സമരത്തിലേക്ക്


സംസ്ഥാനത്തു PSC അപ്രഖ്യാപിത നിയമന  നിരോധനം ഏർപെടുത്തിയതിനു എതിരെ യൂത്ത് കോൺഗ്രസ്‌ ജൂൺ 15 മുതൽ പ്രതിഷേധ സമരം ആരംഭിക്കുന്നു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എം ൽ എ ഫേസ്ബുക് പോസ്റ്റിലൂടെ ആണ് അറിയിച്ചത്. 

അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ 
പൂർണ രൂപം വായിക്കാം 

************--------------**********************

വർഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവിലാണ് ചെറുപ്പക്കാർ ഒരു റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നത് . സർക്കാർ ജോലി എന്ന സ്വപ്നം തൊട്ടടുത്ത് എത്തി എന്ന് വിശ്വസിച്ചിരുന്ന പതിനായിരക്കണക്കിന്  യുവാക്കളെയും യുവതികളെയും വഞ്ചിക്കുന്ന സമീപനമാണ് സർക്കാർ കൈക്കൊള്ളുന്നത് .
റാങ്ക് ലിസ്റ്റുകളെ യുവാക്കളുടെ തൊഴിൽ സ്വപ്നങ്ങളുടെ ശ്‌മശാന ഭൂമിയാക്കി മാറ്റുന്ന സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ തിങ്കളാഴ്ച്ച മുതൽ യൂത്ത് കോൺഗ്രസ്സ് സമരരംഗത്തുണ്ടാവും .

ശിവരഞ്ജിത്ത്മാർക്കും നസീം മാർക്കും സൂത്രത്തിൽ ജോലി കൊടുക്കാൻ PSC യുടെ വിശ്വാസ്യത പാടെ തകർത്ത നാണം കെട്ട തട്ടിപ്പുകൾക് നേതൃത്വം നൽകിയവർക്ക്‌ മര്യാദക്ക് പഠിച്ച് പാസ്സായ ചെറുപ്പക്കാരന്റെ റാങ്ക് ലിസ്റ്റ് കാലാവധി തീരാറാവുമ്പോഴും ഒരു അനക്കവുമില്ല .

റാങ്ക് ലിസ്റ്റിലുള്ളവരുടെ പരാതി പ്രളയമാണ് യൂത്ത് കോൺഗ്രസ്സിന് ലഭിച്ചത് .
അവരുടെ കൊച്ചാപ്പമാരും ചിറ്റപ്പന്മാരും മന്ത്രിമാരല്ലാത്തത്‌ കൊണ്ട് യോഗ്യതയും അർഹതയും വേക്കൻസിയും ഉണ്ടായിട്ടും തൊഴിൽ നിഷേധിക്കുന്ന സർക്Indian Youth Congress Kerala അവരോടൊപ്പം പോരാടാൻ യൂത്ത് കോൺഗ്രസ്സുണ്ടാവും .

Indian Youth Congress Kerala
സംസ്ഥാന കമ്മിറ്റി

Post a Comment

أحدث أقدم

Display Add 2