Kerala-CM-GOLD-Smuggling-UAE
തിരുവനന്തപുരം :കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി രാജ്യം ചർച്ച ചെയ്യുന്ന നയതന്ത്ര ബാഗേജിലൂടെ ഉള്ള സ്വർണ കള്ളക്കടത്തിൽ കസ്റ്റമ്സ് ന്റെയും നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി യുടെയും അന്വേഷണം പുരോഗമിക്കുമ്പോൾ ജോലി നഷ്ടപെട്ടത് മുഖ്യമന്ത്രിയുടെ പ്രൻസിപ്പൽ സെക്രട്ടറി ശിവശങ്കരനും, ഐ ടി വകുപ്പിന് കീഴിൽ ഉള്ള സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്വപ്ന സുരേഷിനും, മുഖ്യമന്ത്രിയുടെ ഐ ടി ഫെല്ലോ അരുൺ ബാലചന്ദ്രനും അതുപോലെ സംസ്ഥാന സർക്കാരിന്റെ ഏറെ വിവാദമായ ഇ മൊബിലിറ്റി പദ്ധതിയുടെ കരാറെടുത്ത PWC ക്കും ആണ്.
പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ശക്തമായ ഇടപെടലുകൾ കൊണ്ടാണ് ഇതിൽ ഭൂരിഭാഗവും തെളിവുകൾ പുറത്ത് വന്നത്. സംസ്ഥാന സർക്കാർ ഇതിലെ തെളിവുകൾ പുറത്ത് കൊണ്ടുവരാൻ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത് ഏറെ വിമര്ഷണീയവും സംശയാസ്പദവും ആണ്.
കസ്റ്റമ്സ് സ്വർണം പിടിച്ചപ്പോഴേക്കും സർക്കാർ ജീവനക്കാരും കരാറുകാരും പുറത്താകേണ്ട സാഹചര്യങ്ങൾ എങ്ങനെ വന്നു എന്നത് പരിശോധിക്കേണ്ടതാണ്. ലോകത്തെ മുഴുവൻ നടുക്കിക്കൊണ്ട് നയതന്ത്ര ബാഗേജിലൂടെ സ്വർണ കള്ളക്കടത്തു നടത്തിയത് കേരള സർക്കാരിൽ ഏറെ സ്വാധീനം ഉള്ളവരാണ് എന്നത് ലോകത്തിനു മുന്നിൽ കേരളത്തിന് വലിയ നാണക്കേടായി. ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആയ സെക്രട്ടറി ശിവശങ്കർ സ്വർണ കള്ളക്കടത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുകയാണ്. കസ്റ്റമ്സ് ന്റെ ചോദ്യങ്ങൾക് അദ്ദേഹം നൽകിയ മറുപടി തൃപ്തികരം അല്ലാത്തതിനാൽ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാൻ ഇരിക്കുകയാണ്. ഈ കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടി വന്നാൽ മുഖ്യമന്ത്രി രാജി വെക്കേണ്ടി വരും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കാരണം രാജ്യത്തെ നടുക്കിയ സ്വർണ കള്ളക്കടത്തു രാജ്യദ്രോഹ നടപടിയായി UAPA ചുമത്തി ആണ് NIA കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ആ കേസിൽ കേരള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായാൽ മുഖ്യമന്ത്രിക്കും ഇതിൽ പങ്കുണ്ട് എന്ന് വിലയിരുത്തി അദ്ദേഹത്തെയും ചോദ്യം ചെയ്‌തേക്കും.
പ്രൈസ് വാട്ടർ ഹൌസ് കൂപ്പർസ് എന്ന സ്ഥാപനത്തെ കുറിച്ച് ഒരുപാട് പരാതികൾ ഇതിനു മുമ്പും പ്രതിപക്ഷം ഉയർത്തിയിരുന്നു. ഏറ്റവും അവസാനം സംസ്ഥാനത്തു ഇലക്ട്രിക് ബസ്സുകൾ വാങ്ങുന്നതുമായി ബന്ധപെട്ടു അഴിമതി നടന്നിട്ടുണ്ട് എന്നും പ്രൈസ് വാട്ടർ ഹൌസ് കൂപ്പർസ് നെ SEBI നിരോധിച്ചതാണ് എന്നും പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരുന്നു. ആ സമയത്ത് തന്നെ മുഖ്യമന്ത്രിയുടെ മകളുടെ ഐ ടി കമ്പനിയുമായി പ്രൈസ് വാട്ടർ ഹൌസ് കൂപ്പർസ് എന്ന സ്ഥാപനത്തിന് ബന്ധമുണ്ട് എന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. അന്നൊക്കെ ഈ ആരോപണങ്ങൾ തള്ളി കളഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ PWC യെ ആ കരാറുകളിൽ നിന്നെല്ലാം മാറ്റിയൊരിക്കുകയാണ്. PWC ക് കരാർ നൽകിയതും സ്പ്രിങ്ക്ലെർ പദ്ധതിയുടെ നടത്തിപ്പും എല്ലാം ഏറെ വിവാദമായ കാര്യങ്ങൾ ആണ്. അതെല്ലാം നേരിട്ട് നടപ്പിലാക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ആണ്. ഒടുവിൽ ഇപ്പോൾ അദ്ദേഹത്തെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യും വരെ കാര്യങ്ങൾ എത്തി നിൽകുമ്പോൾ മുഖ്യമന്ത്രിയുടെ രാജി അല്ലാതെ മറ്റൊരു വഴി ഇല്ല എന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
സെബി രണ്ട് വർഷത്തേക്ക് നിരോധിച്ച പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്(PWC)എന്ന ഈ കമ്പനിക്ക് എതിരെ സത്യം കുംഭകോണത്തിൽ അടക്കം ഗുരുതരമായ 9 കേസുകള്‍ നിലിൽക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കൺസൾട്ടൻസി കരാർ നൽകിയിരിക്കുന്നത്.പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് അഥവാ PwC എന്ന കമ്പനിയുടെ പേര് ഇന്ത്യയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് സത്യം കുംഭകോണ സമയത്താണ്. 2009-ലാണ് സത്യം കമ്പ്യൂട്ടേഴ്സില്‍ നടന്ന സാമ്പത്തികത്തട്ടിപ്പിനെക്കുറിച്ച് രാജ്യമറിയുന്നത്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ആന്‍ഡ് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) നടത്തിയ അന്വേഷണത്തില്‍ 7,800 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തി. ഈ സമയം PwC യുടെ ഇന്ത്യന്‍ കമ്പനിയായ PW ബാംഗ്ലൂരായിരുന്നു സത്യം കമ്പ്യൂട്ടേഴ്സിന്റെ ഓഡിറ്റ് നടത്തിയത്. അതേത്തുടര്‍ന്ന് 2018-ല്‍ SEBI ഓഡിറ്റിങ് അടക്കമുള്ള പ്രവൃത്തികളില്‍ നിന്ന് PwCയെ ഇന്ത്യയില്‍ വിലക്കിയിരുന്നു.വിലക്ക് ഈ വര്‍ഷം മാര്‍ച്ച് 31-ന് അവസാനിച്ചു.എന്നാൽ 2009-ല്‍ നടന്ന വെട്ടിപ്പ് ആദ്യത്തെയും അവസാനത്തേതും ആയിരുന്നില്ല. ഏറ്റവുമാദ്യ കേസ് ഗ്ലോബല്‍ ട്രസ്റ്റ് ബാങ്കുമായി ബന്ധപ്പെട്ടതായിരുന്നു. ബാങ്ക് നടത്തിയ സാമ്പത്തിക വെട്ടിപ്പിനെക്കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയോട് (ICAI) റിസര്‍വ് ബാങ്കാണ് ആദ്യം പരാതിപ്പെട്ടത്. പിന്നീട് റിസര്‍വ് ബാങ്കും ഐ.സി.എ.ഐയും കോടതിയിലും പോയിരുന്നു. ഗ്ലോബൽ ട്രസ്റ്റ് ബാങ്കിന്റെ ഓഡിറ്റ് നടത്തിയത് PwCയായിരുന്നു.
إرسال تعليق