സ്വർണ കള്ളക്കടത്തുമായി ബന്ധപെട്ടു മുഖ്യമന്ത്രി രാജിവെച്ചാൽ അടുത്ത മുഖ്യമന്ത്രി ആര് എന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാണ്.
രാജ്യത്തെ നടുക്കിയ സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കറിന്റ പങ്കിനെ കുറിച്ച് അറിയാൻ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അദ്ദേഹത്തെ ചോദ്യം ചെയ്‌തേക്കും. അദ്ദേഹത്തിനെതിരെ തെളിവുകൾ കിട്ടിയിട്ടുണ്ട് എന്നാണ് പൊതുവെ വിലയിരുത്തുന്നത്. സെക്രട്ടേറിയറ്റ് നു സമീപമുള്ള ശിവശങ്കറിന്റെ ഫ്ലാറ്റ് കസ്റ്റമ്സ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് തെളിവുകൾ ലഭിച്ചതായാണ് സൂചന.ഈ ഫ്ലാറ്റിലും പ്രതികൾ വന്നിട്ടുണ്ടാകാം എന്ന് സംശയിക്കുന്നു. അതേ സമയം സെക്രട്ടേറിയറ്റ് ന്റെ തൊട്ടടുത്തുള്ള ശിവശങ്കറിന്റെ ഫ്ലാറ്റ് നിൽക്കുന്ന അതേ സമുച്ചയത്തിൽ തന്നെ സ്വപ്ന സുരേഷ് നും ഫ്ലാറ്റ് ഉണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. സ്വപ്നയുടെ ഭർത്താവിന്റെ പേരിലാണ് ഈ ഫ്ലാറ്റ് എന്ന് ആരോപണം ഉയരുന്നു. അങ്ങനെ എങ്കിൽ മുഖ്യന്ത്രിയുടെ സെക്രട്ടറി ആയിരുന്ന ശിവശങ്കറിന്റെ പങ്ക് കൂടുതൽ പുറത്ത് വരും.
ഇന്ന് ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കൊച്ചിയിലോട്ട് വിളിച്ചു വരുത്തും എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യദ്രോഹ കുറ്റം ചുമത്തിയ പ്രതികളുമായുള്ള ബന്ധവും അവർക്ക് രക്ഷപെടാൻ സഹായങ്ങൾ നൽകിയതുമായി ബന്ധപെട്ടു മുഖ്യമന്ത്രിയുടെപ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിൽ ആകുകയാണേൽ മുഖ്യമന്ത്രി രാജിവെക്കുന്ന സാഹചര്യത്തിലോട്ട് കേരള രാഷ്ട്രീയം എത്തേണ്ടി വരും.രാജ്യത്ത് ഇതാദ്യമായാണ് സ്വർണ കള്ളക്കടത്തുമായി ബന്ധപെട്ടു ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസ് കരി നിഴലിൽ വരുന്നത്. രാജ്യദ്രോഹ കുറ്റത്തിന് UAPA ചുമത്തിയ പ്രതികളുമായുള്ള ബന്ധവും അതിൽ പ്രതിയായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലുള്ള ഒരു സ്ഥാപനത്തിൽ ലക്ഷങ്ങൾ സാലറി നൽകി ഒരു മാനേജീരിയൽ പോസ്റ്റ് നൽകിയതും സർക്കാരിന് എതിരെ ഉള്ള ഒരു വലിയ ആരോപണം ആണ്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജീരിയൽ പോസ്റ്റിൽ അപ്പോയ്ന്റ്മെന്റ് നടന്നാൽ ഒരു വിജിലൻസ് ക്ലിയറൻസ് വേണം എന്ന ചട്ടം നില നിൽക്കുന്നുണ്ട്.
അതെല്ലാം കാറ്റിൽ പറത്തിയാണ് ക്രൈം ബ്രാഞ്ച് കേസിൽ പ്രതിയായി ആരോപണം നേരിടുന്ന സ്വപ്ന സുരേഷിന് ലക്ഷങ്ങൾ സാലറി നൽകി പോസ്റ്റിങ്ങ് നൽകിയിരിക്കുന്നത്. സ്വപ്നക്ക് ബിരുദം പോലും ഇല്ല എന്നാണ് അറിയാൻ കഴിയുന്നത്. ബിരുദവും ബിരുദാനന്ത ബിരുദവും ഉള്ള ലക്ഷകണക്കിന് ആളുകൾ ജോലി ഇല്ലാതെ പി സ് സി യുടെ കാരുണ്യത്തിനു വേണ്ടി കാത്തിരിക്കുമ്പോഴാണ് ഇത്തരം നിയമനങ്ങൾ നടക്കുന്നത് എന്നത് PSC ഉദ്യോഗാർഥികളുടെ പ്രതിഷേധത്തിനും കാരണമാകുന്നു. സർക്കാരിന്റെയും PSC യുടെയും കെടുകാര്യസ്ഥത മൂലം റാങ്ക് ലിസ്റ്റിൽ ഉൾപെട്ടിട്ടുപോലും ജോലി ലഭിക്കാതെ വരുന്ന സാഹചര്യം ആണ് നിലനിൽക്കുന്നത്.
മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷം സമരങ്ങൾ നടത്തുകയാണ്. മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും എതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് യുഡിഫ്. സ്വർണ കള്ളക്കടത്ത് കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ആണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രതിപക്ഷ ആവിശ്യ പ്രകാരം PWC കമ്പനിയുമായുള്ള കരാറുകൾ പുന പരിശോധിക്കാൻ കേരള സർക്കാർ തീരുമാനിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.
അതേ സമയം സ്വർണ കള്ളക്കടത്തിന് തീവ്രവാദ ബന്ധം ഉണ്ട് എന്ന അനുമാനങ്ങളിലോട്ടും നീങ്ങുന്നുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ നേരിട്ട് കേസിന്റെ വിവരങ്ങൾ ചോദിച്ചറിയുന്നുണ്ട് എന്നത് ഈ കേസിന്റെ പ്രാധാന്യം തുറന്നു കാണിക്കുന്നുണ്ട്. രാജ്യാന്തര ബന്ധങ്ങളെ വരെ കുലുക്കുന്ന സംഭവം ആണ് കേരളത്തിൽ നടന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ കേന്ദ്രം അതീവ ഗൗരവത്തോടെ തന്നെ ആണ് ഈ കേസിനെ കണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇത് കേരള രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രവചനാതീതമാണ്.
إرسال تعليق