UAE consulate-Gold Smuggling-Kerala
ലോകത്തെ തന്നെ നെട്ടിച്ച നയതന്ത്ര സംരക്ഷണയോടെ കേരളത്തിൽ എത്തിയ മുപ്പത് കിലോഗ്രാം സ്വർണ കള്ളക്കടത്തിൽ സംസ്ഥാന ഐ ടി വകുപ്പിന് കീഴിലെ ഉയർന്ന ഉദ്യോഗസ്ഥയുടെ പങ്കിൽ ഇടത് മുന്നണിയിൽ വിള്ളൽ.അതൃപ്തി അറിയിച്ചത് സി പി ഐ പാർട്ടി മുഖപത്രത്തിൽ.
സംസ്ഥാന സര്ക്കാറിന് പ്രതിച്ഛായക്ക് കളങ്കം വരുത്തി എന്നാണ് വിലയിരുത്തൽ. അത്തരത്തിൽ ഉള്ള ആളുകൾ ഭരണസിരാകേന്ദ്രങ്ങളിൽ കയറി പറ്റുന്നത് അറിയണമായിരുന്നു എന്നാണ് വിലയിരുത്തൽ.
സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ആണ് പ്രതിപക്ഷം നടത്തുന്നത്.
കേരളത്തിലെ എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയുടെ രാജി ആവിശ്യപെട്ടുകൊണ്ട് അദ്ദേഹത്തിന്റെ കോലം കത്തിച്ചു.
മുഖ്യമന്ത്രിയോടും സ്‌പീക്കറോടും അടക്കം സംസ്ഥാനത്തെ ഉയർന്ന നേതാക്കളോടുള്ള സ്വപ്ന സുരേഷ് എന്ന് പറഞ്ഞ സംസ്ഥാന ഐ ടി വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥയുടെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
സ്വപ്ന സുരേഷ് നെ അറിയില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ വന്നതിനു ശേഷം ആണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളലിൽ പ്രത്യക്ഷപ്പെട്ടത്.
അതേ സമയം കഴിഞ്ഞ ദിവസം സംസ്ഥാന ഗവർണർ ന്റെ ഔദ്യോഗിക ട്വിറ്ററിൽ ഈ ഫോട്ടോകൾ പ്രത്യക്ഷ പെട്ടത് കൗതുകമായി. അല്പസമയം കഴിഞ്ഞ് അത് നീക്കം ചെയ്തു.
സ്വർണ കള്ളക്കടത്തു കേസിൽ ഒളിവിൽ കഴിയുന്ന സ്വപ്‍ന സുരേഷുമായി നയതന്ത്ര ബന്ധമായിരുന്നു എന്ന കേരള നിയമ സഭ സ്‌പീക്കറുടെ മറുപടി ഏറെ വിവാദം ഉയർത്തിയിരുന്നു. കോൺസുലേറ്റിൽ സെക്രട്ടറി ആയി ജോലി ചെയ്യുന്ന ആളുമായി എന്ത് നയതന്ത്ര ബന്ധമാണ് എന്നാണ് ആളുകൾ ചോദിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയുടെ വ്യാപാര സ്ഥാപനം ഉത്‌ഘാടനം ചെയ്തത് വ്യക്തി പരമായ ബന്ധത്തെ തുടർന്നാണ് എന്നും സ്പീക്കർ ശ്രീ രാമകൃഷ്ണൻ വിശതീകരിച്ചു. എന്നാൽ സ്വർണ കള്ളക്കടത്തു പ്രതിയുമായി സഭാനാഥൻ എന്ത് വ്യക്തി ബന്ധം എന്ന ചോദ്യങ്ങൾ നില നിൽക്കുകയാണ്. സ്പീക്കർ ശ്രീരാമകൃഷ്ണൻ സ്വപ്ന സുരേഷിന്റെ തോളിൽ തട്ടി സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു, നയതന്ത്ര ബന്ധം ഉള്ള ആളുകൾ ഇങ്ങനെയാണോ എന്ന ആരോപണവും സമൂഹ മാധ്യമങ്ങളിൽ ഉയർന്നു.
കോവിഡ് കാലത്ത് മാത്രം മൂന്ന് തവണ ഇതുപോലെ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണ കള്ളക്കടത്തു നടത്തിയെന്നാണ് പുറത്ത് വരുന്ന തെളിവുകൾ. ആകെ പതിനാറു തവണ ഇതുപോലെ ചെയ്തിട്ടുണ്ട് എന്നും വിവരങ്ങൾ പുറത്ത് വരുന്നു.
അതേ സമയം ഇത്രയും വിവാദമായ ഒരു സംഭവത്തിലേ നായിക എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി അവർക്ക് എന്ത് ബന്ധമാണ് ഉള്ളത് എന്നും സ്വർണ കള്ളക്കടത്തു കേസിൽ പ്രൈവറ്റ് സെക്രട്ടറിയുടെ പങ്ക് എന്താണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം എന്നും പ്രതിപക്ഷം ആരോപിക്കുന്നു.
അതിനിടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്വപ്‍ന സുരേഷ് ന്റെ വീട്ടിലെ നിത്യ സന്ദർശകൻ ആയിരുന്നു എന്നാണ് അവിടുത്തെ റെസിഡൻസ് അസോസിയേഷൻ പറയുന്നത്. സ്റ്റേറ്റ് കാറ് മിക്ക ദിവസങ്ങളിലും അവിടെ വരാറുണ്ട് എന്നാണ് പറയുന്നത്.മദ്യപിച്ഛ് ബഹളം വെച്ചത് ചോദ്യം ചെയ്ത സെക്യൂരിറ്റിക്കാരനെ കയ്യേറ്റം ചെയ്തതായും റിപോർട്ടുകൾ പുറത്തുവരുന്നു.
അതിനിടെ സ്വർണ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം വേണം എന്ന് ആവിശ്യപെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ബിജെപി നേതാക്കൾക്കും ഈ സ്വർണ കള്ളക്കടത്തിൽ പങ്കുണ്ട് എന്ന് സംശയിക്കുന്ന സാഹചര്യത്തിൽ സി പി എം, ബിജെപി കൂട്ടുകെട്ട് സ്വർണ കള്ളക്കടത്തു കേസിനെ അട്ടിമറിക്കുമോ എന്നാണ് കേരളം ഉറ്റ്‌നോക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ഇതിന്റെ വ്യക്തമായ വിവരണങ്ങൾ പുറത്ത് വരുന്നതാണ്.
അതേ സമയം ലോകത്തെ നെട്ടിച്ച ഈ നയതന്ത്ര സ്വർണ കള്ളക്കടത്തു കേസിൽ അന്വേഷണം പ്രഖ്യാപിച്ചു UAE രംഗത്ത് വന്നിട്ടുണ്ട്. യു എ ഈ കോണ്സുലേറ്റാണ് സ്വർണ കള്ളക്കടത്തു കേസിനു ആധാരം.
സ്പീക്കർ ശ്രീ രാമകൃഷ്ണന് എതിരെ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയും രംഗത്ത് വന്നിട്ടുണ്ട്.ഉളുപ്പുണ്ടെങ്കിൽ സ്പീക്കർ സ്ഥാനം രാജി വെക്കണം എന്നാണ് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്.
അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം
*****************-------------------------****************
രാജ്യദ്രോഹമാണ് സര്‍!…...ഉളുപ്പുണ്ടെങ്കില്‍ 'ചെയര്‍ 'ഒഴിയണം.......
ബഹുമാനപ്പെട്ട സ്പീക്കറുടെ അടിയന്തര ശ്രദ്ധയ്ക്ക്…..
അങ്ങ് പുറത്തുതട്ടി ഉദ്ഘാടനം ചെയ്ത കാര്‍ബണ്‍ ഡോക്ടറുടെ ഉടമ സന്ദീപിനെ അന്വേഷിച്ച് കസ്റ്റംസ് പരക്കം പായുകയാണ് സര്‍…....
സ്വര്‍ണകള്ളക്കടത്തെന്ന രാജ്യദ്രോഹക്കുറ്റത്തിനാണ് ബഹു.സ്പീക്കര്‍, അങ്ങയുടെ സുഹൃത്തിനെ കസ്റ്റംസ് തിരയുന്നത്…..
അങ്ങ് ഡിപ്ലോമാറ്റ് എന്ന് വിശേഷിപ്പിച്ച,നയതന്ത്രകാര്യാലയത്തിലെ ചായകൊടുപ്പുകാരി അധോലോക നായികയാണെന്ന് ബഹു.സ്പീക്കര്‍ക്ക് അറിയില്ലായിരുന്നു എന്നെല്ലാം പറഞ്ഞ് മലയാളിയുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യരുത്…….!
'ഡിപ്ലോമാറ്റും ' സുഹൃത്തുക്കളും പിടിയിലാകും മുമ്പ് അങ്ങ് സ്പീക്കര്‍ കസേര വച്ചൊഴിയണം….
ഏതോ തട്ടിപ്പുകാരി സ്വകാര്യവ്യക്തികളുമായി നടത്തിയ സോളര്‍ ഇടപാടിനെച്ചൊല്ലി എത്ര അടിയന്തരപ്രമേയത്തിനാണ് താങ്കള്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ നോട്ടീസ് നല്‍കിയത്….?
അന്ന് സോളര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് താങ്കള്‍ ആവശ്യപ്പെട്ടതുപോലെ, ഇന്ന് സ്വര്‍ണക്കടത്തില്‍ താങ്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പ്രതിപക്ഷം മുന്നോട്ട് വച്ചാല്‍ ചെയര്‍ അംഗീകരിക്കുമോ തള്ളിക്കളയുമോ .....?
താങ്കള്‍ ചെയ്തതുപോലെ പരിപാവനമായ സ്പീക്കര്‍ കസേര തള്ളിയിടാനൊന്നും പ്രതിപക്ഷ അംഗങ്ങള്‍ മുതിര്‍ന്നേക്കില്ല......
പക്ഷേ സഭാനാഥനാവാനുള്ള അങ്ങയുടെ യോഗ്യത നഷ്ടപ്പെട്ടിരിക്കുന്നു........
സാദാ പൂച്ചക്കുട്ടി കേസല്ല ഇത്, കുറ്റം രാജ്യദ്രോഹമാണ്.....
അവിടെ കൈകള്‍ ശുദ്ധമാണെന്ന് തെളിയിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം അങ്ങേക്കുണ്ട്.........
ശങ്കരനാരായണന്‍ തമ്പിയും സിഎച്ച് മുഹമ്മദ് കോയയും എ.പി കുര്യനുമെല്ലാമിരുന്ന കസേരയില്‍ ഉറച്ചിരിക്കാനുള്ള യോഗ്യത ഉണ്ടോയെന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കണം.......
ജനാധിപത്യത്തോട്, നിയമസഭയോട് അല്‍പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍, ഒരുനിമിഷം വൈകാതെ താങ്കള്‍ കസേരവിട്ടൊഴിയണം, ബഹുമാനപ്പെട്ട ചെയര്‍…..
ജ്യോതികുമാർ ചാമക്കാല
إرسال تعليق