പിടിമുറുക്കി പ്രതിപക്ഷം-Exposing Pinarayi-Speak Up Kerala ക്യാമ്പയിൻ നു തുടക്കം

Exposing Pinarayi-Speak Up Kerala ക്യാമ്പയിൻ നു തുടക്കമിട്ടു പ്രതിപക്ഷം. 
കഴിഞ്ഞാൽ നാലു വർഷക്കാലത്തെ ഇടതുപക്ഷ സർക്കാരിന്റെയും അതിന് നേതൃത്വം നൽകുന്ന പിണറായി വിജയന്റെയും അഴിമതിയുടെയും  സ്വജനപക്ഷപാതം, കൊലപാതക രാഷ്ട്രീയത്തിന്റെയും അണിയറ കഥകൾ തുറന്നു കാട്ടുന്ന വീഡിയോ പരമ്പരക്ക് നേതൃത്വം നൽകി പ്രതിപക്ഷം.പരിപാടിയുടെ ഉദ്‌ഘാടനം കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പളി രാമചന്ദ്രൻ ട്രൈലെർ വീഡിയോ പുറത്തിറക്കി നിർവഹിച്ചു.

കൊറോണയുടെ മറവിൽ സർക്കാർ നടത്താൻ ശ്രമിച്ച കൊള്ളയും അഴിമതിയും പുറത്ത് കൊണ്ടുവന്നതിലൂടെ പ്രതിപക്ഷത്തിന് ശക്തമായ ജന പിന്തുണ ആണ് ഉള്ളത്. ഈ കോവിഡ് കാലത്തു പ്രതിപക്ഷം തടഞ്ഞ കേരള സർക്കാരിന്റെ പ്രധാന പദ്ധതികളാണ് 

സ്പ്രിംഗ്ളർ : ജനങ്ങളുടെ ആരോഗ്യ ഡേറ്റ അവരുടെ സമ്മത മില്ലാതെ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളറിന് നൽകുന്ന നടപടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടലിലൂടെ കോടതി നിർദ്ദേശം അനുസരിച്ചു സർക്കാരിന് പിന്നോട്ട് പോകേണ്ടി വന്നു.

ബെവ് ക്യൂ ആപ്പ്: അർഹരായ മറ്റ് കമ്പനികളെ ഒഴിവാക്കി സർക്കാരിന് താൽപര്യമുള്ള കമ്പനിയെ ഏൽപ്പിച്ചതിനെ തുടർന്ന് പ്രതിപക്ഷം രംഗത്ത് വരുകയും സർക്കാർ ആപ്പിലാവുകയും ചെയ്തു. പ്രതിപക്ഷ നേതാവ് ഇതിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കാൻ വിജിലൻസിന് കത്ത് നൽകി.

പമ്പയിലെ മണൽ: പൊതുമേഖല സ്ഥാപനത്തിൻ്റെ മറവിൽ സ്വകാര്യ സ്ഥാപനത്തിന് കൊടുക്കാൻ ഹെലികോപ്റ്ററിൽ പറന്നിറങ്ങിയത് ചീഫ് സെക്രട്ടറി ഉൾപ്പെട്ട സംഘം.പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടൽമൂലം ജില്ല ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ പദ്ധതി നടപ്പിലാക്കാൻ സർക്കാർ നിര്ബന്ധിതരായി.

കേരള സർക്കാരിന്റെ ധൂർത്തിന്റെയും കൊള്ളയുടെയും ചില കാണക്കുകൾ പുറത്ത് വിട്ട് ശക്തമായ സമര പരിപാടികളിലോട്ടാണ് പ്രതിപക്ഷം പോകുന്നത്. 

സി.പി.എം ഭരിക്കുന്ന  സഹകരണ സ്ഥാപനങ്ങൾ അഴിമതിയും, ധൂർത്തും, കെടുകാര്യസ്ഥതയും മൂലം വരുത്തിയ ബാധ്യത കേരള സർക്കാർ ഏറ്റെടുക്കുക വഴി  റബ്കോ 238 കോടി രൂപ. മാർക്കറ്റ്ഫെഡ് 27 കോടി രൂപ. റബർ മാർക്ക് 41 കോടി രൂപ ആകെ 306 കോടി രൂപയാണ് സർക്കാരിന് നഷ്ടം.
നാലു വർഷക്കാലമായി ഒരു ശുപാർശ പോലും നടപ്പിലാക്കാത്ത വി. എസ് അച്യുതാനന്തന്റെ ഭരണ പരിഷ്ക്കാര കമ്മീഷൻ . 31/12/19 വരെ ചിലവ് 7,13, 36, 666  രൂപ.ആകെ നാലു ശുപാർശകൾ ആണ് കമ്മിഷൻ സർക്കാരിന് നൽകിയിരുന്നത്. നാലിലും ഒരു നടപടിയും എടുത്തിട്ടില്ല. 

മുഖ്യമന്ത്രിക്ക് കേരള ചരിത്രത്തിൽ ആദ്യമായി ആറ് ഉപദേശികൾ.  ഇവരിൽ പ്രസ് അഡ്‌വൈസർ പ്രഭാവർമ്മയുടെ ശമ്പള സ്കെയിൽ 93, 000 - 1,20,000, നിയമ ഉപദേഷ്ടാവ് ജയകുമാറിന് 77, 400 - 1,15, 200. ഹൈക്കോടതിയിൽ 150 ഗവ: പ്ലീഡർമാർ ഉളളപ്പോൾ ലൈസൻ ഓഫീസർ വേലപ്പൻ നായർക്ക്  പ്രതിമാസം ചിലവ് 1,14, 000 രൂപ ഇതൊക്കെ ഉണ്ടായിട്ടും സ്പിൻക്ലറിൽ വാദിക്കാൻ മുംബെ വക്കീൽ എൻ.എസ്. നിപ്പനായി. നൽകിയത് ലക്ഷങ്ങൾ.മുൻ എം.പി. ഡോ. സമ്പത്തിന് ഡൽഹിയിൽ നിയമനം. അലവൻസ് അടക്കം പ്രതിമാസം 1,75, 000 രൂപ പ്രതിഫലം. 8 സഹായികൾ .കാറുകൾ മറ്റ് പ്രതിമാസ ചിലവ് 50 ലക്ഷം. ഹെലിക്കോപ്റ്റർ പ്രതിമാസ വാടക 1,64, 00000 + GST ഇത് ആദ്യത്തെ ഇരുപത് മണിക്കൂറിന് .കൂടുതൽ ആയാൽ മണിക്കൂറിന് 67, 926 രൂപ വച്ച് അധികം തുക.

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മട്ടന്നൂരെ ഷുഹൈബിനെ കൊന്ന സി.പി.എംകാരെ രക്ഷിക്കാൻ വക്കീലിനെ കൊണ്ടുവന്നത് 86 ലക്ഷം.
പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും, ശരത് ലാലിനെയും കൊന്ന സി.പി.എം നേതാക്കൾക്കെതിരാത  CBI അന്വേഷണം അട്ടിമറിക്കാൻ 45 ലക്ഷം രൂപ. അരിയിൽ ഷുക്കൂറിന്റേ കേസ് അട്ടിമറിക്കാൻ ചില വിട്ട ലക്ഷങ്ങൾ ഇതിന് പുറമേയാണ്.ഇതെല്ലാം പ്രതിപക്ഷം ഉയർത്തികൊണ്ടുവന്നിരുന്ന കാര്യങ്ങൾ ആയിരുന്നു.

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പരിപാലനം. ഒൻപത് പേർ. മാസ ശമ്പളം ഒരാൾക്ക് 54,014 രൂപ.
ADB യിൽ നിന്നും പ്രളയാനന്തരം റീബിൽഡ് കേരളയ്ക്കായ് ലഭിച്ച 1, 780 കോടി രൂപ വകമാറ്റി. 
കളമശ്ശേരിയിൽ  മാത്രം പ്രളയ ഫണ്ട് തട്ടിപ്പ് 20 ലക്ഷം രൂപ.സർക്കാർ കൊള്ള നിർബാധം അരങ്ങേറുമ്പോൾ പ്രളയ ധനസഹായം കിട്ടാതെ ആത്മഹത്യ ചെയ്തവർ നിരവധി. പ്രളയ ഫണ്ടിൽ ചിലവഴിച്ചത് 30 % ത്തിൽ താഴെ.ഓഖി ഫണ്ടിന്റെ കാര്യം അതുപോലെ തന്നെ.പതിനാല് ജില്ലകളിലെയും  സാംസ്ക്കാരിക നിലയങ്ങളുടെയും നവോത്ഥാന സമുച്ചയത്തിന്റെ 700 കോടിയും കേരള സഭാ ഹാളിന്റെ 17 കോടിയും , നവോത്ഥാന മതിലിന്റെ 50 കോടിയും ചിലവഴിക്കുന്ന സർക്കാരിന് പ്രളയത്തിൽ വീട് നഷ്ടപെട്ടവർക് അർഹമായ സഹായം നൽകാൻ കഴിയുന്നില്ല എന്നാണ് പ്രതിപക്ഷ ആരോപണം.

ന്യൂസ് ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന 'നാം മുന്നോട്ട്' പരിപാടിക്ക് പ്രതിവര്‍ഷം 6. 37 കോടി രൂപയും അഞ്ചുവര്‍ഷത്തേക്ക് 31.85 കോടി രൂപയും ചിലവ്. ഈ പ്രതിവാര ടെലിവിഷന്‍ പരിപാടി 'നാം മുന്നോട്ടി'ന്റെ  നിര്‍മാണം  പാര്‍ട്ടി ചാനലിനാണ് കരാര്‍ നല്കിയിരിക്കുന്നത് ഒരു എപ്പിസോഡിന് 2. 25 ലക്ഷം രൂപ എന്ന നിരക്കിലാണ്. ഒരു വര്‍ഷം പാര്‍ട്ടി ചാനലിന് എപ്പിസോഡ് നിര്‍മാണത്തിനു നല്‍കുന്നത് 1.17 കോടി രൂപ. അഞ്ചു വര്‍ഷത്തേക്ക് 5.85 കോടി രൂപ. സംപ്രേഷണം ചെയ്യുന്ന വകയില്‍ വേറെയും വരുമാനം ചാനലിന് ലഭിക്കുന്നുണ്ട്. ഏറ്റവും മുന്‍നിര ചാനലിന് ആഴ്ചയില്‍ ഒരു എപ്പിസോഡ് സംപ്രേഷണം ചെയ്യാന്‍ 1.25 ലക്ഷം രൂപ. ചില ചാനലുകള്‍ അതിലും കുറഞ്ഞ തുകയ്ക്കാണ് സംപ്രേഷണം ചെയ്യുന്നത്. ശരാശരി ഒരു ലക്ഷം രൂപ വച്ച് ഒരാഴ്ചത്തെ സംപ്രേഷണ ചെലവ് കൂട്ടിയാല്‍  12 ന്യൂസ് ചാനലുകള്‍ക്ക് 10 ലക്ഷം രൂപ നല്കണം. 52 ആഴ്ചത്തേക്ക് 5.2 കോടി രൂപ.  അഞ്ചു വര്‍ഷത്തക്ക് 26 കോടി രൂപ.  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പി.ആർ.ഡിയും സിഡിറ്റും ചേര്‍ന്ന്  നിര്‍മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇന്നു കോടികളുടെ ഇടപാട് നടക്കുന്നത്.മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിനും സാമൂഹ്യമാധ്യമ പ്രചാരണങ്ങള്‍ക്കും പുറംകരാര്‍ നല്കിയിരിക്കുന്നത് 4.23 കോടി രൂപ.ഇതെല്ലാം ഉയർത്തികാട്ടിയുള്ള വീഡിയോ പരമ്പരയാണ് പ്രതിപക്ഷം ലക്ഷ്യമാക്കുന്നത്. മികച്ച ജന പിന്തുണയാണ് പ്രതിപക്ഷത്തിന് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.



Post a Comment

أحدث أقدم

Display Add 2