പിൻവാതിൽ നിയമനം PSC Curruption സോഷ്യൽ മീഡിയ വിശതീകരണത്തിൽ അടിപതറി സർക്കാർ. സിപിഎം യൂട്യൂബ് ചാനലിൽ പ്രതിഷേധം അറിയിച്ചു ഉദ്യോഗാർത്ഥികൾ.
കേരള പബ്ലിക് സർവീസ് കമ്മിഷൻ നിയമന നിരോധനവും പിൻവാതിൽ നിയമനങ്ങളും വൻ വിവാദമായി ഇരിക്കുന്ന സാഹചര്യത്തിൽ വിശദീകരണവുമായി സിപിഎം നടത്തിയ പരിപാടിക്ക് വൻ തിരിച്ചടി. സി പി എം ന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോക്ക് ലൈകുകളെക്കാൾ കൂടുതൽ ഡിസ്‌ലൈക്ക് അടിച്ചുകൊണ്ട് കേരളത്തിലെ യുവാക്കൾ.മുപ്പതിനായിരത്തോളം ആളുകളുടെ വിയോചിപ്പാണ് ഇതുവരെ രേഖപെടുത്തിയിരിക്കുന്നത്.
സർക്കാരിന്റെ നടപടികളെ ന്യായീകരിച്ചുകൊണ്ട് എംബി രാജേഷ് ആണ് വീഡിയോ ചെയ്തിട്ടുളത്.
ഈ വിഡിയോയിൽ നിരവധി ആളുകൾ ആണ് പ്രതിഷേധ കമെന്റുകൾ രേഖപെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി യുടെ പരീക്ഷകൾ എഴുതി റാങ്ക്ലിസ്റ്റിൽ വന്നിട്ടും ജോലി കിട്ടാതെ ലക്ഷകണക്കിന് യുവാക്കൾ കാത്തിരിക്കുമ്പോൾ ആണ് കേരള സർക്കാർ പിൻവാതിൽ നിയമനം നടത്തിയിരുന്നത്.ഇതിനെതിരെ ശക്തമായി മുന്നോട്ട് വന്നിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ.
പോലീസ് കോൺസ്റ്റബിൾ റാങ്ക്ലിസ്റ്റിൽ സി പി എം സ്റ്റുഡൻസ് സംഘടനയിലെ ആളുകൾക്കു ഒന്നാം റാങ്ക് അടക്കം നേടിയ കേസിൽ ഈ റാങ്ക് ലിസ്റ്റുകളുടെ നിയമനം താത്കാലികമായി മരവിപ്പിച്ചിരുന്നു. എന്നിട്ടും റാങ്ക് ലിസ്റ്റിലെ മറ്റുള്ള ആളുകൾക്കു അവർക്ക് നഷ്ടപെട്ട സമയം നീട്ടി നൽകാൻ സർക്കാർ തയ്യാറായില്ല. നാല് മാസമെങ്കിലും റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി നൽകണം എന്നാണ് റാങ്ക് ഹോൾഡേഴ്സ് ആവിശ്യപെടുന്നത്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ലിസ്റ്റ് മരവിപ്പിച്ചിട്ടും സർക്കാർ കനിവ് കാട്ടാത്തതിൽ വൻ പ്രധിഷേധങ്ങൾ ആണ് നടക്കുന്നത്.
സിവിൽ എക്‌സൈസ് ഓഫീസർ റാങ്ക്ലിസ്റ്റിലും പത്താം റാങ്കുകാരന് വരെ ജോലി കിട്ടിയില്ല. 1968 ലെ സ്റ്റാഫ് പാറ്റേൺ അടിസ്ഥാനത്തിൽ ആണ് ഇപ്പോഴും സിവിൽ എക്‌സൈസ് ഓഫീസർ തസ്തികകൾ നില നില്കുന്നത്. 52 വർഷം മുമ്പത്തെ ജന സഖ്യ അടിസ്ഥാനത്തിൽ ഉള്ള ഈ സ്റ്റാഫ് പാറ്റേൺ പുനർ നിർണയിക്കണം എന്ന് പറഞ്ഞു റാങ്ക് ഹോൾഡേഴ്സ് മുട്ടാത്ത വാതിലുകൾ ഇല്ല. ആശ്വാസ വാക്കുകൾ പോലും പറയാതെ ഒരു വർഷത്തോളം തങ്ങളെ കബളിപ്പിച്ച സർക്കാരിനോട് കടുത്ത അമർഷം ആണ് സിവിൽ ഏകൈസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് രേഖപെടുത്തിയിരിക്കുന്നത്. റാങ്ക് ലിസ്റ്റ് ന്റെ ചരമ ദിനവും സഞ്ചയനവും നടത്തിയത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ വർഷം കോഴിക്കോട് വച്ച് കേന്ദ്ര സർക്കാരിനെതിരെ DYFI യുടെ നേതൃത്വത്തിൽ നടന്ന (വർഗീയത വേണ്ട, ജോലി മതി ) സംസ്ഥാന ജാഥയുടെ ഭാഗമായി ഉദ്യോഗാർത്ഥിക്കളുമായുള്ള ചർച്ചയിൽ DYFI യുടെ ക്ഷണപ്രകാരം പങ്കെടുക്കാൻ പോയ റാങ്ക് ഹോൾഡേഴ്‌സ് പ്രതിനിധികളുടെ വ്യാകുലതകൾ അദ്ദേഹത്തോട് പറഞ്ഞപ്പോൾ പോസ്റ്റ് ക്രീയേഷൻ, റാങ്ക് പട്ടിക നീട്ടൽ ഇതൊന്നും സർക്കാർ അജണ്ടയിൽ ഇല്ല, സർക്കാരിൻ്റെ നിലപാടാണ് DYFI യുടെ നിലപാട് എന്ന മറുപടി കേട്ട് കൊണ്ട് കണ്ണീരോടെ പുറത്തിറങ്ങിയ ഒരുകൂട്ടം ഉദ്യോഗാർത്ഥികളാണ് തങ്ങൾ എന്നും റാങ്ക് ഹോൾഡേഴ്സ് ആരോപിക്കുന്നു.
കേരള പി എസ് സി യുടെ വിശ്വാസ്യത നഷ്ടപെടുത്തിയതിലും പിൻവാതിൽ നിയമനങ്ങൾ നടത്തിയതിലും വൻ പ്രധിഷേധവുമായി പ്രതിപക്ഷവും രംഗത്ത് വന്നിട്ടുണ്ട്. സർക്കാരിന്റെ അഴിമതികളും സ്വജനപക്ഷപാതവും ഉയർത്തിക്കാട്ടി മുഖ്യമന്ത്രിയുടെ രാജി ആവിശ്യപെട്ടുകൊണ്ട് ഇന്ന് യുഡിഫ് സ്പീക്ക് അപ്പ് കേരള ക്യാമ്പയിൻ സങ്കടിപ്പിച്ചിരിക്കുകയാണ്.
ഒരു ഭരണകൂടം എന്തിനുവേണ്ടി നിലകൊള്ളണം എന്ന അടിസ്ഥാന വസ്തുത പോലും പിണറായി വിജയൻ സർക്കാർ മറന്നുപോയിരിക്കുന്നു എന്നും ജനക്ഷേമത്തിലല്ല, മറിച്ച് സ്വർണകള്ളക്കടത്തിലും കൺസൾട്ടൻസി കൊള്ളയിലും, യുവാക്കളെ വഞ്ചിക്കുന്ന പിൻവാതിൽ നിയമനങ്ങളിലുമാണ് ആണ് സർക്കാർ ഇപ്പോൾ വ്യാപൃതരായിരിക്കുന്നത്, എതിർ ശബ്ദമുയർത്തുന്നവരെ 'മരണത്തിന്റെ വ്യാപാരികൾ' എന്ന് അധിക്ഷേപിച്ചു കേരള ജനതയെയും, പ്രവാസികളെയും മരണത്തിലേയ്ക്ക് തള്ളിവിടുകയാണ് പിണറായി സർക്കാർ ചെയ്യുന്നത് എന്നും ദുരിതത്തിലായ മനുഷ്യരുടെ പ്രളയ ഫണ്ടിൽ നിന്ന് പോലും കയ്യിട്ടുവാരിയ സർക്കാരിന്റെ ഭരണത്തിനെതിരെ പ്രതികരിക്കാൻ ഉള്ള അവസരം ആണ് സ്പീക്ക് അപ്പ് കേരളയിലൂടെ ഞങ്ങൾ ഒരുക്കുന്നത് എന്ന് യുഡിഫ് അറിയിച്ചു.
إرسال تعليق