Prostration before the memory of Rajiv Gandhi, the sculptor of modern India.Read More
ഭാരതം പോലൊരു ജനാധിപത്യ രാജ്യത്തെ നാൽപ്പതാമത്തെ വയസ്സിൽ നയിക്കുവാൻ നിയോഗമുണ്ടായ നേതാവാണ് രാജീവ് ഗാന്ധി. അദ്ദേഹത്തിൻറെ ഭരണകാലത്ത് ഈ രാഷ്ട്രം ഇന്ന് ഈ കാണുന്ന എല്ലാ പുരോഗതിയിലേക്കുള്ള ആദ്യത്തെ ചുവട് വെയ്പ്പ് നടത്തി. വാർത്താവിനിമയ രംഗത്ത് ,ഉപഗ്രഹ സാങ്കേതികവിദ്യയിൽ, വിദ്യാഭ്യാസത്തിൽ സാറ്റലൈറ്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണം എന്നിങ്ങനെ ആധുനിക ഇന്ത്യയുടെ എല്ലാ നേട്ടങ്ങളിലും അടിത്തറ പാകിയ ദീർഘ ദർശിത്വം.
ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് കൂടി നല്ല വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം നവോദയ വിദ്യാലയങ്ങൾ ആരംഭിച്ചത് ..... പോഷകാഹാരത്തോടൊപ്പം പിഞ്ചു കുഞ്ഞുങ്ങൾക്ക് അറിവിൻ്റെ ആദ്യപടി കൂടി തുറന്നു കൊണ്ട് രാജ്യത്ത് അംഗനവാടികൾ ആരംഭിച്ചപ്പോൾ, അത് ആയിരക്കണക്കിന് സ്ത്രീകൾക്ക് വരുമാന മാർഗ്ഗം കൂടിയായി മാറി...... വിദ്യാഭ്യാസ രംഗത്തും ആശയവിനിമയ സാങ്കേതിക വിദ്യയുടെ വളർച്ചയിലും ശ്രീ രാജീവ് ഗാന്ധി തുടങ്ങി വച്ച പദ്ധതികളാണ് ഇന്നും ഈ രംഗത്തെ നാഴികക്കല്ലുകളായി നില നിൽക്കുന്നത്.
രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷയായിരുന്നു രാജീവ് ഗാന്ധി ......
ആ പ്രതീക്ഷകൾ ശ്രീ പെരുംപതുരിലെ മണ്ണിൽ പിടഞു വീഴുമ്പോഴും ഈ രാഷ്ട്രത്തെ ലോക രാഷ്ട്രങ്ങളുടെ മുന്നിൽ തല ഉയർത്തി നിൽക്കുന്ന രാജ്യമാക്കി മാറ്റുവാൻ അദ് ദേഹത്തിന് കഴിഞ്ഞു.
പ്രിയ നേതാവിൻ്റെ ജൻമദിനം സദ്ഭാവന ദിനമായി ആചരിക്കുന്നു.
മൃദു മന്ദഹാസത്തിൻ്റെ ധവളിമയിൽ ഈ രാഷ്ട്രത്തിൻ്റെയാകെ ഇരുട്ടിനെ മാറ്റിയ പ്രിയ രാജീവ് ജി യുടെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുന്നിൽ പ്രണാമം ......
കെസി വേണുഗോപാൽ
✍️
إرسال تعليق