UDF govt can maintain law and order in Kerala: RTI.Read More..
CPM disrupted law & order in Kerala
ഏറ്റവും കൂടുതല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത് CPM ആണെന്ന് വിവരാവകാശരേഖ. വിവരാവകാശ നിയമപ്രകാരം കണ്ണൂര്‍ ജില്ലാ പോലീസില്‍ നിന്നു ലഭിച്ച (No.G4-56710/2019/C 22.9.2019) കണക്ക് പ്രകാരം ജില്ലയില്‍ 1984 മുതല്‍ 2018 മെയ് വരെ 125 രാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്.
125 കൊലപാതകങ്ങളില്‍ 78ലും സിപിഎം ആണു പ്രതിസ്ഥാനത്ത്. ബിജെപി 39 എണ്ണത്തില്‍,മറ്റു പാര്‍ട്ടികള്‍ 7, കോണ്‍ഗ്രസ് -1
ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് ബിജെപിക്കാരാണ്- 53 പേര്‍. സിപിഎം- 46, കോണ്‍ഗ്രസ്- 19, മറ്റു പാര്‍ട്ടികള്‍ - 7 എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയ ചായ്‌വ്.
അമ്പതു വര്‍ഷമായി കണ്ണൂരില്‍ നടന്നുവരുന്ന രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് കൃത്യമായ കണക്ക് ആരുടെയും കയ്യിലില്ല. സിപിഎമ്മിന് അവരുടെയും ബിജെപിക്ക് അവരുടെയും കണക്കുകളുണ്ട്. പക്ഷേ, അവ തമ്മില്‍ ഒട്ടും പൊരുത്തപ്പെടുന്നില്ല.
ഏതാണ്ട് 225 പേര്‍ കൊല്ലപ്പെട്ടു എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന ഒരു കണക്ക്. എന്നാല്‍ സര്‍ക്കാരിന്റെ കയ്യിലുള്ളത് 1984 മുതലുള്ള കണക്കാണ്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ കുറയുകയും ഇടതുസര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ അതു പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്യുന്നു എന്നും വിവരാവകാശ രേഖയില്‍ വ്യക്തം. ഇടതുസര്‍ക്കാരിന്റെ 1996-2001 കാലയളവില്‍ കണ്ണൂരില്‍ 30 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ 2001-2006 കാലയളവില്‍ 10 പേരാണു കൊല്ലപ്പെട്ടത്. തുടര്‍ന്നുള്ള ഇടതുസര്‍ക്കാരിന്റെ 2006-2011 കാലയളവില്‍ 30 പേരായി വീണ്ടും കുതിച്ചുയര്‍ന്നു. യുഡിഎഫ് സര്‍ക്കാരിന്റെ 2011- 16ല്‍ അത് 11 ആയി കുറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ രണ്ടു വര്‍ഷമായ 2016-2018 മെയ് വരെ 10 പേരാണ് കൊല്ലപ്പെട്ടത്.
കേരളത്തില്‍ ക്രമസമാധാനം പാലിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനു മാത്രമേ കഴിയൂ എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കണ്ണൂരും പരിസരപ്രദേശങ്ങളിലുമായി ഇപ്പോള്‍ 5 രാഷ്ട്രീയകൊലപാതകങ്ങളാണ് സിബിഐ അന്വേഷിക്കുന്നത്.കോൺഗ്രസ് പാർടിക്ക് എതിരെ ഇപ്പോൾ അപവാദ പ്രചരണം നടത്തുകയാണ്, തിരുവനന്തപുരം ഇരട്ട കൊല കേസിൽ കോൺഗ്രസ് പാർടിക്ക് ഒരു ബന്ധവുമില്ല എന്ന് കോൺഗ്രസ് ആവർത്തിച്ച് പറയുന്നു. കോൺഗ്രസ് ചരിത്രത്തിൽ ഇതുവരെ അത്തരം കളങ്കങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. അക്രമ രാഷ്ട്രീയതിനു എതിരെ പോരാടുന്നവരാണ് കോൺഗ്രസുകാർ എന്നും നേതാക്കൾ പറഞ്ഞു.
തിരുവനന്തപുരം ഇരട്ടക്കൊലക്ക് ശേഷം കേരളത്തിൽ ഉടനീളം സി പി എം പ്രവർത്തകർ അക്രമാസക്തരായിരിക്കുകയാണ്. നൂറുകണക്കിന് കോൺഗ്രസ് ഓഫീസുകൾ ആണ് അവർ തകർത്തിരിക്കുന്നത്. സർക്കാരിന്റെ മൗന സമ്മതത്തോടുകൂടിയാണ് സി പി എം പ്രവർത്തകർ ഇങ്ങനെ അഴിഞ്ഞാടുന്നത് എന്നും ഈ കൊലപാതകത്തിനു പിന്നിൽ ഗുണ്ട വിളയാട്ടം ആണെന്നും ഇതിൽ DYFI സെക്രട്ടറി എ എ റഹീമിനും പങ്കുണ്ടെന്നു കോൺഗ്രസ് ആരോപിക്കുന്നു. സാക്ഷിയെ സ്വാധീനിക്കാൻ ആണ് അർദ്ധരാത്രി റഹീം പോലീസ് സ്റ്റേഷനിൽ എത്തിയത് എന്നും ആരോപണം ഉയർന്നിട്ടുണ്ട്. വിവരാവകാശ നിയമ പ്രകാരം ഉള്ള കണക്കു പരിശോധിച്ചാൽ കേരളത്തിൽ ക്രമസമാധാനം നിലനിർത്താൻ യു ഡി ഫ് സർക്കാരിന് മാത്രം കഴിയൂ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
കോവിഡ് എന്ന മഹാമാരികാലത്തു കോവിഡ് ബാധിതയായ പത്തൊമ്പതുകാരിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിക്കുന്നു.
കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ ഹെൽത്ത് ഇൻസ്‌പെക്ടർ വീട്ടിലോട്ട് വിളിച്ചു വരുത്തി കെട്ടിയിട്ടു പീഡിപ്പിക്കുന്നു. ആരാണ് അവർക്ക് ഇതിനെല്ലാം ധൈര്യം നൽകുന്നത്. ഒരു സർക്കാർ ജീവനക്കാരൻ നേരം പുലരുവോളം യുവതിയെ കെട്ടിയിട്ടു പീഡിപ്പിച്ചു എന്ന് പറയുമ്പോൾ സംസ്ഥാനത്തെ ക്രമസമാധാനം തകർന്നു എന്ന് തന്നെ മനസിലാക്കണം. കൊലപാതകങ്ങളും സ്ത്രീ പീഡനങ്ങളും അഴിമതിയും അതിനെല്ലാം പുറമെ പീഡന കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടി ഭരണപക്ഷ പാർട്ടിയുടെ ആളുകൾ തന്നെ വരുന്നത് ഇടതുപക്ഷ സർക്കാരിന്റെ കയ്യിൽ കേരളം സുരക്ഷിതമല്ല എന്ന കോൺഗ്രസ് വാദത്തെ ശരിവെക്കുന്നതാണ്.
👆👆👆
إرسال تعليق