മലപ്പുറം പോലീസിന്റെ നരനായാട്ടിൽ ദേശീയ  മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.Police Brutality-NHRC Case registered.

NHRC registered a case against Police brutality in kerala.Read More...
മലപ്പുറം : കഴിഞ്ഞ ദിവസം മലപ്പുറത്തു നടന്ന യൂത്ത് കോൺഗ്രസ്‌ കളക്ടറേറ്റ് മാർച്ചിൽ പോലീസ് നടത്തിയ അതിക്രമത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സമാധാനപരമായി നടന്ന മാർച്ചിൽ പോലീസ് അനാവശ്യമായി ജലപീരങ്കിയും ലാത്തിച്ചാർജും നടത്തുകയായിരുന്നു. സമരത്തെ അടിച്ചമർത്താൻ പോലീസിന് നിർദ്ദേശം ലഭിച്ചിരുന്നു എന്നാണ് അകാരണമായി പ്രവർത്തകരെ തലക്കടിക്കുന്നത് കണ്ടപ്പോൾ മനസിലായത് എന്ന്‌ യൂത്ത് കോൺഗ്രസ്‌ ആരോപിച്ചു. കെ പി സി സി അംഗം കൂടിയായ അഡ്വക്കേറ്റ് കെ ശിവരാമൻ നൽകിയ പരാതിയിലാണ് മലപ്പുറം സിവിൽ പോലീസ് ഓഫീസർ ആയ ഹരിലാൽ എന്ന ഉദ്യോഗസ്ഥന് എതിരെ കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ മാസം PSC ചെയർമാന്റെ വസതിയിലേക്ക് നടന്ന മാർച്ചിൽ ശിവരാമന്റെ കൈയ്യില് പരിക്കേറ്റതിനെ തുടർന്നു പ്ലാസ്റ്റർ ഇട്ടു കെട്ടിയിരിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ്‌ സമരം നടന്ന കളക്ടറേറ്റ് ഗേറ്റിൽ നിന്നും ഏറെ ദൂരത്തുള്ള KSRTC പരിസരത്തെ ഓട്ടോ സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന ശിവരാമനെ ഈ ഉദ്യോഗസ്ഥൻ അകാരണമായി മർദിക്കുകയായിരുന്നു. പരിക്കേറ്റ പ്ലാസ്റ്റർ ഇട്ട കൈ കാണിച്ചു അടുക്കരുത് എന്ന്‌ അപേക്ഷിച്ചിട്ടും ക്രൂരമായി അടിക്കുന്ന ഹരിലാൽ എന്ന പോലീസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കൂടെ ഉള്ള മറ്റൊരു പോലീസുകാരൻ അടിക്കരുത് എന്നു പറയുന്നതും ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റ ശിവരാമൻ മലപ്പുറം കോട്ടപ്പടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തു യൂത്തുകോൺഗ്രെസ്സ് സമരങ്ങൾക്ക് നേരെ പോലീസ് ക്രൂരമായ അക്രമങ്ങളാണ് നടത്തുന്നത്. മലപ്പുറത്തു നടന്ന പോലീസ് ക്രൂരതക്കെതിരെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തിനു മുന്നിൽ സമാധാനപരമായി കുത്തിയിരുപ്പ് സമരം നടത്തിയ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം ൽ എ യുടെയും ഉപാധ്യക്ഷൻ ശബരിനാഥ് എം ൽ എ യുടെയും ദേഹത്തു പോലീസ് ബസ്സ് കയറ്റാൻ ശ്രമം നടത്തിയതും വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. പോലീസിന്റെ ഭാഗത്ത്‌ നിന്ന് വൻ മനുഷ്യാവകാശ ലംഘനവും പോലീസ് മാന്വലിനും ചട്ടങ്ങൾക്കും വിരുദ്ധമായ നടപടികളാണ് ഉണ്ടാകുന്നത് എന്ന്‌ ചൂണ്ടിക്കാട്ടിയാണ് ശിവരാമൻ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയത്. 
പോലീസ് കംപ്ലയിന്റ് അതോറിറ്റിയിൽ പരാതി നൽകുന്നതുൾപ്പടെയുള്ള മറ്റു നിയമ നടപടികൾ കോൺഗ്രസ്‌ നേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കും എന്ന്‌ അഡ്വക്കേറ്റ് കെ ശിവരാമൻ പറഞ്ഞു.







Post a Comment

أحدث أقدم

Display Add 2