Covid report Wayanad today 23.09.2020

Covid report Wayanad today 23.09.2020
Read More... 
ജില്ലയില്‍ ഇന്ന് 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 31 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2774 ആയി. 2091 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 667 പേരാണ് ചികിത്സയിലുള്ളത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍-

നെന്മേനി  സ്വദേശികള്‍-11 , മാനന്തവാടി, എടവക സ്വദേശികളായ അഞ്ചുപേര്‍ വീതം, നൂല്‍പ്പുഴ, മീനങ്ങാടി നാലുപേര്‍ വീതം, മുട്ടില്‍, കണിയാമ്പറ്റ, പുല്‍പ്പള്ളി, ബത്തേരി, അമ്പലവയല്‍, സ്വദേശികളായ മൂന്ന് പേര്‍ വീതം, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, സ്വദേശി കളായ രണ്ടുപേര്‍ വീതം, കോട്ടത്തറ, തിരുനെല്ലി, പൂതാടി, വെങ്ങപ്പള്ളി, തരിയോട്, വെള്ളമുണ്ട, കല്‍പ്പറ്റ, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കം മൂലം രോഗബാധിതരായത്. തിരുനെല്ലി സ്വദേശിനി മലപ്പുറം ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും  വന്നവര്‍ - 

സെപ്റ്റംബര്‍ പത്തിന്  ആസാമില്‍ നിന്ന് വന്ന അമ്പലവയല്‍  സ്വദേശിനി (26), സെപ്റ്റംബര്‍ 19ന് ബംഗാളില്‍ നിന്ന് വന്ന നൂല്‍പ്പുഴ  സ്വദേശി (23), ഓഗസ്റ്റ് 29ന് കോയമ്പത്തൂരില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശിനി (45 ).

രോഗമുക്തി നേടിയവര്‍ -

മേപ്പാടി, വെള്ളമുണ്ട, ബത്തേരി സ്വദേശികളായ മൂന്ന് പേര്‍ വീതം,  വേങ്ങപ്പള്ളി, നെന്മേനി സ്വദേശികളായ രണ്ടുപേര്‍ വീതം,  നടവയല്‍, കരണി, എടവക, കമ്പളക്കാട്, പിണങ്ങോട്, തവിഞ്ഞാല്‍, മീനങ്ങാടി, മാനന്തവാടി, കല്‍പ്പറ്റ, അമ്പലവയല്‍, പുല്‍പ്പള്ളി, വാകേരി, വേലിയമ്പം, പടിഞ്ഞാറത്തറ സ്വദേശികളായ ഓരോരുത്തരും, കോഴിക്കോട് ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ട് പേരും, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

160 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (23.09) പുതുതായി നിരീക്ഷണത്തിലായത് 160 പേരാണ്. 98 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3520 പേര്‍. ഇന്ന് വന്ന 46 പേര്‍ ഉള്‍പ്പെടെ 672 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1963 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 78460 സാമ്പിളുകളില്‍ 73099 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 70325 നെഗറ്റീവും 2774 പോസിറ്റീവുമാണ്.










Post a Comment

أحدث أقدم

Display Add 2