പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക A vehicle dealer must provide a helmet, number plate....

By law, a vehicle dealer must provide a helmet, number plate, sari guard, rear view mirror and rear seat passenger handlebars free of charge.
കേന്ദ്ര മോട്ടോർവാഹന നിയമപ്രകാരം പുതിയ ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവർക്ക് നമ്പർ പ്ലേറ്റ്, ഹെൽമറ്റ്, സാരിഗാർഡ്, റിയർവ്യൂ മിറർ, പിൻസീറ്റിൽ ഇരിക്കുന്നവർക്കുള്ള കൈപ്പിടി എന്നിവ വാഹന ഡീലർമാർ സൗജന്യമായി നൽകണം എന്നാണ് നിയമം. 01.04.2016 മുതൽ തന്നെ കേരളത്തിൽ വിൽക്കുന്ന ഇരുചക്ര വാഹനങ്ങൾക്ക് നിർമാതാക്കൾ സൗജന്യമായി ഹെൽമറ്റ് നൽകണം എന്ന നിയമം ഉള്ളതാണ്. സൗജന്യമായി തന്നെ ഹെൽമറ്റ് നൽകുന്നുണ്ട് എന്നകാര്യം ഉറപ്പ് വരുത്തിയശേഷം മാത്രം പ്രസ്തുത വാഹനം രജിസ്റ്റർ ചെയ്‌താൽ മതിയെന്ന്‌ 
ട്രാൻസ്‌പോർട്ട് കമ്മീഷണർ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം പ്രവർത്തിക്കാത്ത ഡീലർമാർക്കെതിരെ ട്രേഡ് ലൈൻസ് റദ്ദുചെയ്യുനാടുൾപ്പടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണ് എന്ന്‌ കേരള പോലീസും അറിയിച്ചു. ഇത് പാലിക്കാത്ത ഡീലർമാർക്കെതിരെ RTO ക്ക് പരാതി നൽകാവുമതാണ് എന്നും കേരള പോലീസ്  ഫേസ്ബുക് പേജിൽ അറിയിച്ചു. 

നിലവിൽ ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവർക്ക് ഇവയൊന്നും സൗജന്യമായി ഡീലർമാർ നൽകുന്നില്ലെന്ന് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇക്കാര്യങ്ങൾ വീണ്ടും ഓർമിപ്പിക്കുന്നത്. പുതിയതായി വാങ്ങുന്ന ഇരുചക്രവാഹനങ്ങൾക്ക് സാരിഗാർഡ് അടക്കമുള്ള അസസറീസ് സൗജന്യമായിത്തന്നെ നിങ്ങൾക്ക് ചോദിച്ചു വാങ്ങാവുന്നതാണ്. ഏറിവരുന്ന വാഹന അപകടങ്ങളിൽ ഹെൽമറ്റ് ഉപയോഗം വളരെ കുറവാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് 2016 ൽ ഹെൽമെറ്റ്‌ സൗജന്യമായി നൽകണം എന്ന്‌ ട്രാൻസ്‌പോർട്ട് കമ്മീഷണർ സെർക്കുലാർ ഇറക്കിയത്. എന്നാൽ സാരിഗാർഡ് ഉൾപ്പടെയുള്ള സാധനങ്ങൾ സൗജന്യമായി ലഭിക്കുന്ന കാര്യങ്ങൾ പൊതുജനങ്ങൾക്ക് അറിവില്ലാത്ത കാര്യമായിരുന്നു. GST യും കൂടിയ വാഹന രെജിസ്ട്രേഷൻ ടാക്സും ഇൻഷുറൻസും എല്ലാം ഒരു സാധാരണ വാഹന ഉപഭോക്താവിനെ വീർപ്പുമുട്ടിക്കുന്ന സാഹചര്യത്തിൽ ഇത്തരം കാര്യങ്ങൾ പുതിയ വാഹനം വാങ്ങുന്നവർക്ക് ഒരു ആശ്വാസം തന്നെയാണ്. 





👆👆👆




Post a Comment

أحدث أقدم

Display Add 2