Denies treatment to pregnant women. കേരളം മാറുന്നു. Read More...
മലപ്പുറം : സർക്കാർ ആശുപത്രിയിൽ അടക്കം ചികിത്സ നിഷേധിച്ചു സമയം വൈകിയത് കാരണം ഇരട്ടക്കുട്ടികൾ മരണപെട്ടു. രക്തസ്രാവം ഉണ്ടായ യുവതി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കോവിഡ് മുക്തയായ യുവതിക്ക് മഞ്ചേരി മെഡിക്കൽ കോളേജ് അടക്കം മൂന്ന് ആശുപത്രികൾ ചികിത്സ നിഷേധിക്കുകയായിരുന്നു. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി ശരീഫ്-സഹല ദമ്പതികളുടെ കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്.
പ്രസവ വേദനയെ തുടർന്നു സഹല ഭർത്താവിന്റെ കൂടെയാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിയത്. എന്നാൽ കോവിഡ് ആശുപത്രി ആയതിനാൽ ചികിൽസിക്കാൻ കഴിയില്ല എന്ന നിലപാടാണ് മെഡിക്കൽ കോളേജ് അധികൃതർ സ്വീകരിച്ചത്. കടുത്ത പ്രസവ വേദനയുമായി വന്ന ഒരാൾക്കു ചികിത്സ നിഷേധിക്കുകയും എന്നാൽ അവർക്ക് പ്രസവത്തിനായി മറ്റൊരു ആശുപത്രി ശരിയാക്കി കൊടുക്കാത്തതും വഴി വലിയ ഒരു തെറ്റാണു ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ആണ് കേരളക്കരയാകെ നടക്കുന്നത്.
മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ നൽകാനാവില്ലെന്ന് പറഞ്ഞു അധികൃതർ നിർബന്ധിച്ചു ഡിസ്ചാർജ് ആക്കുകയായിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അവർക്ക് മറ്റൊരു ആശുപത്രിയിൽ സൗകര്യം ഒരുക്കാൻ ആരോഗ്യവകുപ്പ് തയ്യാറായില്ല എന്നത് മാപ്പർഹിക്കാത്ത കുറ്റം തന്നെയാണ്. ചികിത്സക്ക് വേണ്ടി വിവിധ ആശുപത്രികളിൽ കയറിയിറങ്ങിയ ദമ്പതികളെ എല്ലാവരും കയ്യൊഴിയുകയായിരുന്നു.
ആന്റിജൻ പരിശോധന ഫലം ഉണ്ടായിട്ടും RTPCR ഫലം വേണമെന്ന വാശിയിലാണ് ചികിത്സ നിഷേധിച്ചത്. പതിനാലു മണിക്കൂറിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവതി ഇന്നലെ വൈകുന്നേരത്തോടെ പ്രസവിച്ചെങ്കിലും ഇരട്ടക്കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല.
إرسال تعليق