വീടൊരുക്കി രാഹുൽ ഗാന്ധി, തിങ്കളാഴ്ച താക്കോൽ ദാനം Rahul Gandhi builds a house for Kavya and Karthika in Kavalappara

Rahul Gandhi builds a house for Kavya and Karthika in Kavalappara. Read More... 
കവളപ്പാറ ദുരന്തത്തിൽ അമ്മയും സഹോദരങ്ങളും ഉൾപ്പടെ കുടുംബത്തിലെ അഞ്ചു പേരെ നഷ്ടപ്പെട്ട് അനാഥരായ കാവ്യക്കും കാർത്തികക്കും രാഹുൽ ഗാന്ധി നൽകിയ വാക്ക് പാലിച്ചു. സഹോദരങ്ങളായ ഇരുവർക്കും കോൺഗ്രസ്‌ വീട് നിർമിച്ചു നൽകി. വീടിന്‍റെ താക്കോൽദാനം രാഹുൽ ഗാന്ധി നാളെ നേരിട്ട്  നിർവ്വഹിക്കും. കഴിഞ്ഞ പ്രളയത്തിലാണ് നാടിനെ നടുക്കിയ കവളപ്പാറ ദുരന്തം ഉണ്ടായത്. ആ പ്രദേശം മുഴുവനായും മണ്ണിനടിയിലായി. കാവ്യ കാർത്തിക സഹോദരിമാർക്ക് കുടുംബത്തിലെ അഞ്ചു പേരെയും കിടപ്പാടവും നഷ്ടപ്പെട്ടു. എടക്കരയിലെ ബന്ധു വീട്ടിലാണ് ഇരുവരും താമസിച്ചു വരുന്നത്. കവളപ്പാറ സന്ദർശിച്ച രാഹുൽ ഗാന്ധി ഇരുവരെയും നേരിൽ കാണുകയും ബുദ്ധിമുട്ടുകൾ മനസിലാക്കി വീട് നിർമിച്ചു നൽകാം എന്ന്‌ ഉറപ്പ് നല്കുകയായിരുന്നു. നാളെ മലപ്പുറം കളക്ടറേറ്റിൽ വെച്ച് താക്കോൽ നേരിട്ട് കൈമാറും.

നാളെ കേരളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി മൂന്ന് ദിവസം മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 11.30 നു കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം 12.30 നു മലപ്പുറം കളക്ടറേറ്റിൽ നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 2 മണിയോടെ  വയനാട്ടിലേക്ക് പുറപ്പെടും. വികസന പദ്ധതികൾ സംബന്ധിച്ച ചർച്ചകളും മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച വിലയിരുത്തലുകള്‍ എന്നിവയാണ് സന്ദര്‍ശനം കൊണ്ട് പ്രധാനമായും ലക്ഷ്യംവെക്കുന്നത്.ഇരുപതാം തീയതി വയനാട് കളക്ടറേറ്റിലെ കോവിഡ് അവലോകനയോഗത്തിലും തുടർന്നു 11.30 നു ക്രേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാ തല വികസന കോ-ഓര്‍ഡിനേഷന്‍ മോണിറ്ററിംഗ്‌ (ഡിഷ) യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.പദ്ധതിയുടെ ഭാഗമായി മൈസൂര്‍ മാനന്തവാടി മലപ്പുറം പാതയ്ക്ക് കേന്ദ്രത്തിന്‍റെ അനുമതിയായിട്ടുണ്ട്. 21 നു ഉച്ചക്ക് 2 മണിക്ക് മാനന്തവാടി ജില്ല ആശുപത്രി സന്ദർശിച്ച ശേഷം വൈകീട്ട് 3.30 നു കാർ മാർഗ്ഗം കണ്ണൂർ എയർപോർട്ടിലേക്ക് പോകുന്ന രാഹുൽ ഗാന്ധി അവിടെ നിന്നു ഡൽഹിയിലേക്ക് മടങ്ങും എന്ന്‌ 
എ പി അനിൽ കുമാർ എം ൽ എ അറിയിച്ചു. 




👆👆👆




Post a Comment

أحدث أقدم

Display Add 2