കേരളീയ പൊതു സമൂഹത്തിന് അങ്ങയിൽ വിശ്വാസ്യമില്ല എന്ന യാഥാർഥ്യം തിരിച്ചറിയണം മുഖ്യമന്ത്രി...Vt Balram's reply to CM justifying Shivshankar's arrest

VT Balram's reply to CM justifying Shivshankar's arrest. Read More... 


മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെയും സിപിഎം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെയും അറസ്റ്റ് കേരളത്തിലെ ഇടത്പക്ഷ സർക്കാരിനെ ആടിഉലക്കുകയാണ്. അതിനെ ന്യായീകരിച്ചു കൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക്‌ പോസ്റ്റിനു മറുപടി കമന്റ്‌ നൽകി വി ടി ബൽറാം എം ൽ എ.
ഇത്രയും നാൾ ശിവശങ്കറിനെ ന്യായീകരിച്ച മുഖ്യമന്ത്രി ഇന്ന് എല്ലാം ശിവശങ്കരന്റെ തലയിലിട്ട് രക്ഷപെടാൻ നോക്കുകയാണ് എന്നും പൊതുസമൂഹത്തിന്റെ മുന്നിൽ അങ്ങേക്ക്  വിശ്വാസ്യത നഷ്ടപെട്ടു എന്ന യാഥാർഥ്യം മനസിലാക്കണം എന്നും എം ൽ എ  കമന്റ്‌ ചെയ്തു. 

വി ടി ബൽറാമിന്റെ ഫേസ്ബുക്ക് കമന്റ്‌ വായിക്കാം 
   **********----------------------*************

ഈപ്പറയുന്ന ശിവശങ്കറിനെ ഏതാനും ദിവസങ്ങൾക്ക് മുൻപ് വരെ പരസ്യമായി ന്യായീകരിച്ചിരുന്നയാളാണ് താങ്കൾ എന്നത് ഈ നാട് അത്ര പെട്ടെന്നൊന്നും മറന്നുപോകില്ല മിസ്റ്റർ മുഖ്യമന്ത്രീ. ശിവശങ്കറിനെതിരെ ആക്ഷേപമുന്നയിക്കുന്നവർക്ക് നേരെ ക്ഷോഭിച്ച് വായടപ്പിക്കാനായിരുന്നു താങ്കൾക്ക് വ്യഗ്രത. 

താങ്കളിപ്പോൾ അവകാശപ്പെടുന്ന പോലെ താങ്കളുമായി യാതൊരു ബന്ധവുമില്ലാത്ത ഏതോ ഒരു സാധാരണ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിലായിരുന്നില്ല ശിവശങ്കറിൻ്റെ പ്രവർത്തനം എന്നത് എല്ലാവർക്കുമറിയാം. അയാൾ താങ്കളുടെ പ്രതിപുരുഷനായിരുന്നു. താങ്കൾ തന്നെയായിരുന്നു.

എന്നിട്ടിപ്പോൾ സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അയാൾ പിടിക്കപ്പെട്ടപ്പോൾ അക്കാര്യത്തിൽ മാത്രമായി അയാളെ തള്ളിപ്പറഞ്ഞ് കൈകഴുകാൻ നോക്കുന്നത് എന്തൊരു അൽപ്പത്തമാണ്!സ്പ്രിങ്ക്ലർ കുംഭകോണമടക്കം താങ്കളുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തിരുന്ന് ശിവശങ്കർ നിയമവിരുദ്ധമായി നടത്തിയ പ്രവർത്തനങ്ങളേക്കുറിച്ച് സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ തന്നെ റിപ്പോർട്ട് നൽകിയിട്ടും അതിൻ്റെയൊന്നും പേരിൽ ശിവശങ്കറിനെതിരെ ഒരക്ഷരം ഉരിയാടാൻ താങ്കൾ ഇപ്പോഴും തയ്യാറായിട്ടില്ല.

താങ്കൾ പറയുന്നതിനെ കേരളത്തിലെ ജനങ്ങൾ കണ്ണുമടച്ച് വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു മിസ്റ്റർ മുഖ്യമന്ത്രീ. ദുരന്ത കാലങ്ങളിൽ ഭരണാധികാരികൾക്കൊപ്പം നിൽക്കുക എന്നത് നിസ്സഹായരായ ജനതയുടെ സ്വാഭാവിക രീതിയാണ്. അതു വച്ചുള്ള ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് വഴി ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന കളികൾ താങ്കളും ഇതുവരെ ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് താങ്കൾക്ക് കേരളീയ പൊതു സമൂഹത്തിന് മുൻപിൽ ആ വിശ്വാസ്യത ഇല്ല എന്ന യാഥാർത്ഥ്യം ദയവായി തിരിച്ചറിയുക. ഇരട്ടച്ചങ്കുള്ള ശക്തനായ ഭരണാധികാരി എന്ന ഇമേജിൻ്റെ മറവിൽ ഒരു വലിയ അധോലോക സാമ്രാജ്യമാണ് താങ്കളും ചുറ്റിലുമുള്ളവരും പടുത്തുയർത്തിയത് എന്ന് ഇന്ന് ആളുകൾക്ക് ബോധ്യമായി വരികയാണ്. അതുകൊണ്ട് ഇതുപോലുള്ള ക്യാപ്സ്യൂളുകൾ നീട്ടി വലിച്ചെഴുതി ഉള്ള വില കൂടി കളയരുത് എന്നഭ്യർത്ഥിക്കുന്നു.




👆👆👆


👆👆👆


Post a Comment

أحدث أقدم

Display Add 2