Applications are invited for various posts.Read More...
1️⃣സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍
(കരാര്‍ നിയമനം)
ഫിഷറീസ് വകുപ്പില്‍ കോഴിക്കോട് ജില്ലയില്‍ ആരംഭിക്കുന്ന റീജ്യണല്‍ കണ്‍ട്രോള്‍ റൂമിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഇലക്ടോണിക്സ് കമ്മ്യൂണിക്കേഷന്‍ ബി ടെക് ബിരുദം. വേതനം പ്രതിമാസം 25000 രൂപ. പ്രായപരിധി 22 നും 45 നുമിടയില്‍. അപേക്ഷകള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റ്ഹില്‍, കോഴിക്കോട് 673005 എന്ന വിലാസത്തില്‍ നവംബര്‍ 16 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2383780.
2️⃣മൾട്ടി പർപ്പസ് ഹെൽപ്പർ
(താത്കാലിക നിയമനം)
തിരുവനന്തപുരം ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ മൾട്ടിപർപ്പസ് ഹെൽപ്പർ (വനിതകൾ മാത്രം) തസ്തികയിൽ രണ്ട് താത്കാലിക ഒഴിവ് നിലവിലുണ്ട്. എട്ടാം ക്ലാസ് യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം, 2020 ഒക്‌ടോബർ എട്ടിന് പ്രായം 18-41നും മദ്ധ്യേ. പ്രതിമാസ ശമ്പളം 8,000 രൂപ.
ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 18ന് മുൻപ് നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം.
👇👇👇
👇👇👇
إرسال تعليق