What is KFON, what controversy about it
കേരളം മുഴുവൻ ഒരു ഫൈബർ ഒപ്റ്റിക് നെറ്റ്‍വർക്ക് ശൃംഖല സ്ഥാപിക്കുന്ന പദ്ധതിയാണ് കെ ഫോൺ എന്ന കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‍വർക്ക് പദ്ധതി.
2) KFON വഴി ഇന്റർനെറ്റ് നൽകാൻ സാധിക്കുമോ?
സാധിക്കും. ഈ ഫൈബർ ഒപ്റ്റിക് നെറ്റ്‍വർക്ക് വാടകക്ക് എടുക്കുന്ന ആർക്കും ഇത് വഴി ഇന്റർനെറ്റ് നൽകാൻ സാധിക്കും.
3) അപ്പോൾ KFON വഴി സർക്കാർ സൗജന്യമായി ഇന്റർനെറ്റ് എല്ലാവര്ക്കും നൽകും എന്ന് പറയുന്നത് ശരിയാണോ?
അത് തെറ്റാണ്. ഈ ഫൈബർ ഒപ്റ്റിക് നെറ്റ്‍വർക്ക് വാടകക്ക് എടുക്കുന്ന jio, airtel, Asianet പോലത്തെ കുത്തക കമ്പനികൾ ആണ് നമുക്ക് ഇന്റർനെറ്റ് നൽകുക. അതിൽ സർക്കാരിന് ഒരു നിയന്ത്രണവും ഇല്ല.
4) അപ്പോൾ ഇത് വഴി സൗജന്യമായി ഒരു ഇന്റർനെറ്റ് ലഭിക്കില്ലേ?
ലഭിക്കും. സർക്കാർ സ്ഥാപിക്കുന്ന ഈ ഫൈബർ ഒപ്റ്റിക് നെറ്റ്‍വർക്ക് വഴി സർക്കാർ തന്നെ ഇന്റർനെറ്റ് ലഭ്യമാക്കിയാൽ എല്ലാവര്ക്കും സൗജന്യ നിരക്കിൽ ഇന്റർനെറ്റ് സേവനം ലഭിക്കും. പക്ഷെ നിലവിലെ പിണറായി സർക്കാർ തീരുമാനം അനുസരിച്ചു jio, airtel, Asianet പോലത്തെ കുത്തക കമ്പനികൾക്ക് മാത്രമേ ഇന്റർനെറ്റ് നൽകാൻ സാധിക്കൂ.
5) ഇത് ഇടതുപക്ഷം പറയുന്നതുപോലെ ജിയോയ്ക്ക് ഭീഷണിയാണോ?
ഒരിക്കലുമല്ല എന്ന് മാത്രമല്ല ഫലത്തിൽ ഇത് jio പോലത്തെ കുത്തക കമ്പനികൾക്ക് സഹായകരമാകുകയും ചെയ്യും. കാരണം സർക്കാർ സ്ഥാപിക്കുന്ന 52,000 കിലോ മീറ്റർ ഫൈബർ ഒപ്റ്റിക് നെറ്റ്‍വർക്ക് ലൈനിലൂടെ jio, airtel, തുടങ്ങി ആർക്കും സേവനം നൽകാം. അംബാനിയെ ലേലത്തിൽ പങ്കെടുക്കരുത് എന്നു പിണറായി വിജയൻ നിയമം കൊണ്ട് വന്നാൽ മാത്രം ഇത് അംബാനിയ്ക്ക് ഭീഷണി ആകുക.
6) സൗജന്യമായി ഇന്റർനെറ്റ് കിട്ടുമോ?
ഇല്ല. കാരണം ഇതുവഴി ഇന്റർനെറ്റ് നൽകുന്നത് jio, airtel, Asianet പോലത്തെ കുത്തക കമ്പനികൾ ആണ്. അവർ ഒരിക്കലും സൗജന്യമായി ഒന്നും നൽകില്ല.
7) എന്താണ് ഈ വിഷയത്തിൽ അന്വേഷണം നടത്താൻ കാരണം.?
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന
ശിവശങ്കരൻ ഈ പദ്ധതിയുടെ ടെണ്ടർ നടപടികൾ അട്ടിമറിച്ചു ഏകപക്ഷീയമായി 500 കോടിയോളം രൂപ അധികമായി കരാറുകാരന് വർദ്ദിപ്പിച്ചു നൽകാൻ തീരുമാനിച്ചു. അതിൽ ആണ് അന്വേഷണം ആവശ്യപ്പെടുന്നത്. കൂടാതെ ഇങ്ങനെ കിട്ടിയ അഴിമതി പണം സ്വപ്നാ സുരേഷ് വഴി വിദേശത്തേക്ക് കടത്തി എന്നും ആരോപണം ഉണ്ട്.
👆👆👆
Post a Comment