സർക്കാർ വകുപ്പിൽ താത്കാലിക നിയമനം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Temporary appointment in a government department

Temporary appointment in a government department. Application invited.Read More

ആലപ്പുഴ:വനിത ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ഒഴിവുള്ള ജില്ല പ്രോജക്ട് അസിസ്റ്റന്റ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍, ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികളിലേക്ക് താത്കാലിക നിയമനത്തില്‍ അപേക്ഷ ക്ഷണിച്ചു. പ്രായം 2020 ഒക്‌ടോബര്‍ 31ന് 35 വയസ് കവിയാന്‍ പാടില്ല. തസ്തിക, വിദ്യാഭ്യാസ യോഗ്യത എന്നീ ക്രമത്തില്‍ ചുവടെ. 
ജില്ല പ്രോജക്ട് അസിസ്റ്റന്റ്: 
മാനേജ്‌മെന്റ/സാമൂഹ്യശാസ്ത്രം/ ന്യൂട്രീഷന്‍ എന്നിവയില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ.
ബ്ലോക്ക് കോര്‍ഡിനേറ്റര്‍, ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികകള്‍ക്ക് അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. 
അപേക്ഷ അയക്കേണ്ട വിലാസം :
പ്രോഗ്രാം ഓഫീസര്‍
ജില്ലാതല ഐ.സി.ഡി.എസ് സെല്‍ മേലുവള്ളിയില്‍ ബില്‍ഡിങ്
ഇരുമ്പ് പാലം പി.ഒ, 
ആലപ്പുഴ കല്ലുപാലത്തിന് സമീപം. 
അപേക്ഷ നവംബര്‍ ഒമ്പതു വൈകിട്ട് നാലു വരെ സ്വീകരിക്കും. ഫോണ്‍ 0477 2251200, 8330884849. അപ്ലിക്കേഷന്‍ ഫോം, നോട്ടിഫിക്കേഷന്‍ എന്നിവയ്ക്കായി ലിങ്ക് സന്ദര്‍ശിക്കാം


അങ്കണവാടി ഹെൽപ്പർ /വർക്കർ ഒഴിവ് 


പാലക്കാട്‌ ജില്ലയില്‍ ആലത്തൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അതത് ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെ വയസ്സിളവ് അനുവദിക്കും. അപേക്ഷകള്‍ നവംബര്‍ 17 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷയുടെ മാതൃക ആലത്തൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിലോ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും. ഫോണ്‍ 04922 254007.




ജൈവ വൈവിധ്യ ബോർഡിൽ താത്കാലിക ഒഴിവുകൾ 

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജില്ലാ കോർഡിനേറ്റർ, പ്രോജക്ട് ഫെല്ലോ തസ്തികകളിൽ താത്ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ കോർഡിനേറ്റർ തസ്‌കയിൽ ഒരു ഒഴിവാണുളളത്. ലൈഫ് സയൻസ്/എൻവയോൺമെന്റൽ സയൻസ്/ബയോടെക്‌നോളജി/മൈക്രോബയോളജി എന്നിവയിൽ എം.എസ്‌സിയോ അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്.ഡബ്ല്യു ബിരുദമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. പി.എച്ച്.ഡിയോ എം.ഫിലോ ഉളളവർക്ക് മുൻഗണന ലഭിക്കും. പ്രതിമാസ ശമ്പളം 20000 രൂപ. പരിസ്ഥിതി/ജൈവ വൈവിധ്യ സംരക്ഷണ മേഖലയിൽ രണ്ട് വർഷം പ്രവൃത്തി പരിചയം അഭിലഷണീയം. പത്തനംതിട്ട ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും.
പ്രോജക്ട് ഫെല്ലോ തസ്തികയിൽ രണ്ട് ഒഴിവുകളാണുളളത്. ബയോളജിക്കൽ സയൻസ്/ലൈഫ് സയൻസ്/എൻവയോൺമെന്റ് സയൻസ്/ബയോടെക്‌നോളജി/മൈക്രോബയോളജി എന്നിവയിൽ ബിരുദമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. പ്രതിമാസവേതനം 15000 രൂപ. അപേക്ഷ www.keralabiodiversity.org യിലെ ലിങ്കിലൂടെ നൽകാം. അപേക്ഷയൊടൊപ്പം പാൻ, ആധാർകാർഡ്, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന പകർപ്പുകളും നൽകണം. നവംബർ നാല് വരെ അപേക്ഷിക്കാം.

വാക്-ഇന്‍-ഇന്റര്‍വ്യൂ



കൊച്ചി: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ -ഒന്ന്, എസ്.എസ്.എല്‍.സി പാസായിരിക്കണം, പി.എസ്.സി അംഗീകരിച്ച കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് മലയാളം (ലോവര്‍) ഇംഗ്ലീഷ് ലോവര്‍ സര്‍ട്ടിഫിക്കറ്റും. പ്രായം 40 വയസ് കവിയരുത്. ശമ്പളം 10,000 രൂപ. ഇന്റര്‍വ്യൂ നവംബര്‍ 10-ന് രാവിലെ 11 മുതല്‍. നഴ്‌സിംഗ് അസിസ്റ്റന്റ്/അറ്റന്‍ഡര്‍-രണ്ട്. യോഗ്യത എസ്.എസ്.എല്‍.സി പാസായിരിക്കണം. അംഗീകൃത സ്ഥാപനത്തിലെ രജിസ്റ്റര്‍ ചെയ്ത ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ ഹോമിയോ മരുന്ന് കൈകാര്യം ചെയ്ത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ജില്ലാ ലേബര്‍ ഓഫീസര്‍/ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മേലൊപ്പ് വച്ചത്. 40 വയസ് കവിയരുത്. ശമ്പളം 11,000 രൂപ. ഇന്റര്‍വ്യൂ നവംബര്‍ 12-ന് രാവിലെ 11 മുതല്‍. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ചയ്ക്ക് കോവിഡ്-19 പ്രോട്ടോകോള്‍ പാലിച്ച്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്/ആധാര്‍ കാര്‍ഡ് തുടങ്ങിയ അസല്‍ രേഖകളും സഹിതം കാക്കനാട് ഐ.എം.ജി ജംഗ്ഷന് സമീപമുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.

ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു

നെയ്യാര്‍ഡാം നാഷണല്‍ ഫിഷ് സീഡ് ഫാമിലേക്ക് ഇലക്ട്രീഷ്യന്‍, പ്ലംബര്‍ കം ഓപ്പറേറ്റര്‍, വര്‍ക്കേഴ്‌സ് എന്നിവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രായപരിധി 50 വയസ്. എസ്.എസ്.എല്‍.സി, നീന്തല്‍ പരിജ്ഞാനം എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്ക് വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കാം. പരിസരവാസികള്‍ക്കും പുരുഷന്മാര്‍ക്കും മുന്‍ഗണന ലഭിക്കും. ഇലക്ട്രീഷ്യന്‍, വയര്‍മാന്‍ ട്രേഡിലുള്ള ഐ.റ്റി.ഐ യോഗ്യതയാണ് ഇലക്ട്രീഷ്യന്‍ തസ്തികയ്ക്കുള്ള യോഗ്യത. കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്ലംബിംഗിള്‍ ഐ.റ്റി.ഐ സര്‍ട്ടിഫിക്കറ്റും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് പ്ലംബിംഗ് ആന്‍ഡ് ഓപ്പറേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം നവംബര്‍ 15 ന് മുന്‍പ് നെയ്യാര്‍ഡാം ഫിഷറീസ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544815783, 9446365984.




സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവ്

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും കായിക ക്ഷമതയുമുള്ള 18നും 45 നും മധ്യേ പ്രായമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകരുടെ പേരില്‍ പൊലീസ് കേസുകള്‍ പാടില്ല. താത്പര്യമുള്ളവര്‍ നവംബര്‍ അഞ്ചിന് വൈകിട്ട് മൂന്നിനു മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. നവംബര്‍ ആറിന് നടക്കുന്ന അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. അപേക്ഷ, ഒഴിവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0470-2646565.


👆👆👆






Post a Comment

أحدث أقدم

Display Add 2